ബ്ലൊഗ്ഗെര്‍ അഡ്ഡിക്ഷന്‍

Buzz It
സോറി കൂട്ടുകാരെ കുറച്ച് ദിവസം മാറി നിന്നു മറ്റൊന്നും കൊണ്ടല്ല ബ്ലൊഗ്ഗെര്‍ അഡ്ഡിക്ഷന്‍ മാറ്റുവാനായി പത്ത് പ്രതിജ്ഞ എടുത്തു അത് ഫലിക്കുകയും ചെയ്തു പക്ഷെ നിങ്ങളില്ലാതെ എനിക്കെന്ത് ആഘൊഷം എന്ന പരസ്യം കേട്ടപ്പോള്‍ ഞാന് പിന്നേയും അഡ്ഡിക്റ്റ് ആകുവാന് തീരുമാനിച്ചു.
എന്തായാലും നിങ്ങളില്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഉപയോഗിക്കട്ടെ എന്ന ഉദ്ദ്യേശ്ശത്തോടെ ആ പത്ത് പ്രതിജ്ഞ ഇവിടെ എഴുതുന്നു.


1) ഇന്ന് മുതല്‍, കംപ്യൂട്ടര്‍ ഓണാക്കുന്നതിന് മുമ്പ് തന്നെ ദിനചര്യകള്‍ ചെയ്യും.

2) ഇന്ന് മുതല്‍, രാവിലെ ചായ കുടിച്ചതിന് ശേഷം ബ്ലോഗ്ഗെറില്‍ വരുന്നതിന് മുമ്പെന്ന പോലെ പത്രം വായിക്കും.

3) ഇന്ന് മുതല്‍, ഭക്ഷണ സമയത്ത് ഇടത് കൈക്ക് ടൈപ്പ് ചെയ്യുകയും വലത് കൈക്ക് കഴിക്കുന്നതിന് പകരം ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

4) ഇന്ന് മുതല്‍ ബ്ലോഗ്ഗെര്‍ അക്കൌണ്ടില്ലാത്ത എന്റ്റെ പാവം സൃഹൃത്തുക്കളേയും ബന്ധുക്കളേയും കാണുവാനും സംവാദിക്കുവാനും ശ്രമിക്കും.

5) ഇന്ന് മുതല്‍, എന്റ്റെ ചുറ്റിലുള്ളവരോട് ബ്ലോഗ്ഗെറില്‍ വായിച്ച ഫലിത പൊസ്റ്റിങ്ങുകളെ കുറിച്ച് പറയുന്നതിന് പകരം അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കുവാനും ഞാന്‍ ശ്രമിക്കും.

6) ഇന്ന് മുതല്‍, ടീവി വിളംബരങ്ങള്‍ക്കിടയില്‍ എന്റ്റെ ബ്ലോഗ് പോസ്റ്റുകളിലാരെങ്കിലും കമ്മെന്റ്റിട്ടൊ എന്ന് ഞാന്‍ പരിശോധിക്കില്ല.

7) ഇന്ന് മുതല്‍, ഒരാഴ്ചയില്‍ ചുരുങ്ങിയത് ഒരു തവണ എങ്കിലും വീടിന് പുറത്തിറങ്ങി അയല്‍ വാസികളൊടും നാട്ടുകാരോടും സംവാദിക്കേണ്ടത് ഒരു സമൂഹ ജീവിയുടെ ഏറ്റവും ചുരുങ്ങിയ ഉത്തരവാദിത്തമാണെന്ന് ഞാന്‍ ഓര്‍ക്കും.

8) ഇന്ന് മുതല്‍,കമ്പനി ശമ്പളം തരുന്നത് ജോലി ചെയ്യുവാനാണെന്നും ജോലിക്കിടയില്‍ ബ്ലോഗ്ഗ് പേജുകളില്‍ കയറി നിരങ്ങുവാനല്ലെന്നും ഞാന്‍ ഓര്‍ക്കും.

9)ഇന്ന് മുതല്‍, ബ്ലോഗ്ഗിങ്ങില്‍ തിരക്കായിരുന്നതിനാല്‍ അടക്കുവാന്‍ മറന്ന ക്രെഡിറ്റ് കാര്‍ഡ് തവണകള്‍ക്ക് ബാങ്ക് പിഴ വസൂലാക്കും എന്ന് ഞാന്‍ ഓര്‍ക്കും.

10) ഇന്ന് മുതല്‍, ഇടക്ക് ഒരു ദിവസം എങ്കിലും ഉറങ്ങേണ്ടത് ഒരു ശാരീരിക ആവശ്യം ആണെന്നും, ബ്ലോഗ്ഗെറും, ബ്ലോഗുകളും, കമ്മെന്റ്റുകളും നാളെയും ഉണ്ടാകുമെന്നും ഞാന്‍ ഓര്‍ക്കും.

റോസ്മേരി

Buzz It
{PG 13 Rated Entry}

ഒരു പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിച്ച് കേട്ട് കാണുമല്ലോ പേരിലെ പ്രശ്നം കാരണം ഡൈവോഷ്സ്സായ ഒരു നിര്‍ഭാഗ്യവാന്റ്റെ കഥയിതാ:-
ഒരു ഡില്ലി ട്രിപ്പിനിടയില്‍ വച്ചാണ് എന്റ്റെ സൃഹൃത്ത് എനിക്ക് അയാളെ പരിചയപ്പെടുത്തിയത് വണ്‍ മിസ്റ്റര്‍ അരവിന്ദ് ലേലെ എന്‍റെ സൃഹൃത്തിന്റ്റെ സഹപ്രവര്‍ത്തകന്‍, കൈ നീട്ടി ഷേക്ക് ഹാന്ഡ് തന്നു കൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു 'ലേലേ'. 'ദേദേ' എന്ന് നാക്കിന് തുമ്പില്‍ വന്ന വികട സരസ്വതിയെ ഒരുവിധത്തില്‍ കണ്ട്രോള്‍ ചെയ്തുകൊണ്ട് ഞാന്‍ ആയാളോട്‌ കുശലം പറഞ്ഞ്‌ പിരിഞ്ഞു പിന്നീട് എന്റ്റെ സൃഹൃത്തിനോട് ഞാന്‍ പറഞ്ഞു ഒരു വല്ലാത്ത പേര് തന്നെ നിന്‍റെ കൂട്ടുകാരന്‍റെ.

അവന്‍ പറഞ്ഞ മറുപടി കേട്ടപ്പൊഴാണ് പേരിന്റ്റെ പ്രാധാന്യം എനിക്ക് മനസ്സിലായത് കാരണം നമ്മുടെ പാവം അരവിന്ദ് ലേലെ ഒരു ഗോവക്കാരിയെ പ്രേമിച്ച് വിവാഹം കഴിച്ചു പെണ്ണിന്റ്റെ പേര് റോസ്മേരി അവരുടെ വിവാഹത്തൊട് അനുബന്ധിച്ച് നടത്തിയ കല്യാണ വിരുന്നിടയില്‍ അവള്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു എന്തെന്നാല്‍ അവള്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ പലരും അടക്കി ചിരിക്കുന്നു ചില ആണുങ്ങള്‍ തന്നെ നോക്കി കുസൃതി ചിരിയും പാസ്സാക്കുന്നു എന്തിനെന്ന് മനസ്സിലായില്ല അന്നെത്ര ആലോചിച്ചിട്ടും റോസ്മേരിക്ക്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം കൂട്ടുകാരിയുടെ വീട്ടില്‍ പോയപ്പോള്‍ അവള്‍ പറഞ്ഞാണ്‌ എല്ലാരുടേയും ചിരിയുടെ പൊരുള്‍ റോസ്മേരിക്ക് മനസ്സിലായത് കാരണം മറ്റൊന്നുമായിരുന്നില്ല ഭര്‍ത്താവിന്റ്റെ പേര് തന്നെ, റോസ്മേരി എന്ന തന്‍റെ പേരിനൊടൊപ്പം ഭര്‍ത്താവ്‌ അരവിന്ദ് ലേലെയുടെ സര്‍ നെയിമും തമ്മില്‍ ചേരുമ്പോള്‍ ചേര്‍ക്കുമ്പോള്‍ ഒരു ഒന്നൊന്നര പൊരുത്തക്കേട്, തിരിച്ച് വീട്ടിലെത്തിയ അവളാദ്യം ചെയ്തത് ഡൈവോഷ്സിന് അപ്ലൈ ചെയ്യുക ആയിരുന്നുവത്രെ

ഷേക്ക് ഹാന്‍ഡ് തരുവാനായി വലതു കരം മുമ്പോട്ട് നീട്ടി റോസ് മേരി സ്വയം പരിചയപ്പെടുത്തുന്ന സീന്‍ ഒന്ന് ആലോചിച്ച് നോക്കൂ,

'ഹായ്, റോസ്മേരി ലേലേ'





लेले ലേലെ = എടുത്ത് കൊള്ളൂ,रोज् റോഝ്= ദിവസം/ദിവസേന, ढेढेദേദെ = തരൂ, मेरी മേരി = എന്റെ