വാസ്സൂന്റ്റെ കോഴിക്കൃഷി

Buzz It
രംഗം വാസുവിന്റ്റെ കോഴി ഫാം ഉമ്മറത്ത് തലക്ക് കയ്യും കൊടുത്തിരിക്കുന്ന വാസു.. മാലിയിലെ ജോലിയില്‍ നിന്ന് റിട്ടയറായതിന് ശേഷം കിട്ടിയ പൈസയില്‍ നിന്ന് നല്ലൊരു തുക മുടക്കി തുടങ്ങിയതാണ് അഞ്ഞൂറോളം പിടക്കോഴികളും നൂറോളം പൂവന്‍  കോഴികളും അവക്ക് പറ്റിയ ഷെഢ്ഢുമൊക്കെ ആയി, മുട്ടകച്ചവടം നല്ല ലാഭമുള്ള ബിസിനസ്സാന്ന് കേട്ടത് പ്രകാരമാണ് തുടങ്ങിയത് പക്ഷെ അഞ്ഞൂറ് പിടക്കോഴികളുണ്ടായിട്ടും ഇരുനൂറ് മുട്ടപോലും കിട്ടുന്നില്ല, കുറച്ച് ദിവസം ശ്രദ്ധിച്ചപ്പോ ള്‍ കാരണം മനസ്സിലായി, പൂവന്‍  കോഴികള്‍ വാസൂ കരുതിയ പോലെയത്ര ശുഷ്കാന്തി കാണിക്കുന്നില്ല ജോലിയില്‍. അയല്‍പക്കത്തുള്ള ടിന്റ്റുമോന്‍ ഉപദേശിച്ച പ്രകാരം പൂവന്‍ കോഴികള്‍ക്ക് തവിടില്‍ മുസ്ലി പവർ കലക്കി ചേർത്ത് കൊടുത്തിട്ടും കോപി ഫലം നാസ്തി. 
അങ്ങനെ വാസൂ കഠിനമായ ഒരു തീരുമാനത്തിലെത്തി അതായത് പെര്‍ഫോം ചെയ്യാത്ത പൂവന്‍ കോഴികളെ ഇറച്ചിയായി വില്ക്കുക പകരം പുതിയവയെ വാങ്ങുക.. പക്ഷെ അതിലും ഒരു പ്രശ്നം നൂറോളം കോഴികള്‍ക്കിടയില്‍ നിന്നും ജോലിയെടുക്കാത്തവയെ തിരിച്ചറിയുന്നതെങ്ങനെ...!
ഗൂഗിളാന്റിയുടെ സഹായത്തൊടേ വാസു അതിനും ഒരു ഉപായം കണ്ടെത്തി വ്യത്യസ്ഥ ശബ്ദങ്ങളുണ്ടാക്കുന്ന മണികള്‍ വാങ്ങി പൂവന്‍ കോഴികളുടെ കഴുത്തില്‍ കെട്ടി...!! അടുത്ത ദിവസം രാവിലെ ഉമ്മറത്ത് ചാരുകസേരയില്‍ കിടന്ന് വാസൂ തന്റ്റെ ലാപ്ടോപ്പില്‍ എക്സെല്‍ ഷീറ്റില്‍ ശബ്ദത്തെ ആസ്പദമാക്കി കോഴീസ് പെര്‍ഫൊമന്സ് ഡാറ്റ എന്റ്റര്‍ ചെയ്യുവാന്‍ തുടങ്ങി ഏകദേശം ഉച്ചയായപ്പോഴ് വാസുവിന് ഒരു കാര്യം മനസ്സിലായി കൂട്ടത്തില്‍ ആരോഗ്യവാനായതും അതിനാല്‍ കൂടുതല്‍ പെര്‍ഫോം ചെയ്യുമെന്ന് വാസു കരുതിയിരുന്ന കറുമ്പന്‍ കൊഴിയുടെ മണിനാദം മാത്രം കേള്‍ക്കുന്നില്ല അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന ചിന്തയാല്‍ പറമ്പിലിറങ്ങി നോക്കിയ വാസു കണ്ടത് മണികുലുക്കി പൂവന്‍ കോഴികള്‍ ചെല്ലുമ്പോള്‍ അവരില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന പിടക്കോഴികളേയും അവറ്റകളുടെ പുറകെ ഓടി കിതയ്ക്കുന്ന മറ്റ് പൂവന്‍ കോഴികളേയും എന്നാല്‍ കറുമ്പനാകട്ടെ മണി ചുണ്ടില്‍ പിടിച്ച് ശബ്ദമുണ്ടാക്കാതെ നടന്ന് ചെന്ന് ശ്രദ്ധിക്കാതെ നില്‍ക്കുന്ന പിടക്കോഴികളെ ഒന്നൊന്നായി പ്രാപിക്കുന്നു.
കറുമ്പന്റ്റെ ബുദ്ധിശക്തിയില്‍ സന്തുഷ്ടനായ വാസു കര്‍ഷക ശ്രീ മേളയില്‍ കറുമ്പനെ പ്രദര്‍ശിപ്പിച്ച് ജഡ്ജസ്സിന്റ്റെ അഭിനന്ദനങ്ങളും ഒപ്പം കറുമ്പന് നോ-ബെല്‍ പ്രൈസ്സും വാങ്ങി.

ഈ കഥ സൂക്ഷിച്ച് വായിച്ചാലൊരു കാര്യം നിങ്ങള്‍ക്ക് മനസ്സിലാകും കറുമ്പനൊരു നല്ല പൊളിറ്റീഷ്യനാകാനുള്ള എല്ലാ യോഗ്യതയും ഉണ്ട് എന്തെന്നാല്‍ ജനങ്ങള്‍ അറിയാതെ അവരെ ചൂഷണം ചെയ്യുകയും ഒപ്പം അതിന് പ്രതിഫലം വാങ്ങുകയും ചെയ്യുന്ന മറ്റാരുണ്ട് നമ്മുടെ നാട്ടില്‍..?

അപ്പോള്‍ എനിക്ക് പറയാനുള്ളത് എന്തെന്നാല്‍ തിരഞ്ഞെടുപ്പൊക്കെ വരണുണ്ട് നോക്കിയും കണ്ടും വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് കൊള്ളാം, മണിനാദം എപ്പോഴും കേട്ടുവെന്ന് വരില്ല..