ഹിപ്നോട്ടിസം

Buzz It
ക്ളബ്ബിന്റ്റെ വാര്‍ഷിക ആഘോഷം ഇപ്പ്രാവശ്യം എന്തെന്കിലും പുതുമ ഉള്ള പ്രോഗ്രാംസ് വേണമെന്ന് എല്ലാ മെമ്പര്‍മാര്‍ക്കും നിര്‍ബന്ധം എല്ലാരും ചേര്‍ന്ന് പുതിയ ഐറ്റം കണ്ട് പിടിക്കുവാനുള്ള ജോലി ആര്‍ക്കും ഓടിക്കയറാവുന്ന ചാഞ്ഞ മരവും പോരാത്തതിന് ക്ലബ് പ്രസിഡന്റ്റുമായ എന്നെ ഏല്പ്പിച്ചു. മിമിക്രി, ഗാനമേള, ഡ്രാമ ഇത്യാദി പ്രൊപോസലെല്ലാം അങ്ങൊട്ട് പറയും മുമ്പേ റിജക്റ്റെഡ്, അങ്ങനെ എന്ത് ചെയും എന്നോര്‍ത്ത് ഇരിക്കുമ്പൊഴാ ഒരു ഓണ്‍ലൈന്‍ പരസ്യം കണ്ടത് ഒരു റഷ്യക്കാരന്‍ ഹിപ്നൊട്ടിഷ്യന്‍ മാസ്സ്‌ ഹിപ്നൊട്ടീസത്തില്‍ അഗ്രഗണ്യന്‍ എന്ന് കുറേ ആള്‍ക്കാരുടെ വക സാക്ഷി പത്രവുമൊക്കെയായി ഒരു പരസ്യം, ആശാന്‍ വടക്കേ ഇന്ത്യന്‍ ടൂര്‍ നടത്തുന്നു ആര്‍ക്കെങ്കിലും പ്രോഗ്രാം നടത്തിക്കുവാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ കൊണ്ടാക്റ്റ് ചെയ്യാമത്രേ. ഉടനെ തന്നെ അവൈലബിള്‍ ജെനെറല്‍ ബോഡി വിളിച്ച്‌ കൂട്ടി കുറച്ച്‌ മുറുമുറുപ്പുകള്‍ കേട്ടില്ലെന്ന് വച്ച് അതങ്ങ്‌ ഉറപ്പിച്ചു 'ഹിപ്നോട്ടിസം'. 
നോട്ടീസ് അടിച്ചിറക്കി ലോക്കല്‍ കേബിളില്‍ പരസ്യം കൊടുത്തു അങ്ങനെ ആ നാളെത്തി.

കള്ള സിഡി വാങ്ങി കണ്ട് നാട്ടുകാര്‍ മൂടിപ്പിച്ച സിനിമാ കൊട്ടകയാണ് വെന്യൂ, ഷോ തുടങ്ങി.. കറുത്ത പാന്റ്സും കോട്ടുമിട്ട് മജിഷ്യന്‍ സ്റ്റേജിലെത്തി കാണികളെ നോക്കി വിശാലമായി ഒന്നു സ്മൈലി എന്നെ നോക്കി ഉണ്ണാന്‍ പൊണ ചോറിന് അഡ്വാന്സായി സ്പെഷ്യലായി ഒന്ന് സ്മൈലി പിന്നീട് നന്ദി പ്രകാശിപ്പിച്ചതിന് ശേഷം പോക്കറ്റിന്ന് ഒരു വാച്ച് എടുത്ത് കാണികളെ കാണിച്ചിട്ട് പറഞ്ഞു

"ഇതെനിക്ക് പാരമ്പര്യമായി കിട്ടിയ വാച്ചാണ് വളരെ പ്രത്യേകപ്പെട്ട വാച്ച് കഴിഞ്ഞ ആറ് വര്‍ഷമായി ഈ വാച്ച് ഞങ്ങളുടെ കുടുംബത്തിനു സ്വന്തം, ഇതിലേക്ക് സൂക്ഷിച്ച് നോക്കൂ"

യെസ് വാച്ച് ദിസ് വാച്ച് വാച്ചിറ്റ്..വാച്ച് ദി വാച്ച്..വാച്ച് ദി വാച്ച്..വാച്ച് ദി വാച്ച് എന്ന് ഉരുവിട്ട് കൊണ്ടയാളാ വാച്ചിനെ വലത് നിന്ന് ഇടത്തേക്കും ഇടത് നിന്നു വലത്തേക്കും ആട്ടി കൊണ്ടേ ഇരുന്നു, ഹാളിലാകെ നിശബ്ധത നിറഞ്ഞു ആകെ കേള്‍ക്കാവുന്നത്‌ വാച്ച് ദി വാച്ച്, വാച്ച് ദി വാച്ച് എന്ന മജീഷ്യന്റ്റെ ശബ്ദം മാത്രം ഫോക്കസ്സ് ലാമ്പിറ്റെ വെളിച്ചം വാച്ചിന്റ്റെ ഗ്ലാസില്‍ തട്ടി പ്രതിഫലിച്ചു, നൂറ്‌ കണക്കിനു കണ്ണുകള്‍ വാച്ചീനോടൊപ്പം ഇടത് നിന്ന് വലത്തേക്കും വലത്ത് നിന്ന് ഇടത്തേക്കും ചലിച്ച് കൊണ്ടേ ഇരുന്നു.

പെട്ടെന്നാണത് സംഭവിച്ചത്..... മജിഷ്യന്റ്റെ കയ്യില്‍ നിന്ന് പിടുത്തം വിട്ട് വാച്ച് തറയിലേക്ക് വീണു.. ചില്ല് പൊട്ടി കഷണം കഷ്ണങ്ങളായി നാലുപാടും ചിതറി തെറിച്ചു......

കലിയും അതിലേറെ നിരാശയും കയറിയ മജീഷ്യന് തന്റ്റെ കറുത്ത തൊപ്പി ഊരി വലിച്ചെറിഞ്ഞു കൊണ്ട് സുരേഷ് ഗോപി സ്റ്റൈലില് ഉച്ചത്തില്‍ പറഞ്ഞു ......

"$HIT"


തിയേറ്ററുടമക്ക് നാല് പണിക്കാരുടെ മൂന്നാഴ്ച്ചത്തെ കൂലി ഞാന്‍ കൊടുക്കണമെന്നാ ക്ളബ്ബ് ഫുള്‍ കോറം ജെനറല്‍ ബോഡി തീരുമാനം

ഹോം സ്റ്റോറീസ്

Buzz It
നാല്മണി നേരം പൊണ്ടാട്ടി തന്ന ചായ കുടിച്ചതിന് ശേഷം സമയം കളയാനായി മകന്‍ കാണാതെ ഒളിപ്പിച്ച് വച്ചിരുന്ന ക്രൈം വാരികേടെ പുതിയ ലക്കം വായിച്ച് രോമാഞ്ച  കഞ്ചൂകം അണിഞോണ്ട് ഇരിക്കുകയായിരുന്നു ഞാന്‍, പെട്ടെന്നാണ് തലയില് എന്തൊ കനമുള്ള സാധനം കൊണ്ട് ഒരു അടി വീണത് ...ഠിങ്ങ്...
ഥോഢീ ദേര്‍ കേലിയെ പവര്‍കട്ട് ഫോള്ളോവെഡ് ബൈ സ്റ്റാര്‍സ് ദെന്‍ സം വാല്‍നക്ഷത്രംസ്, ധൂമകേതൂസ്‌ എക്സറ്റ്റാ എക്സറ്റ്റാ... അതുക്കപ്പുറം നക്ചിത്തരം,ഫൈനലി എഗൈന്‍ സായംകാല സൂര്യന്‍. 

പുറകോട്ട് തിരിഞ്ഞ് എന്റ്റെ വീട്ടില്‍ കയറി എന്നെ തല്ലിയതാര് എന്ന് നോക്കി, പ്രതിക്ഷ തെറ്റിയില്ല പൊണ്ടാട്ടി തന്നെ സമാധാനായി വേറെ ആരുമല്ലല്ലോ എന്നാലും എന്തിനാണാവൊ ഈ തലോടല്‍ എന്നറിയണല്ലൊ അതിനുള്ള ഹ്യൂമന്‍ റൈറ്റ് ഒരു ഭര്‍ത്താവായ എനിക്കുമുണ്ടല്ലൊ പക്ഷേ അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ചൊദിക്കണൊ വേണ്ടയോ എന്നൊരു കണ്‍ഫ്യൂഷണ്‍ അത്രക്ക് സുന്ദരം കൂടാതെ കയ്യില്‍ ചട്ടുകവും! അധികം ആലോചിക്കേണ്ടി വന്നില്ല അവള്‍ തന്നെ കണ്‍ഫ്യൂഷണ്‍ തീര്‍ത്ത്‌ തന്നു ഒരു തുണ്ട് പേപ്പര്‍ എന്റെ മുഖത്തിന് നേരെ കാണിച്ച്‌ ഒരു ചോദ്യം 

ഇത്‌ നിങ്ങളുടേ പോക്കെറ്റീന്ന് കിട്ടിയതാ ആരാ ഈ മൊണിക്ക? അവളുടേ നമ്പര്‍ എഴുതിയ ഈ പേപ്പര്‍ എങ്ങനെ നിങ്ങളുടേ പോക്കെററില്‍ വന്നു??

കുറച്ച് നേരത്തേക്ക് പാഠപുസ്തകങ്ങള്ക്കിടയില്‍ നിന്ന് നീല പുസ്തകം പിടിക്കപ്പെട്ട കൌമാരക്കാരന്റ്റെ കണ്ഡീഷനില്‍ ആയിപ്പൊയ ഞാന്‍ പെട്ടെന്ന് സമനില വീണ്ടെടുത്ത് പറഞ്ഞു
ഇതിനാ എന്നെ തല്ലിയത് കാര്യം അറിയാതെ ചാടിക്കയറ്റം നിനക്കിത്തിരി കൂടുന്നുണ്ട്, കഴിഞ്ഞ ആഴ്ച്ച ഞാന്‍ ബോസ്സിന്റ്റെ ഒപ്പം ബാംഗ്ലൂര്‍ക്ക് പോയത് നിനക്ക് ഓര്‍മ്മയില്ലേ??

അപ്പോ നിങ്ങളുടെ കൂടെ ഇവളും ഉണ്ടായിരുന്നുവോ?

നീ എന്നെ പറയാന്‍ സമ്മതിക്കില്ലേ, മീറ്റിങ്ങ് കഴിഞപ്പോള്‍ അയാളെന്നെയും കൂട്ടി കുതിര പന്തയത്തിന് പോയിരുന്നു അതിലയാള്‍ ബെറ്റ് വച്ച കുതിരേടെ പേരും ടിക്കെറ്റിന്റ്റെ നമ്പറുമാണത് അല്ലാണ്ടെ നീ കരുതണ പോലെ കണ്ട പെണ്ണുങ്ങളുടെ നമ്പറൊന്നുമല്ല.

സോറി ചേട്ടാ, പെട്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചു പോയതാ ക്ഷമിക്ക്‌ സ്നേഹം കൂടിട്ടാ ഞാന്‍ ഇങ്ങനെ ഒക്കെ പെരുമാറണെ ഞാന്‍ പോയി ഒരു കപ്പ്‌ കാപ്പി ഉണ്ടാക്കി വരാം എന്റെ പൊന്നിന്.

നീ ഇങ്ങനെ സ്നേഹിച്ചാല്‍ ഞാന്‍ അധികം നാള് ഉണ്ടാകില്ല എന്ന് മനസില്‍ ഓര്‍ത്ത്‌ അവള്‍ കൊണ്ടുവന്ന സ്നേഹം കൂട്ടിയ കാപ്പി കുടിച്ച്‌ തലയില്‍ പൊങ്ങിയ മാവേലിത്തപ്പനെ തടവി ഇരുന്നു.

സീന്‍2: ലൊക്കേഷന്‍: ഹോം, ദിവസം: ഞായര്‍, സമയം: പതിനൊന്ന് മണി മോണിങ്ങ്.

ഞാന്‍ ഉമ്മറത്ത്‌ ചാരുകസേരയില്‍ കിടന്ന് കഴിഞ്ഞ ദിവസം കണ്ട ഹിന്ദി സിനിമയുടെ പ്രധാന ഭാഗങ്ങള്‍ മനസ്സിലേക്ക് പിന്നെയും പിന്നേയും വിളിച്ച് വരുത്തി മനസ്സില്‍ ലാര്‍ജ്ജ് സൈസ് ലഡ്ഡുകള്‍ പൊട്ടിച്ച്‌ പരിസരം മറന്ന് കിടക്കുമ്പോള്‍ ഫോണ്‍ ചിലച്ചു 'ഹലോ' പൊണ്ടാട്ടി അറ്റെന്ഢ് ചെയ്യണുണ്ട് സമാധാനായി ഞാനടുത്ത ലഡ്ഡുവിലേക്ക് കടന്നു പെട്ടെന്നാണ് അത് സംഭവിച്ചത് തലയില്‍ രണ്ട്‌ അടി ഠിം ഠിം ടമാര്‍....., മോശം പറയരുതല്ലോ ഇപ്പ്രാവശ്യം പവര്‍കട്ട് കുറച്ച് അധികം നേരം നീണ്ടു നിന്നു, പിന്നീട് നക്ഷത്രങ്ങളുടെ പെരുമഴക്കാലം പ്രന്ജ്ഞ ബഹിരാകാശ ഗമനം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ കയ്യില് ഫ്രൈപാനുമായി നില്ക്കണ വാമഭാഗത്തോട് ദയനീയമായി ഞാന്‍ ചോദിച്ചു ഇതിപ്പോ എന്തിനാ?

അവളാദ്യം തുള്ളി പിന്നെ അരുളി 
ബാംഗ്ലൂരീന്ന് നിങ്ങളുടെ കുതിര ഇപ്പൊള്‍ ഫോണ്‍ വിളിച്ചിരുന്നു

ജെറ്റ്‌ ഫ്യൂവല്‍ - (ജെറ്റ് വിമാന ഇന്ധനം)

Buzz It


എന്തൊരു മഞ്ഞ് നവമ്പറ് ആയതെ ഉള്ളൂ കാലാവസ്ഥക്കൊരു സ്ഥിരത ഇല്ലിപ്പൊ. മഞ്ഞ് കാരണം ലാന്ടിങ്ങ് കുറവായിരുന്നു അങ്ങനെ ഒരു ഉപകാരം ഉണ്ടായി മഞ്ഞിനെ കൊണ്ട്,ഇന്നത്തെ വിമാനങ്ങളെല്ലാം തിരിച്ച് വിട്ടത്രെ, എന്നാണാവൊ ഇവിടേം ഐ എല്‍ എസ് സിസ്റ്‌റം പിടിപ്പിക്കണത്. ഡ്യൂട്ടി കഴിയാന്‍ ഇനീം മുക്കാല്‍ മണിക്കൂര്‍ കഴിയണം അതുവരെ സ്റ്റോറില്‍ പോയി അച്ചായനോട് വര്‍ത്തമാനം പറഞ്ഞിരിക്കാം വേറെ എന്താ ചെയ്കാ ടെറ്മിനലിലായിരുന്നെന്കില് വല്ല എയര്‍ ഹോസ്റ്റസ് കിളികളുടേം വായ്നോക്കി നിക്കാരുന്നു

അച്ചായോ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?

എന്തോന്ന് വിശേഷം; നല്ല തണുപ്പ്‌ സ്മാള് ഉണ്ടായിരുന്നേല്‍ അടിക്കാന്‍ പറ്റിയ കാലാവസ്ഥ സ്റ്റോക് ഒന്നും ഇല്ലാതാനും ഇന്നാണെങ്കില്‍ ഒന്നാം തീയതി അല്ലേല്‍ പുറത്ത് നിന്ന് വാങ്ങായിരുന്നു, ഈ ജെറ്റ്‌ ഫ്യൂവല്‍ അടിച്ചാല്‍ ഫിറ്റാകൂന്ന് കേട്ടിട്ടുണ്ട് ശരിയാണോടെ?

അറിയില്ല അച്ചായാ

നിനക്ക്‌ പിന്നെ എന്തോന്ന് അറിയാം, നിനക്ക്‌ വേണൊ ഞാന്‍ ഒരെണ്ണം അടിക്കാന്‍ പോകുവാ

കമ്പനിക്ക്‌ ഒരെണ്ണം ആകാം കുഴപ്പം ഒന്നും ഉണ്ടാകില്ലലൊ അല്ലേ?

കുഴപ്പം ഒന്നും ഉണ്ടാകില്ല, അല്ല ഉണ്ടാക്വോടെ, ഹേയ്… എന്തായാലും സത്സ ഇത്രേം വര്‍ഷം കഴിച്ചിട്ട് ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല പിന്നല്ലെ ജെറ്റ് ഫ്യൂവല്, നീയാ ഗ്ലാസ്സ് രണ്ടെണ്ണം ഇങ്ങെടുക്ക്.

എന്റ്റെ ഡ്യൂട്ടി കഴിയാനിനി അര മണിക്കൂറെ ഉള്ളെട്ടൊ, ഞാനിത് അടിച്ചിട്ട് വീട്ടിലേക്ക് പോകും.

തൊട്ട്‌ നക്കാന്‍ ഒന്നും ഇല്ലല്ലോടെ ഒരു കാര്യം ചെയ്യാം ഞാന്‍ പൊറൊട്ടയും പരിപ്പ് കറിയും കൊണ്ടു വന്നിട്ടുണ്ട് എന്തായാലും നേരം ഇത്രയുമായി അത്താഴൊം കൂടെ കഴിച്ചേക്കാം നീയും കൂടിക്കൊ.

എനിക്ക് വേണ്ട അച്ചായാ ഞാനിപ്പൊ വീട്ടിലേക്ക് പോകുവല്ലെ

അങ്ങനെ ഞങ്ങള് ജെറ്റ്‌ ഫ്യൂവല്‍ അടിച്ച് പിരിന്ജാച്ച്, രാവിലെ എഴുന്നേറ്റപ്പൊ എന്താ ഒരു സുഖം, നോ തലവേദന, നോ ഹാങ്ങോവറ്, നോ നത്തിങ്ങ്, സംഭവം കൊള്ളാം ഇനി ഇപ്പൊ ഇത് ഒരു ശീലമാക്കണം അച്ചായന് സ്റ്റോറിന്ചാറ്ജായിരിക്കണ കാരണം നൊ പ്രോബ്ളെംസ് അറ്റ് ഓള്‍. അച്ചായനെ ഒന്നു വിളിച്ച് നോക്കാം ആള്‍ക്ക്‌ ജെറ്റ്‌ ഫ്യൂവല്‍ അടിച്ചിട്ട്‌ എങ്ങനെ ഉണ്ടായിരുന്നുവോ ആവോ.

‘ഹലോ അച്ചായോ ഇത്‌ ഞാനാ പീഡി, എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ ഫിറ്റായി പോയില്ലല്ലൊ അല്ലെ, സംഭവം കൊള്ളാട്ടൊ എനിക്കിന്നലെ അത്യാവശ്യം തലക്ക് പിടിക്ക്യേം ചെയ്തു ഹാങ്ങോവറും ഇല്ല, അച്ചായനിപ്പൊ എവിടെയാ ഡ്യൂട്ടിയിലാ?’

അല്ലെടാ മോനെ ഞാനിപ്പൊ കോട്ടയത്താ എറണാകുളം പാസ്സഞ്ചര്‍ ട്രെയിന്‍ കാത്തിരിക്ക്വാ

കോട്ടയത്തോ?? അവിടെ എങ്ങനെ എത്തി എന്താ ശബ്ദം വല്ലാതെ ഇരിക്കണെ??

ഒന്നും പറയണ്ട മോനെ നീ പോയതിനു ശേഷം ഞാന് 2 ഗ്ലാസ്സ് കൂടെ അടിച്ച് പൊറൊട്ടയും പരിപ്പ് കറിയും കഴിച്ച് ഒന്നു മയങ്ങുമ്പോ എച്ച് ആറിന്ന് ഫോണ്‍കാള്‍ ഫയര്‍ ട്രെയിനിങ്ങിന് ചെല്ലാന്‍ പറഞ്ഞോണ്ട്.

ഞാനാറിയാതെ ഒരു ഫയര്‍ ട്രെയിനിങ്ങോ എന്നോര്‍ത്തു കൊണ്ട് ചോദിച്ചു....എന്നിട്ട്‌?

ട്രെയിനിങ്ങ് ഗ്രൌന്ഡില് എക്സ്റ്റിങ്ക്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തണ ട്രെയിനിങ്ങ് ചെയ്തോണ്ട് ഇരിക്കണതിനിടക്ക് അറിയാതെ ഒരു ഊര്‍ദ്ധശ്വാസം പോയെടാ പിന്നെ ഒരു പാച്ചിലായിരുന്നു ഹോ...
നീ രണ്ട് ദിവസത്തേക്ക് ഗ്യാസ് വിടല്ലേ കഴിയുന്കില് തീയുടെ അടുത്ത് പോക്വേം വേണ്ട. ബൈ ദി വേ ആകാശത്തൂന്ന് നോക്കുമ്പോ നിന്റ്റെ വീട് കാണാന്‍ നല്ല ഭംഗി ഉണ്ടെട്ടോ

ഒരു വീക്കെന്ഡിന്റ്റെ അന്ത്യം

Buzz It
അന്നൊരു ഞായറാഴ്ച്ച, ആഴ്ചയുടെ അവസാന ദിവസം മൂട്ടില്‍ സൂര്യ പ്രകാശം തട്ടും വരെ ഉറങ്ങാം എന്നു കരുതിയ എന്നെ വാമ ഭാഗം അലറി ഉണര്‍ത്തി.....
"നിങ്ങള്‍ കിടക്കയില് നിന്ന് ഒന്നു പൊങ്ങീട്ട് വഴിയിറമ്പത്ത് നില്‍ക്കണ ഈ ചെടികളുടെ തലപ്പ് ഒന്നു വെട്ടിക്കെ മനുഷ്യാ"
ഒരു സമാധാന തല്പ്പരനായ കാരണം അവള്‍ടെ ഒരു ചെടീന്ന് മനസ്സില്‍ പറഞ് ഹിറ്റാച്ചി കൈകളുമായി സുരേഷ്‌കുമാര്‍ മൂനാറിലേക്ക് ഇറങ്ങിയ പോലെ ഞാന്‍ ചെടി മുറിക്കണ കത്രികയും എടുത്ത്‌ പറമ്പിലേക്കിറങി കൂട്ടത്തില്‍ ഋഷിറാജ്‌ സിംഗിനെ പോലെ മൂത്ത മകനും.

ഭാര്യയുടെ നാക്കാണെന്ന് മനസ്സില്‍ കരുതി ചെടികളുടെ തലപ്പ് ഓരോന്ന് ആയി വെട്ടിമാറ്റി, ഋഷി രാജ്‌ സിംഗ് ഇലകളും കമ്പുകളും വാരി മാറ്റി കൊണ്ടും ഇരുന്നു ചെക്കന്‍ അദ്വാനി തന്നെ രഥം ഒരെണ്ണം നേരത്തെ തന്നെ ബുക്ക് ചെയ്തിടണം.

"ആ കത്രികയുടെ ജോയന്റ്‌ ഇളകീട്ടുണ്ട് ചെമ്പരത്തി വെട്ടുമ്പോ നോക്കണേ" പൊണ്ടാട്ടിയുടെ മുന്നറിയിപ്പ് റെയില്‍വെ സ്റ്റെഷനിലെ അനൌണ്സ്മെന്റ്റ് പോലെ മുഴങ്ങി അടുക്കള പുറത്ത് നിന്ന്, പിന്നെ നിന്റെ സൂപര്‍വിഷന്‍ വേണ്ടേ ഈ ചീള് കമ്പുകള്‍ മുറിക്കാന്‍ എന്നു മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ വെട്ടിനിരത്തല്‍ കണ്ടിന്യൂ ചെയ്തു. ബട്ട് ഒടുക്കം അതു സംഭവിച്ചു വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ  റ്റാറ്റയുടെ തടയിണ ഡാം പൊലെ സ്ട്രോങ്ങ് ആയി നിന്ന ഒരു കമ്പ് മുറിക്കുമ്പോ കത്രിക രണ്ടു പീസ്; ലവള്ടെ കരിനാക്ക് തന്നെ. 

അടുത്ത ഇലവാരല് ട്രിപ്പിനു വന്ന മകന്‍ കണ്ടത്‌ ചിക്കന്റെ വറുത്ത കാല്‍ പൊലെ കയ്കളില് കത്രികയുടെ ഓരോ കഷണവുമായി നില്ക്കണ പ്രൊഡക്ഷന്‍ മാനേജര്‍, പിന്നെ കേട്ടത്‌ ആമ്പുലന്സിന്റ്റേതുപൊലെ ഒരു സൈറണ്‍ വിളി 
"അമ്മേ ദേ അച്ഛന്‍ കത്രിക കേടാക്കി" അത്രയൊക്കെ അല്ലെ അവനെ കൊണ്ട് സഹായിക്കാനാവൂ പാവം. 

സെക്കന്റ്റുകള്ക്കകം പാര്‍ട്ടി സെക്രട്ടറി പത്രലേഖകരെ നോക്കണ മുഖഭാവത്തോടെ പൊണ്ടാട്ടി ഹാജര്‍, ഫാസ്റ്റര്‍ ദാന്‍ ഫയര്‍, എന്നിട്ട്‌ സ്നേഹത്തോടെ ഒരു കമ്മെന്റ്റ് "എനിക്കറിയാമായിരുന്നു നിങ്ങളത് നശിപ്പിക്കൂന്ന്" 

ഓഹൊ എന്നാ പിന്നെ എന്തിനാ എന്നെ ഏല്പിച്ചെ ആവൊ എന്നു ചോദിക്കാന്‍ മുട്ടി പക്ഷെ വായില്‍ വന്നത്‌ ഇങ്ങനെ 'സാരമില്ല കൊല്ലന്റ്റെ അടുത്ത് കൊടുത്ത് നന്നാക്കാം" 

ബട്ട് ഞാനല്ലെ ആള് എനിക്കെന്തെല്ലം പരിപാടികള് വേറെ, ബിയറ്, ബ്ലോഗ്, രാഷ്ട്രീയം അങ്ങനെ... അങ്ങനെ.. അതിനിടയിലാ ഒരു കത്രികേം കൊല്ലനും.

സീന്‍-2 നെക്സ്റ്റ് സണ്ഡെ, സമയം രാവിലെ 10 മണി

കട്ടിലില്‍ കിടന്ന് ജനല്‍ വഴി പുറത്തേക്ക് നൊക്കിയ ഞാന്‍ കണ്ടത്‌ ഇടക്ക് ഇടക്ക് ജനലിലേക്ക്‌ നോക്കി കൊണ്ട് ഭാര്യ തയ്യല്‍ കത്രിക ഉപയോഗിച്ച്‌ ബാക്കി ഉണ്ടായിരുന്ന ചെടികളുടെ തലപ്പ് മുറിക്കണു. മനപ്പൂര്‍വം എന്നെ തോല്‍പ്പിക്കാന്‍ തന്നെ, എന്നിലെ പുരുഷന്‍ ഉണര്‍ന്നൂ ഒന്നും പറയാതെ ഞാന്‍ ടോയിലെറ്റിലെക്ക് പോയി പല്ല് തേക്കണ ബ്രഷ് എടുത്ത് മുറ്റത്തേക്ക് ചെന്നിട്ട് ബ്രഷ് ഭാര്യയെ ഏല്പിച്ചിട്ട് പറഞു 'പ്രൂണിങ്ങ് കഴിയുമ്പോള് മുറ്റം കൂടി ഒന്ന് ബ്രഷ് ചെയ്തേക്ക്'.

പെട്ടെന്ന് എന്തൊക്കെയൊ ശബ്ദം കേട്ടു പിന്നെ പാതിമയക്കത്തില്‍ പ്രിന്സ് ഡോക്ടറുടേത് പോലൊരു ശബ്ദം കേട്ടു 

"സാരമില്ല നടക്കാനൊക്കെ ആകും പക്ഷെ ഒരു ചെറിയ മുടന്ത് ഉണ്ടായേക്കാം, പ്ലാസ്റ്ററ് വെട്ടി കഴിഞ്ഞിട്ട് നോക്കാം"

ആരോ പറഞത് ഓര്‍ത്തു 'Marriage is a relationship in which one person is always correct, and the other one is husband"

ഇരുപതാം വിവാഹവാര്‍ഷികം

Buzz It
നേരം പാതിരാത്രിയായി ഒന്നിനു പോകാനുള്ള പ്രകൃതിയുടെ വിളി സഹിക്കാന്‍ വയ്യാന്ടായപ്പോള്‍ കിടക്കും മുന്‍പെ വെള്ളം കുടിച്ചതിനു സ്വയം ശപിച്ചു കൊണ്ട്‌ ജെന്നി കിടക്കേയില് നിന്ന് എഴുന്നേറ്റു അപ്പോഴാ ശ്രദ്ധിച്ചത്‌ ബെഡ്ഡില് ഭര്‍ത്താവില്ല തിരക്കി താഴേക്കിറങ്ങിയ ജെന്നി അടുക്കളയില്‍ കണ്ട കാഴ്ച കണ്ട് ഞെട്ടി......


കയ്യില്‍ എരിയുന്ന സിഗരെറ്റും തീന്‍ മേശയില്‍ കട്ടന്‍ കാപ്പിയുമായി ഹബ്ബി ജനല്‍ വഴി വിദൂരതയില്‍ നോക്കി കണ്ണ് നിറച്ച് ഇരിക്കുന്നു, അടുത്ത്‌ ചെന്ന് അയാളുതെ കഷന്ഡി കയറി തുടങ്ങിയ തലയില്‍ കയ്യോടി കൊണ്ട്‌ അവള്‍ ചോദിച്ചു...

"എന്തു പറ്റി പോന്നേ എന്തിനാ രാത്രിക്ക് ഇവിടെ ഒറ്റക്ക് ഇരുന്ന് ആലോചിച്ച്‌ കരയുന്നത്, എന്താണെങ്കിലും എന്നോട്‌ പറയൂ"

ഗദ്ഗദത്തൊടെ അയാള്‍ ഒരൂ മറുചോദ്യം ചോദിച്ചു "നീ ഇപ്പോഴും ഓര്‍ക്കുന്നുവോ 20 വര്‍ഷം മുന്‍പ്‌ നമ്മള്‍ പ്രേമിച്ച്‌ തൂടങ്ങിയ ആ നാളുകള്‍"

"ഉവ്വ്‌ അത്‌ ഞാന്‍ എങ്ങനെ മറക്കും ഹണി" ഓര്‍മ്മകളിലേക്ക് ഊളിയിട്ടു ജെന്നി.

"ആ രാത്രി ഓര്‍മ്മയുണ്ടോ നിനക്ക്‌ നമ്മളെ നിന്റെ സ്നേഹ നിധിയായ അപ്പന്‍ കയ്യോടെ പിടിച്ച രാത്രി?

"ഉവ്വ്‌" ജെന്നീ കാതരയായി

"അന്ന് അദ്ദേഹം എന്റെ കഴുത്തില്‍ കത്തി വച്ചിട്ട്‌ നീ ഒന്നുകില്‍ എന്റെ മകളെ കെട്ടാന്‍ തയ്യാറായിക്കോ അല്ലെങ്കില്‍ 20 വര്‍ഷത്തെ ജയില്‍ വാസത്തിന് തയ്യാറയിക്കൊ എന്ന് പറഞ്ഞതും ഓര്‍മ്മയുണ്ടോ നിനക്ക്‌?"

"ഹാ ചേട്ടാ അതൊക്കെ ഞാന്‍ എങ്ങനെ മറക്കും" ഭര്‍ത്താവ്‌ ഇതെല്ലാം ഇപ്പോഴും ഓര്‍ക്കുന്നല്ലോ എന്നോര്‍ത്തപ്പൊള്‍ ജെന്നിയുടെ കണ്ണിലും ഒരു ചെറിയ നനവ് പൊട്ടിട്ടു കണ്ണ് തുടച്ച് കൊണ്ട്‌ അവള്‍ ചോദിച്ചു "ഇതൊക്കെ ഓര്‍ത്ത്‌ എന്തിനാ കരയണെ അതും ഈ രാത്രിയില്‍??"


ഒഴുകി വരണ കണ്ണീര് തുടച്ച് കൊണ്ട് ഒരു നിശ്വാസം വിട്ടിട്ട്‌ അയാള്‍ പറഞു 
 
 "ഇന്നത്തേക്ക് 20 വര്‍ഷം പൂര്‍ത്തിയാക്കി എനിക്ക് ജയിലില്‍ നിന്ന് മോചനം കിട്ടിയേനെ"

അല്‍ ഖ്വയ്ദ ചാവേര്‍ പോരാളികള്‍ സമരത്തിലേക്ക്

Buzz It
ഇന്‍റ്റര്‍നാഷണല്‍ ഡെസ്ക് (ഫെബ്. 03)

മരണാനന്തരംകൊടുക്കുന്ന കന്യകളുടെ എണ്ണത്തില്‍ 25% കുറവ് വരുത്തുമെന്ന അല്‍ ഖ്വയ്ദ മാനേജ്മെന്റിന്റെ തീരുമാനത്തെതിരെ ചാവേര്‍ പോരാളികള്‍ 3 ദിവസത്തെ സൂചന പണിമുടക്ക് പ്രഖ്യാപിച്ചു, ഇന്നലെ നടന്ന അടിയന്തര യോഗത്തിന്‍ ശേഷമാണു സമരം പ്രഖ്യാപിച്ചത് 72ല്‍ നിന്നു 60 ആക്കി കുറക്കുവാനുള്ള മാനേജ്മെന്റ് തീരുമാനത്തെ നഖശിഖാന്തമെതിര്‍ക്കുമെന്ന് ബ്രിട്ടീഷ് ഓര്‍ഗനൈശേഷന്‍ ഓഫ് ഒക്ക്യുപ്പേഷണല്‍ മാര്‍ഷ്യേര്‍സ് (BOOM) അറിയിച്ച് കൊണ്ട് ബൂമിന്റെ ജെനെറല്‍ സെക്രട്ടറി ശ്രീമാന്‍ അബ്ദുള്ള അമീര്‍ പറഞു 'ഞങളുടെ ആവശ്യം വളരെ നിസ്സാരമാണു മരിച്ച് കഴിഞ് കിട്ടുമെന്ന ഈ സൌഭാഗ്യം ഒന്നു മാത്രം പ്രതീക്ഷിച്ചാണു ഞങള്‍ ജിഹാദിനായി മറ്റാരും എന്തിനേറെ ഈ മാനേജ്മെന്റ് പോലും ചെയ്യാന്‍ തയ്യാറല്ലാത്ത ജീവത്യാഗം നടത്തുന്നത്, അങനെയുള്ള ഞങളോട് ഇങനെ ഒരു ചതി ചെയ്യുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. കന്യകളുടെ എണ്ണത്തില്‍ ഇക്കാലത്ത് കുറവ് ഉണ്ട് എന്നത് വസ്തുതയാണു പക്ഷെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കുറവ് ഞങള്‍ക്ക് മാത്രം അധികാരസ്ഥാനങളില്‍ ഇരിക്കുന്നവര്‍ക്ക് ഒരു കുറവുമില്ല, കഴിഞ്ഞ വര്‍ഷ്യാന്ത്യത്തില്‍ബോണസ്സായി അബു ഹമ്സക്ക് മാത്രം ഇവര്‍ കൊടുത്തത് 2000 കന്യകമാരെ! അബു ഹമ്സ ഒരു ഉദാഹരണം മാത്രം, ജനങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഞങള്‍ക്ക് 60 അതേ സമയം മാളങളില്‍ ഇരുന്ന് ഓര്‍ഡര്‍ ഇറക്കി കളിക്കുന്ന ഇവര്‍ക്ക് 2000! ‘അനീതി ഇതു ഞങള്‍ സഹിക്കില്ല സമ്മതിക്കില്ല.’

വസ്സീക്കിസ്താനി മലയുടെ താഴ്വാരത്തില്‍വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തില്‍ അല്‍ ഖ്വയ്ദ ചീഫ് എക്സിക്ക്യൂട്ടീവ് ശ്രീമാന്‍ ബിന്‍ലാദന്‍ പറഞു "ഞങളുടെ പ്രവര്‍ത്തകരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു പക്ഷെ അവരുടെ ആവശ്യം സാധിച്ച് കൊടുക്കുവാന്‍ അല്‍ ഖ്വയ്ദക്ക് സാധിക്കില്ല, ലോകം മുഴുവനും കൊര്‍പറേറ്റ് ബിസിനസ്സ് മാഫിയയുടെ കൈപ്പിടിയില്‍ അമര്‍ന്നിരിക്കുന്ന ഇക്കാലത്ത് ആധുനിക ജിഹാദ് നടത്തികൊണ്ട് പോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ട്, പടിഞാറന്‍ സമ്സ്കാരത്തിന്റെ അതിപ്രസരം കാരണം സ്വര്‍ഗ്ഗത്തില്‍ കന്യകളുടെ എണ്ണം തുലോം തുച്ഛമാണ്, എന്റെ 3000 ത്തോളം വരുന്ന പ്രവര്‍ത്തകരോട് എനിക്ക് പറയുവാനുള്ളതെന്തെന്നാല്‍ എന്റെ മുന്പില്‍ രന്ടു മാര്‍ഗ്ഗളേ ഉള്ളു ഒന്നുകില്‍ നിങളുടെ പ്രതിഫലത്തില്‍ കുറവ് വരുത്തുക അല്ലെങ്കില്‍ നിങളെ ലേ ഓഫ് ചെയ്യുക, നിങള്‍ തീരുമാനിക്കു 60 കന്യകമാര്‍ വേണമോ അതോ എഫ് ബി എയുടെ അടി വേണമൊ എന്ന്."
ബോണസ്സ് ആയി 2000 കന്യകമാരെ കൊടുത്തു എന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന്‍ മറുപടി ആയി അദ്ദേഹം ഇങനെ പ്രതീകരിച്ചു " ആരോപണമല്ല അത് ഒരു വസ്തുതയാണ് , നിങള്‍ ഒന്നു മനസ്സിലാക്കണം നമ്മള്‍ ജീവിക്കണത് ഒരു കോര്‍പറേറ്റ് കമ്പോള യുഗത്തിലാണു ഇക്കാലത്ത് ഇങനെയെല്ലാം പ്രോത്സാഹിക്കിപ്പിക്കാതെ അദ്ദേഹത്തെ പോലുള്ള തികച്ചും തീവ്രചിന്താഗതിയുള്ള പുരോഹിതരെ കിട്ടില്ല, ഇങനെയൊന്നും ചെയ്യാതെ സ്വകാര്യ കുത്തകമാരോട് മത്സരിക്കാനാവില്ല."
അല്‍ഖ്വയ്ദയുടെ 'ആഫ്റ്റര്‍ ലൈഫ് അനലൈസ്റ്റ്' ശ്രീമാന്‍ അബ്ദ് അല്‍ അബ്ദ്ലിന്റെ അഭിപ്രായപ്രകാരം ഇനി ബാക്കിയുള്ള കന്യകമാര്‍ സുന്ദരിമാര്‍ അല്ലാത്തവരും റാപ് മ്യൂസിക്കിനോട് തീരെ താല്പര്യം ഇല്ലാത്തവരും ആണ്, ഇത് പ്രശ്ങളുടെ സങ്കീര്‍ണതയെ കൂട്ടുവാന്‍ സാദ്ധ്യത ഉണ്ടെന്നാണ്.
കന്യകാവിതരണ സമ്ബ്രദായ്ത്തില്‍ ആവശ്യമെങ്കില്‍ ഉടച്ച് പണി നടത്തണമെന്ന് ശ്രീമാന്‍ അബ്ദുള്ളാസീസ് ആവശ്യപ്പെട്ടു, പ്രവര്‍ത്തകരോട് ഇന്നു രാവിലെ നടത്തിയചര്‍ച്ച പരാജയ പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ്‍ ഈ ആവശ്യമ്, കന്യകാ ഷെയറിങ് എന്ന ഒരു പ്രൊപോസലും ആയിട്ടാണിദ്ദേഹം ചര്‍ച്ചക്കിറങി തിരിച്ചത്, പക്ഷെ ഒറിഫേസ് അല്ലോക്കേഷന്‍ ക്വോട്ടയെ ചൊല്ലിയുള്ള തര്‍ക്കം കാരണം ചര്‍ച്ച അലസുകയായിരുന്നു. ഈ പ്രൊപോസലിനെ പറ്റി പേര്‍ വെളിപ്പെടുത്തുവാന്‍ ഇഷ്ടപ്പെടാത്ത ഒരു യൂറോപ്യന്‍ കന്യക ഇങനെ പറഞു “If I'm agreeing to anything like that, I will be buggered, it's 2 much of a mouthful to swallow"
ഈ വാരാന്ത്യത്തിനകം ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ 'Bombs Down' എന്ന സമര രീതിയുമായി പ്രവര്‍ത്തകര്‍ മുന്നോട്ട് പൊകുമെന്നാണ്‍ തീരുമാനം, അല്‍ഖ്വയ്ദയുടെ എല്ലാ യൂണിറ്റുകളും അവരുടെ അനുഭാവികളും സമരത്തില്‍ പങ്കെടിക്കുമെന്നാണ്റിയുന്നത്, എന്നാല്‍ ചില ഉത്തര പൂര്‍വ്വ ബ്രാന്‍ചുകളും ഓസ്റ്റ്റേലിയയിലെ എല്ലാ ബ്രാന്ചുകളും സമരത്തില്‍ നിന്ന് വിട്ടു നില്ക്കും എന്തെന്നാല്‍ 'കന്യക, വിര്‍ജിന്‍ ഇങനെയുള്ള ശബ്ദങള്‍ അവരുടെ ശബ്ദ്ദാവലിയില്‍ ഇല്ലാത്തവയാണത്രെ' എങ്കില്‍ കൂടിയും അനുഭാവം പ്രകടിപ്പിക്കുവാനായി ചില ബ്രാന്ചിലെ പ്രവര്‍ത്തകര്‍ 3 ദിവസത്തേക്ക് ബെല്‍റ്റ് ബോമ്ബ് കെട്ടില്ല എന്നും അറിയുന്നു.
സ്വ. ലേ.