ഹിപ്നോട്ടിസം

Buzz It
ക്ളബ്ബിന്റ്റെ വാര്‍ഷിക ആഘോഷം ഇപ്പ്രാവശ്യം എന്തെന്കിലും പുതുമ ഉള്ള പ്രോഗ്രാംസ് വേണമെന്ന് എല്ലാ മെമ്പര്‍മാര്‍ക്കും നിര്‍ബന്ധം എല്ലാരും ചേര്‍ന്ന് പുതിയ ഐറ്റം കണ്ട് പിടിക്കുവാനുള്ള ജോലി ആര്‍ക്കും ഓടിക്കയറാവുന്ന ചാഞ്ഞ മരവും പോരാത്തതിന് ക്ലബ് പ്രസിഡന്റ്റുമായ എന്നെ ഏല്പ്പിച്ചു. മിമിക്രി, ഗാനമേള, ഡ്രാമ ഇത്യാദി പ്രൊപോസലെല്ലാം അങ്ങൊട്ട് പറയും മുമ്പേ റിജക്റ്റെഡ്, അങ്ങനെ എന്ത് ചെയും എന്നോര്‍ത്ത് ഇരിക്കുമ്പൊഴാ ഒരു ഓണ്‍ലൈന്‍ പരസ്യം കണ്ടത് ഒരു റഷ്യക്കാരന്‍ ഹിപ്നൊട്ടിഷ്യന്‍ മാസ്സ്‌ ഹിപ്നൊട്ടീസത്തില്‍ അഗ്രഗണ്യന്‍ എന്ന് കുറേ ആള്‍ക്കാരുടെ വക സാക്ഷി പത്രവുമൊക്കെയായി ഒരു പരസ്യം, ആശാന്‍ വടക്കേ ഇന്ത്യന്‍ ടൂര്‍ നടത്തുന്നു ആര്‍ക്കെങ്കിലും പ്രോഗ്രാം നടത്തിക്കുവാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ കൊണ്ടാക്റ്റ് ചെയ്യാമത്രേ. ഉടനെ തന്നെ അവൈലബിള്‍ ജെനെറല്‍ ബോഡി വിളിച്ച്‌ കൂട്ടി കുറച്ച്‌ മുറുമുറുപ്പുകള്‍ കേട്ടില്ലെന്ന് വച്ച് അതങ്ങ്‌ ഉറപ്പിച്ചു 'ഹിപ്നോട്ടിസം'. 
നോട്ടീസ് അടിച്ചിറക്കി ലോക്കല്‍ കേബിളില്‍ പരസ്യം കൊടുത്തു അങ്ങനെ ആ നാളെത്തി.

കള്ള സിഡി വാങ്ങി കണ്ട് നാട്ടുകാര്‍ മൂടിപ്പിച്ച സിനിമാ കൊട്ടകയാണ് വെന്യൂ, ഷോ തുടങ്ങി.. കറുത്ത പാന്റ്സും കോട്ടുമിട്ട് മജിഷ്യന്‍ സ്റ്റേജിലെത്തി കാണികളെ നോക്കി വിശാലമായി ഒന്നു സ്മൈലി എന്നെ നോക്കി ഉണ്ണാന്‍ പൊണ ചോറിന് അഡ്വാന്സായി സ്പെഷ്യലായി ഒന്ന് സ്മൈലി പിന്നീട് നന്ദി പ്രകാശിപ്പിച്ചതിന് ശേഷം പോക്കറ്റിന്ന് ഒരു വാച്ച് എടുത്ത് കാണികളെ കാണിച്ചിട്ട് പറഞ്ഞു

"ഇതെനിക്ക് പാരമ്പര്യമായി കിട്ടിയ വാച്ചാണ് വളരെ പ്രത്യേകപ്പെട്ട വാച്ച് കഴിഞ്ഞ ആറ് വര്‍ഷമായി ഈ വാച്ച് ഞങ്ങളുടെ കുടുംബത്തിനു സ്വന്തം, ഇതിലേക്ക് സൂക്ഷിച്ച് നോക്കൂ"

യെസ് വാച്ച് ദിസ് വാച്ച് വാച്ചിറ്റ്..വാച്ച് ദി വാച്ച്..വാച്ച് ദി വാച്ച്..വാച്ച് ദി വാച്ച് എന്ന് ഉരുവിട്ട് കൊണ്ടയാളാ വാച്ചിനെ വലത് നിന്ന് ഇടത്തേക്കും ഇടത് നിന്നു വലത്തേക്കും ആട്ടി കൊണ്ടേ ഇരുന്നു, ഹാളിലാകെ നിശബ്ധത നിറഞ്ഞു ആകെ കേള്‍ക്കാവുന്നത്‌ വാച്ച് ദി വാച്ച്, വാച്ച് ദി വാച്ച് എന്ന മജീഷ്യന്റ്റെ ശബ്ദം മാത്രം ഫോക്കസ്സ് ലാമ്പിറ്റെ വെളിച്ചം വാച്ചിന്റ്റെ ഗ്ലാസില്‍ തട്ടി പ്രതിഫലിച്ചു, നൂറ്‌ കണക്കിനു കണ്ണുകള്‍ വാച്ചീനോടൊപ്പം ഇടത് നിന്ന് വലത്തേക്കും വലത്ത് നിന്ന് ഇടത്തേക്കും ചലിച്ച് കൊണ്ടേ ഇരുന്നു.

പെട്ടെന്നാണത് സംഭവിച്ചത്..... മജിഷ്യന്റ്റെ കയ്യില്‍ നിന്ന് പിടുത്തം വിട്ട് വാച്ച് തറയിലേക്ക് വീണു.. ചില്ല് പൊട്ടി കഷണം കഷ്ണങ്ങളായി നാലുപാടും ചിതറി തെറിച്ചു......

കലിയും അതിലേറെ നിരാശയും കയറിയ മജീഷ്യന് തന്റ്റെ കറുത്ത തൊപ്പി ഊരി വലിച്ചെറിഞ്ഞു കൊണ്ട് സുരേഷ് ഗോപി സ്റ്റൈലില് ഉച്ചത്തില്‍ പറഞ്ഞു ......

"$HIT"


തിയേറ്ററുടമക്ക് നാല് പണിക്കാരുടെ മൂന്നാഴ്ച്ചത്തെ കൂലി ഞാന്‍ കൊടുക്കണമെന്നാ ക്ളബ്ബ് ഫുള്‍ കോറം ജെനറല്‍ ബോഡി തീരുമാനം

19 അഭിപ്രായ(ങ്ങള്‍):

പട്ടേപ്പാടം റാംജി said...

ചിരിപ്പിക്കാന്‍ ശ്രമിച്ചത്‌ കൊള്ളാം.

ബ്ലോഗ്‌ തുറക്കുമ്പോള്‍ തുടങ്ങുന്ന സൌണ്ട്
ഒഴിവാക്കിയാല്‍ നന്ന്.ഒന്നുകുടി എഡിറ്റ്‌ ചെയ്യുന്നതും നല്ലതാണ്.

ആശംസകള്‍.

Vayady said...

താങ്കള്‍‌ക്ക്‌ കഷ്‌ട്ടക്കാലാ മാഷേ.. ഇപ്പോ തന്നെ നോക്കൂ, ദേഹാരിഷ്‌ട്ടം; മാനഹാനി; ധന നഷ്‌ട്ടം. ച്ശ്..ച്ശ്...ച്ശ് സത്യം!! ദാ കേട്ടില്ലേ? പല്ലി ചിലച്ചു!!!!

ശ്രീ said...

തന്നെ തന്നെ... ധന നഷ്ടം, മാനഹാനി!

Akbar said...

കണ്ടറിയാത്തവന്‍ കൊണ്ടറിയും. ഇങ്ങിനെ എത്ര കൊണ്ടിരിക്കുന്നു അല്ലെ.

അരുണ്‍ കായംകുളം said...

:)

ഏകതാര said...

ബ്ലോഗ്‌ മൊത്തം വായിച്ചു മാഷേ,ജെറ്റ് ഫ്യുവല്‍ ആണ് ഏറ്റം കൂടുതല്‍ ചിരിപ്പിച്ചത്.
അഭിനന്ദനങ്ങള്‍.

എറക്കാടൻ / Erakkadan said...

:-)

നന്ദന said...

സത്യം പറയാലോ എനിക്കീ ഹിപ്നോട്ടിസം കാണാനും വായിക്കാനുമൊക്കെ വലിയ ഇഷ്ടാ അതോണ്ട് വായിച്ചു പക്ഷെ നിരാശപ്പെടുത്തിക്കളഞ്ഞു പിഡി, അടുത്തതവണയെങ്കിലും വാച്ച് നിലത്ത് വീഴാതെ നോക്കണേ!!!

ബഷീര്‍ Vallikkunnu said...

Let the magician Go n watch the Pd...

ബഷീര്‍ Vallikkunnu said...

ധമാഷക്കാരാ...

Pd said...

@ റാംജി: താങ്കളുടേ അഭിപ്രായങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം ഒരു തുടക്കക്കാരന്റെ ബാലാരിഷ്ടതകള്‍ ക്ഷമിക്കുക, ഓട്ടോ പ്ലേയര്‍ എടുത്ത്‌ കളഞ്ഞിട്ടുണ്ട്
@ വായാടി പണ്ട് ചക്കി കുറത്തീടെ ഒപ്പം ജോലി ചെയ്തിട്ടുണ്ട്‌ അല്ലേ, കാര്‍ഡ് കൊത്തി എടുക്കണ ജോലി.
@ ശ്രീ: കണ്ടകശനിയാന്നാ തൊന്നണെ.
@ അക്ബര്‍: അതേ അതേ എത്ര കൊണ്ടിരിക്കുന്നു.
@ അരുണ്‍: തിരിച്ചിതാ ഒരു സ്മൈലി പിടിച്ചോളൂ
@ ഏകതാര: നന്ദി, ഇനിയും വരിക
@ ഏറക്കാടന്‍: ഒരു സ്മൈലി താങ്കളും പിടിച്ചോളൂ
@ നന്ദന: ശരി അടുത്ത ഷോ നന്നാക്കാന്‍ ശ്രമിക്കാം
@ ബഷീര്‍: ഇതൊന്തൊന്നാ ആസാനെ വായില്‍ ഒരു കുന്തം പോലെ?

വിജിത... said...

നാലു പണിക്കാരു മതിയായോ... :)

Pd said...

വിജിതാ: നാലാളുടെ പൈസ എങ്ങനെ കൊടുക്കുമെന്ന് വിചാരിച്ച് അന്തം വിട്ട് കുന്തം വിഴുങ്ങി ഞാനിരിക്കുമ്പോഴാ .....

ഒഴാക്കന്‍. said...

മാനഹാനി! :)

രഘുനാഥന്‍ said...

ഹ ഹ പാവം മജീഷ്യന്‍ ..

സിനു said...

നിങ്ങള്‍ക്കും മജീഷ്യനും ഒരുപെലെ കഷ്ട്ടകാലം ആണല്ലോ കാണുന്നത്
ഇതിനു പരിഹാരം ഒന്നേ ഒള്ളു..
നാല് പണിക്കാരുടേയും മൂന്നാഴ്ചത്തെ കൂലി ഒരുമിച്ചങ്ങു കൊടുത്തേക്കു ട്ടോ..

അനോണിമാഷ് said...

ഓട്ടോ പ്ലേയര്‍ ഓടുന്നൂ പിടിച്ചു കെട്ടൂ

Pd said...

**നന്ദി ഒഴാക്കനും രഘുനാഥന്സിനും
**സിനു ബ്ലീസ് ഒരാളുടെ പന്ക് ഷെയറ് കൂടാമോ?
**കയറ് തരൂ അനോണിച്ചോ

SULFI said...

വെറുതെ ഹിപ്നോടിസ്ടുകളെ കളിയാക്കല്ലേ മാഷേ.
നാല് മാസം തപാലില്‍ ഹിപ്നോടിസം പഠിച്ചു, ഒടുവില്‍ മാസ് ഹിപ്നോടിസം ചെയ്തു ടെസ്റ്റ്‌ പാസായവനാ ഞാന്‍ . സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുമുണ്ട്. (അത് തമാശയല്ല കേട്ടോ, സത്യം)
എന്നാലും ഒടുവിലെ പഞ്ചിംഗ് വേര്‍ഡ്‌ അത് കലക്കി. അല്ല അതാ "കലക്കിയത്".

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ