ജെറ്റ് ഫ്യൂവല്‍ - (ജെറ്റ് വിമാന ഇന്ധനം)
എന്തൊരു മഞ്ഞ് നവമ്പറ് ആയതെ ഉള്ളൂ കാലാവസ്ഥക്കൊരു സ്ഥിരത ഇല്ലിപ്പൊ. മഞ്ഞ് കാരണം ലാന്ടിങ്ങ് കുറവായിരുന്നു അങ്ങനെ ഒരു ഉപകാരം ഉണ്ടായി മഞ്ഞിനെ കൊണ്ട്,ഇന്നത്തെ വിമാനങ്ങളെല്ലാം തിരിച്ച് വിട്ടത്രെ, എന്നാണാവൊ ഇവിടേം ഐ എല്‍ എസ് സിസ്റ്‌റം പിടിപ്പിക്കണത്. ഡ്യൂട്ടി കഴിയാന്‍ ഇനീം മുക്കാല്‍ മണിക്കൂര്‍ കഴിയണം അതുവരെ സ്റ്റോറില്‍ പോയി അച്ചായനോട് വര്‍ത്തമാനം പറഞ്ഞിരിക്കാം വേറെ എന്താ ചെയ്കാ ടെറ്മിനലിലായിരുന്നെന്കില് വല്ല എയര്‍ ഹോസ്റ്റസ് കിളികളുടേം വായ്നോക്കി നിക്കാരുന്നു
അച്ചായോ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?
എന്തോന്ന് വിശേഷം; നല്ല തണുപ്പ് സ്മാള് ഉണ്ടായിരുന്നേല്‍ അടിക്കാന്‍ പറ്റിയ കാലാവസ്ഥ സ്റ്റോക് ഒന്നും ഇല്ലാതാനും ഇന്നാണെങ്കില്‍ ഒന്നാം തീയതി അല്ലേല്‍ പുറത്ത് നിന്ന് വാങ്ങായിരുന്നു, ഈ ജെറ്റ് ഫ്യൂവല്‍ അടിച്ചാല്‍ ഫിറ്റാകൂന്ന് കേട്ടിട്ടുണ്ട് ശരിയാണോടെ?
അറിയില്ല അച്ചായാ
നിനക്ക് പിന്നെ എന്തോന്ന് അറിയാം, നിനക്ക് വേണൊ ഞാന്‍ ഒരെണ്ണം അടിക്കാന്‍ പോകുവാ
കമ്പനിക്ക് ഒരെണ്ണം ആകാം കുഴപ്പം ഒന്നും ഉണ്ടാകില്ലലൊ അല്ലേ?
കുഴപ്പം ഒന്നും ഉണ്ടാകില്ല, അല്ല ഉണ്ടാക്വോടെ, ഹേയ്… എന്തായാലും സത്സ ഇത്രേം വര്‍ഷം കഴിച്ചിട്ട് ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല പിന്നല്ലെ ജെറ്റ് ഫ്യൂവല്, നീയാ ഗ്ലാസ്സ് രണ്ടെണ്ണം ഇങ്ങെടുക്ക്.
എന്റ്റെ ഡ്യൂട്ടി കഴിയാനിനി അര മണിക്കൂറെ ഉള്ളെട്ടൊ, ഞാനിത് അടിച്ചിട്ട് വീട്ടിലേക്ക് പോകും.
തൊട്ട് നക്കാന്‍ ഒന്നും ഇല്ലല്ലോടെ ഒരു കാര്യം ചെയ്യാം ഞാന്‍ പൊറൊട്ടയും പരിപ്പ് കറിയും കൊണ്ടു വന്നിട്ടുണ്ട് എന്തായാലും നേരം ഇത്രയുമായി അത്താഴൊം കൂടെ കഴിച്ചേക്കാം നീയും കൂടിക്കൊ.
എനിക്ക് വേണ്ട അച്ചായാ ഞാനിപ്പൊ വീട്ടിലേക്ക് പോകുവല്ലെ
അങ്ങനെ ഞങ്ങള് ജെറ്റ് ഫ്യൂവല്‍ അടിച്ച് പിരിന്ജാച്ച്, രാവിലെ എഴുന്നേറ്റപ്പൊ എന്താ ഒരു സുഖം, നോ തലവേദന, നോ ഹാങ്ങോവറ്, നോ നത്തിങ്ങ്, സംഭവം കൊള്ളാം ഇനി ഇപ്പൊ ഇത് ഒരു ശീലമാക്കണം അച്ചായന് സ്റ്റോറിന്ചാറ്ജായിരിക്കണ കാരണം നൊ പ്രോബ്ളെംസ് അറ്റ് ഓള്‍. അച്ചായനെ ഒന്നു വിളിച്ച് നോക്കാം ആള്‍ക്ക് ജെറ്റ് ഫ്യൂവല്‍ അടിച്ചിട്ട് എങ്ങനെ ഉണ്ടായിരുന്നുവോ ആവോ.
‘ഹലോ അച്ചായോ ഇത് ഞാനാ പീഡി, എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ ഫിറ്റായി പോയില്ലല്ലൊ അല്ലെ, സംഭവം കൊള്ളാട്ടൊ എനിക്കിന്നലെ അത്യാവശ്യം തലക്ക് പിടിക്ക്യേം ചെയ്തു ഹാങ്ങോവറും ഇല്ല, അച്ചായനിപ്പൊ എവിടെയാ ഡ്യൂട്ടിയിലാ?’
അല്ലെടാ മോനെ ഞാനിപ്പൊ കോട്ടയത്താ എറണാകുളം പാസ്സഞ്ചര്‍ ട്രെയിന്‍ കാത്തിരിക്ക്വാ
കോട്ടയത്തോ?? അവിടെ എങ്ങനെ എത്തി എന്താ ശബ്ദം വല്ലാതെ ഇരിക്കണെ??
ഒന്നും പറയണ്ട മോനെ നീ പോയതിനു ശേഷം ഞാന് 2 ഗ്ലാസ്സ് കൂടെ അടിച്ച് പൊറൊട്ടയും പരിപ്പ് കറിയും കഴിച്ച് ഒന്നു മയങ്ങുമ്പോ എച്ച് ആറിന്ന് ഫോണ്‍കാള്‍ ഫയര്‍ ട്രെയിനിങ്ങിന് ചെല്ലാന്‍ പറഞ്ഞോണ്ട്.
ഞാനാറിയാതെ ഒരു ഫയര്‍ ട്രെയിനിങ്ങോ എന്നോര്‍ത്തു കൊണ്ട് ചോദിച്ചു....എന്നിട്ട്?
ട്രെയിനിങ്ങ് ഗ്രൌന്ഡില് എക്സ്റ്റിങ്ക്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തണ ട്രെയിനിങ്ങ് ചെയ്തോണ്ട് ഇരിക്കണതിനിടക്ക് അറിയാതെ ഒരു ഊര്‍ദ്ധശ്വാസം പോയെടാ പിന്നെ ഒരു പാച്ചിലായിരുന്നു ഹോ...
നീ രണ്ട് ദിവസത്തേക്ക് ഗ്യാസ് വിടല്ലേ കഴിയുന്കില് തീയുടെ അടുത്ത് പോക്വേം വേണ്ട. ബൈ ദി വേ ആകാശത്തൂന്ന് നോക്കുമ്പോ നിന്റ്റെ വീട് കാണാന്‍ നല്ല ഭംഗി ഉണ്ടെട്ടോ
Subscribe to:
Post Comments (Atom)
9 അഭിപ്രായ(ങ്ങള്‍):
mashay ethu kalakki. ethavana vacation pokumbol kurachu jet fuel m kurachu aloo puzhugiyathum kazhaichu flight ticket labikkanam..
ഹഹഹ നല്ല ഐഡിയ ഇന്ഡ്യക്കാരാ നാല് മണിക്കൂറ് പറക്കാന്മാത്രം അടിക്കണെ
ഒരോ പോസ്റ്റിലേയും പുതുമകൾ...നാളത്തെ ഭൂലോകത്തിന്റെ താരം എന്നു വിശേഷിപ്പിക്കാം...തുടരുക...എന്നാലും ഫ്യൂവൽ കഴിച്ചപ്പോൾ പോയ പോക്ക്..ഹോ.....ചിന്ത പോയ പോക്കേയ്
നാളത്തെ ഭൂലോകത്തിന്റെ താരം ഞാന്......... ഹഹഹ, ഏറക്കാടനൊരു തമാശക്കാരനാണെ....... ഹോ.....ചിന്ത പോയ പോക്കേയ്, നന്ദിം ഒരു നല്ല നമസ്കാരോം ഉണ്ടെട്ടൊ
സംഗതി കലക്കി. അവസാനത്തെ -"ബൈ ദി വേ ആകാശത്തൂന്ന് നോക്കുമ്പോ നിന്റ്റെ വീട് കാണാന്‍ നല്ല ഭംഗി ഉണ്ടെട്ടോ"- ശരിക്കും ചിരിപ്പിച്ചു. ജെറ്റ് ഫ്യൂവല്‍ കുടിച്ചാല്‍ എളുപ്പം നാട്ടില്‍ എത്താമെന്ന് ഇപ്പോള്‍ മനസ്സിലായി. കുറഞ്ഞ വരികളില്‍ ഏറെ നര്‍മ്മം- keep it up.
“ഇന്ധനം” is correct. this link may be help u
http://www.dictionary.mashithantu.com/
നന്ദി പ്രോത്സാഹനത്തിനും ഡിക്ഷ്ണറിക്കും അക്ബര്‍, ചൂണ്ടിക്കാട്ടിയ തെറ്റ് ഞാന്‍ തിരുത്തുന്നുണ്ട്
ഇത് കലക്കി.
ഇതും കലക്കി.
ഒന്നിനൊന്നു മെച്ചമാണല്ലോ പി. ഡി.
അടി പൊളി.
Post a Comment
ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ