വെയിറ്റിംഗ് ഗെയിം

Buzz It
നാട്ടില്‍ ഫോണ്‍ വിളിച്ചപ്പൊള്‍ ഭാര്യ പറഞ്ഞു 

"ചേട്ടാ ഞാന്‍ ചെട്ടന്റ്റെ പേരിലൊരു ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തു"
 "ആഹ കൊള്ളാല്ലൊ അതിരിക്കട്ടെ ആരുടെ പേരാ മരണാന്തര അവകാശി ആയി കൊടുത്തെ?"
 "എന്റ്റെ പേര്‌ തന്നെ എന്ത്യേ?"
 "ഹേയ്‌ വെറുതെ ചോദിച്ചതാ."

അടുത്ത പ്രവൃത്തി ദിവസം തന്നെ എടുത്തു ഞാനൊരു പോളിസി അവളുടെ പേരില്‍, മരണാന്തര അവകാശം എനിക്ക് തന്നെ.. 

അങ്ങനെ അന്ന് മുതല്‍ ഞങ്ങള്‍ തുടക്കം കുറിച്ചു ഒരു നല്ല നാളേക്കായുള്ള കാത്തിരിപ്പ്

ഗ്രീന്‍ ചാനല്‍

Buzz It

ഫ്ലൈറ്റില്‍ കയറി ശരീരം കസേരയോട് ചേര്‍ത്ത് ബന്ധിച്ച്‌ ജനല്‍ വഴി പൂറത്തേക്ക്‌ നോക്കി ഇരിക്കുമ്പോഴാ ഒരു ലലനാമണി വന്ന് സൈഡ് സീറ്റില്‍ ഇരുന്നത്‌ നല്ല ഒരു സുഗന്ധം മൂക്കിലേക്ക് തുളച്ച് കയറി എന്നെ ഒരു 'കോട്ട്'ഊരാനച്ചനാക്കല്ലെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുമ്പോള്‍ അവള്‍  പുഞ്ചിരിച്ച്‌ കൊണ്ട് ചോദിച്ചു ഫാദര്‍ എങ്ങോട്ടാ?
ഞാന്‍ കൊച്ചിക്ക്‌..
ഞാനും അതേ..
അതു നന്നായി..
ഫാദര്‍ എന്താ അങ്ങനെ പറഞ്ഞെ?
അല്ല കോഴിക്കോട്ടാണെങ്കില്‍ സൂക്ഷിക്കണം വിമാനം ഇറങ്ങാന്‍ നേരത്ത് പൈലറ്റ്മാര്‍ സമരം പ്രഖ്യാപിച്ചാലോ?
ഫാദര്‍ നല്ല തമാശക്കാരനാണ്‌, ഫാദര്‍ എനിക്ക് ഒരു ഉപകാരം ചെയ്യുമോ?
തീര്‍ച്ചയായും മടിക്കാതെ പറയൂ..
എന്റെ കയ്യില്‍ വിലകൂടിയ ഒരു ഹെയര്‍ ഡ്രയറുണ്ട് ലേറ്റസ്റ്റ്‌ ഗാഡ്ജറ്റ് കുറച്ച്‌ എക്സ്പെന്സീവ് ആയത്‌ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കണ്ടപ്പോ വാങ്ങിയതാ ഒരു കൂട്ടുകാരിക്ക് ഗിഫ്റ്റ് ആയി കൊടുക്കാമെന്ന് കരുതി...
ശരി ഞാന്‍ എന്തു എന്താണ് ചെയ്യേണ്ടത്?
പറയാം, എന്‍റെ കയ്യിലുള്ള മറ്റ് സാധനങ്ങളുടെ വില കൂടി ചേര്‍ക്കുമ്പോള്‍ ഇതിന്‌ ഡ്യുട്ടി കൊടുക്കേണ്ടി വരും, ഫാദറിന് ബുദ്ധിമുട്ടാവില്ലെങ്കില്‍ ഇതു കോട്ടിലൊളുപ്പിച്ച് ഒന്ന് പുറത്തിറക്കി തരാമൊ?
എനിക്ക് ചെയ്യുവാന്‍ പറ്റിയ കാര്യമല്ല എങ്കിലും കുട്ടി പറഞ്ഞതല്ലേ പക്ഷേ കസ്റ്റമ്സ്കാര്‍ ചോദിച്ചാല്‍ ഞാന്‍ സത്യം പറയും എനിക്ക് നുണ പറയുവാന്‍ പറ്റില്ല അല്ലോചിച്ചോളൂ
സാരമില്ല ഫാദര്‍ താങ്കളുടെ മുഖം കണ്ടാല്‍ ആരും സംശയിക്കില്ല ആരും ചോദ്യം ചെയ്യില്ല.
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ, ഹെയര്‍ ഡ്രൈയര്‍ വാങ്ങി ഞാന്‍ കോട്ടിനടിയില് ധരിച്ചിരുന്ന പാന്റ്റ്സിന്റ്റെ പൊക്കെറ്റില്‍ നിക്ഷേപിച്ചു
ഇമ്മിഗ്രേഷന് ക്ലിയറന്‍സ് കഴിഞ്ഞ്‌ കസ്റ്റമ്സ് ഡെസ്കിലെത്തി പെട്ടി ചെക്ക്‌ ചെയ്തതിന് ശേഷം ഓഫീസര്‍ ചോദിച്ചു
ഫാദര്‍ പെട്ടിയില്‍ ഉള്ളത് കൂടാതെ മറ്റെന്തെങ്കിലും വിലപിടിച്ചത് ഉണ്ടോ കയ്യില്‍? കര്‍ത്താവേ കുടുങ്ങിയോ, കള്ളത്തരം പറയുവാതിരിക്കാനായി ഞാന്‍ പരമാവധി ശ്രമിച്ചു, "ഇല്ല ഓഫ്ഫീസര്‍ എന്റ്റെ കഴുത്ത് മുതല്‍ വെയ്സ്റ്റ് വരെ ഒന്നും തന്നെ ഡിക്ലയര്‍ ചെയ്യുവാനായി ഇല്ല".
വ്യത്യസ്തമായ മറുപടി കേട്ടിട്ടാകണം അയാള്‍ പിന്നേയും ചോദിച്ചു 'അരക്ക്‌ താഴേക്കോ ഫാദര്‍?' ഇയാള്‍ എന്നെ കൊണ്ട്‌ നുണ പറയിച്ചേ അടങ്ങൂ ബട്ട് ഞാന്‍ എങ്ങനെ നുണ പറയും കുറച്ച്‌ ആലോചിച്ചതിന് ശേഷം ഞാന്‍ പറഞ്ഞു.
"ഓഫ്ഫീസ്സര്‍ അങ്ങനെ പ്രാത്യേകിച്ച് ഒന്നും തന്നെയില്ല  ഢ്യൂട്ടിയബിള്‍ അല്ല എന്നു ഞാന്‍ വിശ്വസിക്കുന്ന വളരെ ഡെലിക്കേറ്റ് ആയതും ഇതുവരെ ഉപയോഗിക്കാത്തതുമായ ഒരു ഗാഡ്ജെറ്റ് മാത്രമെയുള്ളു".

എന്തിനെന്ന് അറിയില്ല പൊട്ടി ചിരിച്ച് കൊണ്ടയാള്‍ പറഞു 'ഫാദര്‍ പൊയ്ക്കൊളു'

സ്ക്രാപ്പ് യാര്‍ഡ്

Buzz It

സ്ക്രാപ്പ് യാഡിന്റ്റെ ഉട്ഘാടനം കഴിഞ്ഞപ്പോ പ്രെസിഡന്റിനൊരു സംശയം രാത്രിക്ക് ആരെങ്കിലും സ്ക്രാപ് മോഷ്ടിച്ചാലോ? പഞ്ചായത്ത്‌ വിളിച്ച്‌ കൂട്ടി നൈറ്റ് വാച്ച് മാന്‍ തസ്തിക ഉണ്ടാക്കി ഒരാളെ നിയമിച്ചു. അപ്പോള്‍ മെമ്പര്‍ക്ക് ഒരു ഡൌട്ട് 'വാച്ച് മാന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ആര് കൊടുക്കും?' സൊലൂഷന്‍ തയ്യാര്‍  പ്ലാനിങ് സെക്‍ഷന്‍ തൂടങ്ങി രണ്ടാളെ നിയമിച്ചു. 
ദോണ്ട് പിന്നേം സംശയം 'ഇവരയൊക്കെ ആര് മോണിട്ടര്‍ ചെയ്യും ഹൂം?'  എച്ചാര്‍ വേറെ ആരെന്നായി അംഗങ്ങള്‍; ഒരു എച്ചാറും ഒരു പേ റോള്‍ ഓഫീസ്സറും റെഡി. ഇപ്പ്രാവശ്യം സംശയം 33% വനിതാ മെമ്പര്‍ക്ക്, 'ഇത്രേം ആള്‍ക്കാരെ മാനേജ് ചെയ്യാന്‍ എന്താ സംവിധാനം?' അഡ്‌മിനിസ്റ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്റ് പ്ലസ് അഡ്മിന്‍ ഓഫീസ്സര്‍, ഒരു അസ്സിസ്റ്റന്റ്റ് ഓഫീസ്സര്‍ ആന്ഡ്  സെക്രട്ടറി; പ്രോബ്ളെം സോള്‍വെഢ്.

വാര്‍ഷിക കണക്കെടുപ്പില്‍ സ്ക്രാപ്പ് യാഡിന്റ്റെ മൊത്തം ചിലവ്‌ ബഢ്ജറ്റിനേക്കാള്‍ രണ്ട് കോടി അധികം!! 
കേന്ദ്രം പറഞ്ഞു 'ചിലവു കുറച്ചേ മതിയാകൂ' .
നിയമസഭ കൂടി പഞ്ചായത്തിനു ഓര്‍ഡെര്‍ കൊടുത്തു
"വിത്ത്‌ ഇമ്മീഡിയറ്റ് എഫക്റ്റ് പിരിച്ചു വിടുക 
നൈറ്റ് വാച്ച് മാനെ ".

പ്രൊഡക്റ്റിവിറ്റി

Buzz It
ആദ്യ വിവാഹത്തില്‍ പതിനെട്ട് പെറ്റവള്‍ നാടിനും വീടിനും പെരുമയേറ്റി,

വീട്ടിലും ആയല്‍ വീട്ടിലും പിന്നെ നാട്ടിലും അവളുടെ മക്കളെങ്ങും,

തട്ടിയും മുട്ടിയും കാലം ഗമിക്കുമ്പോള്‍ ഒരു നാള്‍ മാരന്‍ യാത്രയായി.
ഒട്ടും മടിയാതെ പിന്നെയും കെട്ടി അവള്‍ അടുത്തൊരു എട്ടു കുട്ടികള്‍ക്ക് അമ്മയുമായി,

ലിംകാ ബുക്ക്'കാരെത്തി ആദ്യം  പിന്നെ പത്രക്കാരും പുറകേ ഓബീവി വാനുകളും,

ഒരുനാളാ പൂമാരനും പോയഹോ കഷ്ടം പിന്നെയും അവളേകയായി.

കെട്ടി ബോറടി മാറ്റാനോന്നുകൂടി അടുത്തൊരാറ് കുട്ടികള്‍ക്ക് അമ്മയുമായി,

എത്തി വിദേശങ്ങളില്‍ വാര്‍ത്ത ചൊല്ലിയവള്‍ നന്ദി ബീബീസിക്കും സഹോദരന്‍ സീ എന്‍ എന്നിനും

കാലചക്രം കറങ്ങി അനുസ്യൂതം ഒരു നാളവളും യാത്രായായി.

പെട്ടി കെട്ടി കുഴിയിലിറക്കുമ്പോ പാതിരി ചൊല്ലി, "കര്‍ത്താവിന്‌ സ്തുതി അവസാനം അവരൊന്നായി"

ഈ സ്തുതി കേട്ട ബീ ബീ സീ പൈങ്കിളിക്കൊരു സംശയം,

വിജ്ഞാന കുതുകിയാമവള്‍  കേട്ടു സീ എന്‍ എന്‍ പ്രവര്‍ത്തകയോട് ഇങ്ങനെ

വാട്ട് ഡൂ യൂ തിന്ക് ഡസ് ഹീ മീന്‍ ഹേര്‍ ഫസ്റ്റ്, സെക്കന്‍ഡ് ഓര്‍ തേഡ് ഹസ്‌ബന്‍റ്?

ഒട്ടും മടിയാതെ സി എന്‍ എന്‍ മൊഴിഞ്ഞു ഇവ്വണ്ണം

"ഐ തിങ്ക് ഹീ മീന്‍സ് ഹേര്‍ ലെഗ്സ്'

സ്കോളര്‍ഷിപ്പ് പരീക്ഷ

Buzz It
വൈകുന്നേരം ഭാര്യക്ക്‌ ഒപ്പമിരുന്ന് സീരിയല്‍ കണ്ട് അത്യാവശ്യം മനസ്സ്‌ വിഷമിപ്പിച്ച് ആ പേരിലൊരു  പെഗ്ഗുമടിച്ച് കോലായിലെ ചാരു കസേരയില്‍ കിടക്കുമ്പോളതാ സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതാന്‍ പോയ ഫസ്റ്റ് പ്രൊഡക്ഷന്‍ കയറി വരുന്നു, മുഖഭാവം കണ്ടപ്പോള്‍ എന്തോ ഒരു പന്തി കേട്‌ കടുന്നല് കുത്തിയ പോലെ എന്ന് വേണമെങ്കില്‍ പറയാം
എന്താടാ പറ്റിയെ പരീക്ഷ ടഫ് ആയിരുന്നോ?
ഒന്നുമില്ല..
അവന്‌ പ്രശ്നം ഒന്നുമില്ലെങ്കില്‍ എനിക്കെന്ത് പ്രശ്നം എന്ന് മനസ്സില്‍ വിചാരിച്ച്‌ ഞാനടുത്ത ബ്ലോഗ് എഴുതുവാനുള്ള ഒരു തീം മനസ്സില്‍ ആലൊചിച്ചുരുട്ടി.
അങ്ങനെ ബ്ലോഗും അതിലൂടെ കിട്ടാന്‍ പോണ മറുപടികളും ഓര്‍ത്ത്‌ കിടക്കുമ്പോള്‍ അകത്ത് നിന്ന് ഭാര്യയുടെ വിളി വന്നു
'ദേ നിങ്ങള്‍ ഒന്നിങ്ങോട്ട്‌ വന്നേ'' ശബ്ദത്തിലൊരു മയക്കുറവ്
എന്താ ഇപ്പോ പുതിയ സംഭവം? ലവള് പിന്നെയും വിളിച്ചോ എന്ന് ഓര്‍ത്ത്‌ തലയും തടവി ഞാന്‍ അകത്തേക്ക് ചെന്നു,
എന്തിനാ വിളിച്ചേ?
നിങ്ങള്‍ നാളെ മോന്റ്റെ സ്കൂള്‍ വരെ പോകണം
വാട്ട്, ഞാന്‍ ഇനീം സ്കൂളില്‍ പൊകണമെന്നൊ?
നിങ്ങളേം കൂട്ടി ഇനി സ്കൂളില്‍ ചെന്നാ മതീന്നാ പുന്നാര മോനോട്‌ പറഞ്ഞ് വിട്ടേക്കണെ.
സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതുവാന്‍ പരീക്ഷ സെന്റ്ററില് പോയ ഇവന്‍ സ്വന്തം സ്കൂളില്‍ എന്ത്‌ എടങ്ങേറ് ഉണ്ടാക്കി 'എന്താടാ പ്രശ്നം'
അങ്ങനെ ഒന്നുമില്ല അച്ഛാ ടീച്ചര്‍ക്ക് അച്ഛനെ കാണണമെന്ന്..
ഹൌ സ്വീറ്റ്,   ഓയ് കുഢിയാ... ചോക്ളേറ്റ് ദി ബോംബ്........
വേണ്ടാ നിങ്ങള്‍ അധികം സ്വപ്നം കാണണ്ട, പറഞ്ഞ് കൊടുക്കെടാ നീ ഉണ്ടാക്കിയ കുരുത്തക്കേട്‌.
അവന്‍ സൈലെന്റ് ... പീബിയില്‍ നിന്ന് പുറത്താക്കിയ പോലെ..
നീ പറയണുണ്ടൊ അതോ ഞാന്‍ പറയിപ്പിക്കണൊ? അമ്മയുടെ ഭീക്ഷണി
സ്കോളര്‍ഷിപ്പ്‌ പരീക്ഷക്ക് സുവോളജി പേപ്പര്‍ ഉണ്ടായിരുന്നു..
അതിന് ഞാന്‍ എന്തിനാ സ്കൂളില്‍ വരേണ്ടത്‌,അമ്മേ കൊണ്ടായാ പോരെ?
അതിലൊരു ചോദ്യം ആറ് പക്ഷികളുടേ കാലിന്റെ പടം കൊടുത്തേക്കണു ശരീരമില്ല പാദമില്ല ആ പടം നോക്കി പക്ഷികളെ തിരിച്ചറിഞ്ഞ് അവയുടെ പേരെഴുതാന്‍..അച്ഛന്‍ തന്നെ പറയ് ജസ്റ്റ് കാലിന്റ്റെ പടം നോക്കീട്ട് എങ്ങനെ പക്ഷികളെ തിരിച്ചറീയുവാന്‍ പറ്റും, അച്ഛന്‌ പറ്റുമോ?
ആലോചിച്ചപ്പോ ചെക്കന്റ്റെ ചോദ്യം കറക്റ്റ്, രംഭ ഷക്കീലാ തൂടങ്ങിയ കിളികളുടേ കാല്‍ ആണെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു, എന്നാലും അവന്‍ വെല്ലുവിളിച്ചതല്ലേ സോ പറഞ്ഞു 'ക്വൊസ്റ്റിന്‍ പേപ്പര്‍ കാണട്ടെ'
ചെറുക്കനു അനക്കമില്ല....
നിന്നോട്‌ അല്ലേ ക്വൊസ്റ്റിന്‍ പേപ്പര്‍ കാണിക്കാന്‍ പറഞ്ഞേ??..
അതിനു ക്വൊസ്റ്റിന്‍ പേപ്പര്‍ അവന്റെ കയ്യില്‍ ഉണ്ടായിട്ട് വേണ്ടെ? അമ്മയുടെ അശരീരി
പിന്നെ? എന്താടാ ഉണ്ടായേ?
ഞാന്‍ കുറേ ശ്രമിച്ചു അച്ഛാ പക്ഷേ പറ്റിയില്ല പക്ഷികളെ തിരിച്ചറിയുവാന്‍  ആ ഒരു ക്വൊസ്റ്റിന്‍ കാരണം സ്കോളര്‍ഷിപ്പ്‌ നഷ്ടമാകുമല്ലൊ എന്നോര്‍ത്ത് ഇരിക്കുമ്പോ എക്സാമിനര്‍ വന്നെന്റ്റെ തലക്കിട്ട് കീഴൂക്കീട്ട് ചോദിച്ചു 'എന്താടാ പടം നോക്കി സ്വപ്നം കാണുകയാ', എനിക്ക് സഹിച്ചില്ല ഞാനാ ക്വൊസ്റ്റിന്‍ പേപ്പറും ആന്സ്വെര്‍ ഷീറ്റും എല്ലാം എടുത്ത് എറിഞ്ഞു. മനപ്പൂര്‍വം അല്ല അച്ഛാ അറിയാണ്ടെ പറ്റിപ്പോയതാ എന്നെ തല്ലല്ലേ പ്ളീസ്.
തലക്കിട്ടൊന്ന് കൊടുക്കുവാന്‍ തോന്നിയാദ്യാം പിന്നെ അവന്റെ സൈഡീന്നു ആലോചിച്ചപ്പോള്‍ വേണ്ട വച്ചു തന്നേമല്ല ഇപ്പോഴത്തെ കൂട്ടികള്‍ വളരെ അഡ്വാന്സ്സാ വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണൊ 'മകന്‍ അച്ഛനെ തല്ലീന്ന്'.
അപ്പോഴേക്കും ഭാര്യയുടെ ശബ്ദം പിന്നെയും ' നിങ്ങള്‍ എന്താ ആലൊചിക്കണെ മുഴുവന്‍ കഥയും ചോദിക്ക് ചെക്കനോട്...
ങ്ങേ കഴിഞ്ഞില്ലേ, എന്നിട്ട്‌ എന്താടാ ഉണ്ടായേ??
അയാളെന്നെ ചൂരലിന് അടിച്ചു എന്നിട്ട്‌ ചോദിച്ചു 'ഏതാ നിന്റെ സ്കൂള്‍, എന്താ നിന്റെ പേര്‌?'
എനിക്ക് സഹിച്ചില്ല അച്ഛാ ഞാന്‍ മുട്ടുവരെ പാന്റ്സ് താഴ്ത്തി കാണിച്ചിട്ട് പറഞ്ഞു  
'എന്റെ കാല്‍ നോക്കീട്ട് ഇങ്ങേര് തന്നെ പറയ്''