ഫ്ലൈറ്റില്‍
കയറി ശരീരം കസേരയോട് ചേര്‍ത്ത് ബന്ധിച്ച് ജനല്‍ വഴി പൂറത്തേക്ക് നോക്കി
ഇരിക്കുമ്പോഴാ ഒരു ലലനാമണി വന്ന് സൈഡ് സീറ്റില്‍ ഇരുന്നത് നല്ല ഒരു
സുഗന്ധം മൂക്കിലേക്ക് തുളച്ച് കയറി എന്നെ ഒരു 'കോട്ട്'ഊരാനച്ചനാക്കല്ലെ
എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുമ്പോള്‍ അവള്‍ പുഞ്ചിരിച്ച്
കൊണ്ട് ചോദിച്ചു ഫാദര്‍ എങ്ങോട്ടാ?
ഞാന്‍ കൊച്ചിക്ക്..ഞാനും അതേ..
അതു നന്നായി..
ഫാദര്‍ എന്താ അങ്ങനെ പറഞ്ഞെ?
അല്ല
കോഴിക്കോട്ടാണെങ്കില്‍ സൂക്ഷിക്കണം വിമാനം ഇറങ്ങാന്‍ നേരത്ത് പൈലറ്റ്മാര്‍
സമരം പ്രഖ്യാപിച്ചാലോ?
ഫാദര്‍ നല്ല തമാശക്കാരനാണ്, ഫാദര്‍ എനിക്ക്
ഒരു ഉപകാരം ചെയ്യുമോ?
തീര്‍ച്ചയായും മടിക്കാതെ പറയൂ..
എന്റെ
കയ്യില്‍ വിലകൂടിയ ഒരു ഹെയര്‍ ഡ്രയറുണ്ട് ലേറ്റസ്റ്റ് ഗാഡ്ജറ്റ് കുറച്ച്
എക്സ്പെന്സീവ് ആയത് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കണ്ടപ്പോ വാങ്ങിയതാ ഒരു
കൂട്ടുകാരിക്ക് ഗിഫ്റ്റ് ആയി കൊടുക്കാമെന്ന് കരുതി...
ശരി ഞാന്‍
എന്തു എന്താണ് ചെയ്യേണ്ടത്?
പറയാം, എന്‍റെ കയ്യിലുള്ള മറ്റ്
സാധനങ്ങളുടെ വില കൂടി ചേര്‍ക്കുമ്പോള്‍ ഇതിന് ഡ്യുട്ടി കൊടുക്കേണ്ടി വരും,
ഫാദറിന് ബുദ്ധിമുട്ടാവില്ലെങ്കില്‍ ഇതു കോട്ടിലൊളുപ്പിച്ച് ഒന്ന്
പുറത്തിറക്കി തരാമൊ?
എനിക്ക് ചെയ്യുവാന്‍ പറ്റിയ കാര്യമല്ല എങ്കിലും
കുട്ടി പറഞ്ഞതല്ലേ പക്ഷേ കസ്റ്റമ്സ്കാര്‍ ചോദിച്ചാല്‍ ഞാന്‍ സത്യം പറയും
എനിക്ക് നുണ പറയുവാന്‍ പറ്റില്ല അല്ലോചിച്ചോളൂ
സാരമില്ല ഫാദര്‍
താങ്കളുടെ മുഖം കണ്ടാല്‍ ആരും സംശയിക്കില്ല ആരും ചോദ്യം ചെയ്യില്ല.
നിന്റെ
വിശ്വാസം നിന്നെ രക്ഷിക്കട്ടെ, ഹെയര്‍ ഡ്രൈയര്‍ വാങ്ങി ഞാന്‍
കോട്ടിനടിയില് ധരിച്ചിരുന്ന പാന്റ്റ്സിന്റ്റെ പൊക്കെറ്റില്‍ നിക്ഷേപിച്ചു
ഇമ്മിഗ്രേഷന്
ക്ലിയറന്‍സ് കഴിഞ്ഞ് കസ്റ്റമ്സ് ഡെസ്കിലെത്തി പെട്ടി ചെക്ക് ചെയ്തതിന്
ശേഷം ഓഫീസര്‍ ചോദിച്ചു
ഫാദര്‍ പെട്ടിയില്‍ ഉള്ളത് കൂടാതെ
മറ്റെന്തെങ്കിലും വിലപിടിച്ചത് ഉണ്ടോ കയ്യില്‍? കര്‍ത്താവേ കുടുങ്ങിയോ,
കള്ളത്തരം പറയുവാതിരിക്കാനായി ഞാന്‍ പരമാവധി ശ്രമിച്ചു, "ഇല്ല ഓഫ്ഫീസര്‍
എന്റ്റെ കഴുത്ത് മുതല്‍ വെയ്സ്റ്റ് വരെ ഒന്നും തന്നെ ഡിക്ലയര്‍
ചെയ്യുവാനായി ഇല്ല".
വ്യത്യസ്തമായ മറുപടി കേട്ടിട്ടാകണം അയാള്‍
പിന്നേയും ചോദിച്ചു 'അരക്ക് താഴേക്കോ ഫാദര്‍?' ഇയാള്‍ എന്നെ കൊണ്ട് നുണ
പറയിച്ചേ അടങ്ങൂ ബട്ട് ഞാന്‍ എങ്ങനെ നുണ പറയും കുറച്ച് ആലോചിച്ചതിന് ശേഷം
ഞാന്‍ പറഞ്ഞു.
"ഓഫ്ഫീസ്സര്‍ അങ്ങനെ പ്രാത്യേകിച്ച് ഒന്നും തന്നെയില്ല ഢ്യൂട്ടിയബിള്‍ അല്ല എന്നു ഞാന്‍ വിശ്വസിക്കുന്ന വളരെ ഡെലിക്കേറ്റ്
ആയതും ഇതുവരെ ഉപയോഗിക്കാത്തതുമായ ഒരു ഗാഡ്ജെറ്റ് മാത്രമെയുള്ളു".
എന്തിനെന്ന് അറിയില്ല പൊട്ടി ചിരിച്ച്
കൊണ്ടയാള്‍ പറഞു 'ഫാദര്‍ പൊയ്ക്കൊളു'
40 അഭിപ്രായ(ങ്ങള്‍):
തേങ്ങ ഞാന്‍ ഉടച്ചു
ഇനി വായിച്ചിട്ട് അഭിപ്രായം പറയാം..
ഓഫീസര്‍ ചിരിച്ചതിലേറെ ഞാന്‍ ചിരിച്ചു
ആ ലലനാമണി കൊച്ചു പറഞ്ഞപോലെ ഫാദര്‍ ആളൊരു മുടിഞ്ഞ തമാശക്കാരന്‍ തന്നെ..
എനിക്കും പറഞ്ഞു തരണേ..എങ്ങിനെ ഇത്ര നന്നായി ചെറിയ പോസ്റ്റ് എഴുതുന്നതിന്റെ രഹസ്യം
ഞാന്‍ പി ഡി യുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു.
ആദ്യം എന്നെ അനുഗ്രഹിക്കൂ ഗുരുവേ..
അയ്യേ...... കൂതറ ഫാദര്‍
ഫാദര്‍ കൊള്ളാമല്ലോ ...
ഫാദര്‍ കിടു ആണല്ലോ... :)
ഹ..ഹ..ഹ..
അപ്പോഴും ഫാദര്‍ നുണ തന്നെ പറഞ്ഞു അല്ലെ.....
ഫാദര്‍ കിടു..
ഠോ! ഇതു തേങ്ങ ഉടച്ച ശബ്ദല്ലാ..ചിരിച്ച്..ചിരിച്ച്.. ഞാന്‍ കസേരയില്‍ നിന്നും വീണ ശബ്ദാണ്!!
ഇത് എഴുതിവെച്ച് ഒന്ന് കറങ്ങി തിരിഞ്ഞ് വന്നപ്പോഴേയ്ക്കുമതാ ഏഴ് കമന്റുകള്‍!!! ആദ്യത്തെ കമന്റിടാന്‍ വന്നതാ എന്റെ പീഡി.. സിനു ദുഷ്ട്ത്തി ഫസ്റ്റ് കൊണ്ടു പോയി. സാരല്യാ.
:)
സൂപ്പര്‍ പീഡീസ്...കൊച്ചിയിലിറങ്ങിയ ശേഷം ഫാദറിന്റെ ഗാഡ്ജെറ്റിന് എന്ത് സംഭവിച്ചു എന്ന് കൂടി പറയണം...ഫാ. കോട്ടൂരാനായിരുന്നോ കക്ഷി...
Ithu coat ooranjathu nannayi.. :)
മാഷേ സംഭവം ഉല്‍പ്രേക്ഷ ആണ് :-( അത് കൊണ്ട് തര്‍ജിമ കൊള്ളാം എന്നതാണ് എന്റെ കമന്റ്
ഫാദര്‍ പൊയ്ക്കൊളു....
ഉം ...ഉം ... നടക്കട്ടെ ,നടക്കട്ടെ .... :-)
അച്ചോ....
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
എത്ര വലിയ മനസ്സാ അച്ചന്റേത്. ആ പാവം കുഞ്ഞാടിനു വേണ്ടി റിസ്കെടുത്ത് ഈ ഉപകാരം ചെയ്തില്ലേ?
പ്രത്യുപകാരമായി എന്തെങ്കിലും..... ?
ശരിക്കും ഫാദര്‍ ഒരു നുണയനല്ലേ? സഹയാത്രക്കാരിയുടെ കൂട്ടുകാരിക്ക് ഉപയോഗിക്കാന്‍ കൊണ്ടുപോകുന്ന ഒരു ഗാഡ്ജറ്റ് അരയ്ക്കു താഴെയുണ്ട് എന്നല്ലേ പറയണ്ടത്?
സിനു പറഞ്ഞു: "ഞാന്‍ പി ഡി യുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു.
ആദ്യം എന്നെ അനുഗ്രഹിക്കൂ ഗുരുവേ.."
ഇതു ഞാന്‍ പണ്ടേ പറഞ്ഞതല്ലേ? അപ്പോള്‍ എന്തായിരുന്നു മൂച്ച്? "പി ഡി യുടെ ശിഷ്യത്വം സ്വീകരിക്കാന്‍ മാത്രം എന്നോടു പറയരുത്". ഇപ്പോ ക്യാ ഹുവാ?
പിന്നെ ബസ്സിന്റെ സീറ്റില്‍ കര്‍ചീഫിട്ട് സീറ്റ് പിടിച്ചിട്ട് ഒരു പോക്കു പോകുന്നതു പോലെ ആദ്യമേ തേങ്ങ ഉടച്ചിട്ട് പിന്നെ പോസ്റ്റ് വായിക്കാന്‍ പോകുന്ന ഈ ഏര്‍പ്പാട് തീരെ ശരിയല്ല.
അല്ലെങ്കിലും ഈ തേങ്ങക്കാരെക്കൊണ്ടു ഞാന്‍ തോറ്റു.
ഈ കത്തനാര്‍ നുണയന്‍ ആണ്. എന്റെ ബലമായ സംശയം ഗാദ്ജെറ്റ് ഒന്നുകില്‍ refurbished അല്ലെങ്കില്‍ repacked ആയിരിക്കുമെന്നാണ് . ഇല്ലെങ്കില്‍ ക്വാളിറ്റി control ചെക്ക് എങ്കിലും നടനിട്ടുണ്ടാവും
ആ ഫാദര്‍ ആളു കൊള്ളാം
ശേഷം ഉപയോഗിച്ചോ ആവോ???
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
ശേഷം ഉപയോഗിച്ചോ ആവോ???
അതെന്തു ചോദ്യമാ? പിന്നെ ഉപയോഗിക്കാതിരിക്കുമോ?
(ഹെയര്‍ ഡ്രയറിന്റെ കാര്യമാ ഞാന്‍ ഉദ്ദേശിച്ചത്)
എപ്പോഴേക്കും നാട്ടിലേക്ക് പോകുമ്പോൾ ആരുടെയെങ്കിലും ഇതുപോലുള്ള"വഹ" കൊണ്ടുപോയ അനുഭവമുണ്ടായിട്ടുണ്ടോ?
:)
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.
@ സിനു: ശുക്രന്‍ ഫോര്‍ യുവര്‍ തേങ്ങ ഏറിയല്‍ വാട്ട് ആന്‍ ഉന്നം ഗേള്‍ ഗോട്ട് എ കബീര്‍ മുഴ ഓ ഒണ്‍ മൈ തല. മൂരാച്ചി ഇനീം റെക്കമന്റ് ചെയ്താല്‍ ശിഷ്യ ആക്കുന്നതായിരിക്കും.
@ ഹാഷിം: നല്ല ഒരു പാവം ഫാദര്‍ ഇങ്ങനെ ഒക്കെ പറയാമൊ?
@ രെ ന്ജിത്, വെള്ളത്തിലാശാന്‍, ദീപു, കുമാരന്‍, വിജിത, ശ്രീ, ഏകതാര, രാധിക നന്ദി എല്ലാവരും ചിരിച്ചു കണ്ടതില്‍ സന്തോഷം ഇനിയും വരിക.
@ കൊലകൊമ്പന്‍ : യാ ര്‍ ഉല്പ്രേക്ഷക്ക് മാരോ ഗോലി എന്നിട്ട് ചിരിക്ക്.
@ റാം ജി: യൂ റ്റൂ.... നല്ലൊരച്ചനായ എന്നെ......
@ വായാടീ: ഇതാ പറയണെ ചെയ്യേണ്ടാ കാര്യങ്ങള്‍ സമയാസമയം ചെയ്യണമെന്ന് ഇനിയിപ്പോ കരഞ്ഞിട്ട് എന്തുകാര്യം, സാരമില്ല വേറെ ആരുമല്ലലോ മ്മടെ സിനു അല്ലേ സുഖമില്ലാത്ത കുട്ടി പാവം.
@ ചാണ്ടിച്ചായ ന്‍ ഫാദറിനെ നുണ പറയാന്‍ താല്‍പര്യം ഇല്ല അതുകാരണം എയര്‍പ്പൊര്‍ട്ടി നപ്പുറത്തെക്കുള്ള കാര്യങ്ങള്‍ പറയുന്നതല്ല.
@ കിഷോര്‍ലാല്‍ - അതേ അതേ...
@ മൂരാച്ചി: ഇത്രയൊക്കെ അല്ലേ നമ്മള്‍ക്ക് പറ്റൂ പ്രത്യുപകാരത്തിന്റ്റെ കാര്യം ചോദിക്കണതും പറയണതും പാപമാണ് മകനെ. ഇനി മൂരാച്ചിയുടെ റെക്കമെന്ടേഷന് ഇല്ലാതെ സിനുവിന്റ്റേ റിക്വസ്റ്റ് വോണ്ട് ബി കണ്സിഡേര്‍ഡ്
@ വഷളന്‍: മകനെ നീ ചെകുത്താന്റ്റെ സംഗത്തില്‍ പെട്ടിരിക്കുന്നു അതിനാലാണ് ഈ രീതിയില്ലുള്ള സംശയങ്ങള്‍ മത്തായിയുടെ സുവിശേഷം 11 തവണ വായിക്കൂ, കാഞ്ചിയേയും കൂടെ കൂട്ടൂ.
@ കാഞ്ചി: താങ്കളെ വഷളന് വിളിക്കുന്നു.
@ രാമചന്ദ്രന്‍ വെട്ടിക്കാട്ട്: സീ ദി റിപ്ളെ ഓഫ് മൈ പി. ആര്‍. ഓ മിസ്റ്റര്‍ മൂരാച്ചി.
@ എറക്കാടൻ: കഴിഞ്ഞ പ്രാവശ്യം എയര്‍പ്പോര്‍ട്ടില്‍ കണ്ട ലലനാമണികളുടെ അടുത്ത് പോയി നോക്കി ഒരുത്തീയും ഒന്നും തന്നില്ല ഛേ..
@ അക്ബര്‍ എപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ.
പി ഡി said: സീ ദി റിപ്ളെ ഓഫ് മൈ പി. ആര്‍. ഓ മിസ്റ്റര്‍ മൂരാച്ചി.
ബഹുമാനപ്പെട്ട പി ഡി,
കഴിഞ്ഞ മാസത്തെ ശമ്പളം ഇതു വരെ കിട്ടീട്ടില്ല. എത്രയും പെട്ടെന്ന് അയച്ചു തരിക.
ഒപ്പ്
Mr. മൂരാച്ചി
P.R.O.
**മൂരാച്ചി-
വഷളമഹാരാജാവ് ഈ മൂരാച്ചിക്ക് "കോനാതിരിപ്പട്ടം" ഓഫര്‍ ചെയ്തതല്ലേ? അന്നിങ്ങേര്‍ക്ക് എന്തായിരുന്നു മൂച്ച്!! എന്നിട്ടിപ്പോ ശമ്പളം പോലും കിട്ടാത്ത തല്ലിപൊളി P.R.O പണീം കൊണ്ടിരിക്കാനാ യോഗം..കഷ്ടം!
വയാടിക്കും പി.ഡി ക്കുമൊക്കെ സ്വന്തം പി.ആര്‍.ഓ.വരെ ആയി. ഇനി കമെന്റ് കണക്കുകള്‍ സൂക്ഷിക്കാനും ഓടിറ്റു ചെയ്യാനും ഒരു സി.എ യുടെ ഒഴിവുണ്ടോ.?.
പ്രിയ മൂരാച്ചി.. ഈ വട്ടു കേസുകളുടെ കൂടെ നടന്നാല്‍ താങ്കളുടെ ജന്മം കുത്ത് പാളയെടുത്തു പണ്ടാരമടങ്ങും. ഓടി രക്ഷപ്പെട്ടോളൂ.
ഫാദര്‍ സത്യമേ പറഞ്ഞുള്ളൂ !!!
“ഇതുവരെ ഉപയോഗിക്കാത്തതുമായ ഒരു ഗാഡ്ജെറ്റ്“
ഇതു സത്യമാണോ ആവോ…. “കോട്ട്”ഊരാനച്ചനക്കല്ലെ എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ചതുകൊണ്ട് ചിലപ്പോള്‍ സത്യമാവും
പ്രിയ മൂരാച്ചി ശമ്പളം കിട്ടിയില്ല എന്ന താങ്കളുടെ പരിവേദനം വായിച്ചു, ആഗോള സാമ്പത്തിക മാന്ദ്യതയോട് അനുബന്ധിച്ച് നമ്മുടെ സ്ഥാപനത്തിലുണ്ടായിട്ടുള്ള സാമ്പത്തിക ഞെരുക്കവും താങ്കള്‍ക്ക് അറിയാവുന്നതുമാണല്ലൊ, എച്ച് എസ് ബീ സി ബാങ്ക് നമ്മുടെ സ്ഥാപനത്തിന് തന്നിരുന്ന ഓവര്‍ ഡ്രാഫ്റ്റ് സൌകര്യവും ഇന്നലത്തെ കൊണ്ട് നിറുത്തയുമുണ്ടായി എന്നും അറിയുക, എന്നിരിന്നാലും താങ്കളുടെ അക്കൌണ്ടില്‍ പൈസ നിക്ഷേപിക്കുവാനായി പോകും വഴി ശ്രീമാന്‍ അക്ബര്‍ സാഹിബ് എന്നെ ഒരു കാര്യം ചൂണ്ടി കാണിക്കുക ഉണ്ടായതിനാല്‍ പൈസ നിക്ഷേപിക്കുവാനുള്ള തീരുമാനം എനിക്ക് പുനര്‍ പരിശോധിക്കേണ്ടി വന്നത്, എന്റ്റെ കമ്പനിയില് ജോലി ചെയ്യുന്ന താങ്കള്‍ എന്റ്റെ കോമ്പെറ്റീറ്ററായ ശ്രീമതി (ഒരു സാമാന്യ മര്യാദക്ക് എഴുതിയതാണ് എത്ര മാത്രം 'ശ്രീ' ഉണ്ടെന്ന വിവരം എല്ലാര്‍ക്കും അറിയാമല്ലോ) വായാടിയുടെ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു എന്ന അക്ഷന്ത്യമായ തെറ്റ് എനിക്ക് ഒരിക്കലും സ്വീകാര്യമല്ല എന്ന വിവരം താങ്കളെ അറിയിക്കട്ടെ, ഇതുവരെ താങ്കള്‍ ചെയ്ത ജോലിയിലെ ആത്മാര്‍ത്ഥത പരിഗണിച്ച് താങ്കള്‍ക്ക് ഒരു അവസരം തരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു വരുന്ന ഇരുപത്തെട്ട് മണിക്കൂറിനുള്ളില്‍ (നാല് മാണിക്കൂര്‍ എക്സ്ട്രാ തന്നിരിക്കുന്നതില്‍ നിന്ന് എനിക്ക് താങ്കളോടുള്ള പ്രിയം മനസ്സിലാക്കുക) ആ ജോലിയില്‍ നിന്ന് രാജിവച്ച് വന്നാല്‍ മുടങ്ങിയ ശമ്പളം കൈപറ്റാവുന്നതാണ്.
ഒപ്പ്.
പീ.ഡി
ദി എം.ഡി
മത്തായിയുടെ സുവിശേഷം വായിച്ചു... "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക" എന്നു പറയുന്നു. ഒരു അയല്‍ക്കാരി മാത്രമേ ഉള്ളൂ. പെണ്ണുമ്പിള്ള സ്നേഹിക്കാന്‍ സമ്മതിക്കുന്നില്ല. ക്യാ കര്‍നാ?
**അകബറേ സി ഏക്കാരന്റ്റെ വേക്കന്സി ഇവിടെ ഉണ്ട് ഒരു സി.വി അനപ്പി വിടുങ്കൊ..
**ഹംസമേ വേണ്ടാത്ത ചൊദ്യനളൊന്നും ച്യാദിക്കരുത് കേട്ടോ?
**वषळा पुत्र् രണ്ട് അയല്ക്കാരീസ് ഉള്ള ഇടത്തേക്ക് താമസം മാറ്റൂ, ബീവീക്കൊ മാരൊ ഗോലീ യാരാ
വഷളാ,
"അന്വേഷിപ്പിന്‍ കണ്ടെത്തും" എന്നും വായിച്ചില്ലേ? ശരിക്കും ഒന്നന്വേഷിച്ചു നോക്കൂ. ഒരയല്‍ക്കാരനെ കണ്ടെത്താതിരിക്കില്ല. പെണ്ണുമ്പിള്ള അങ്ങേരെ സ്നേഹിക്കട്ടെ. നിങ്ങള്‍ അയല്‍ക്കരിയേയും. പ്രോബ്ലം സോള്‍വ്‌ഡ്.
Breaking News:
തത്തമ്മയുടെ തരികിട കമ്പനിയില്‍ നിന്നും ശമ്പളം കിട്ടാത്ത പി ഡി കമ്പനിയില്‍ നിന്നും മൂരാച്ചി രാജി വച്ചിരിക്കുന്നു.
ഇനി തെരുവില്‍ കേട്ടത്...
എന്തെങ്കിലും പണി തരണേ...സാറേ..അമ്മച്ചീ....
അക്ബര്‍, അവിടെ വല്ല വേക്കന്‍സിയും ഉണ്ടോ? ബയോ ഡേറ്റാ അയച്ചു തരട്ടേ?
തലയിലെഴുത്ത് മായ്ചാല്‍ പോകില്ലാലൊ തെണ്ടാന അന്റ്റെ വിധി മൂരാച്ചി അല്ലെങ്കില്‍ ഞാന്‍ തന്ന ചാന്‍സ് വലിച്ചെറിയില്ലാല്ലൊ.
എന്റെ കുറച്ച് കൂട്ടുകാര്‍ Pdയുടെ ഫാന്‍സ് ആണ്!!!!
പക്ഷെ ആ ദുഷ്ട്കള്‍ കമന്റിടില്ല. അവരുടെ അഭിനന്ദനം Pdയെ അറിയിക്കാന്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്.
ദൈവമേ ഈ പാവം എനിക്കും ഫാന്‍സോ, അതും ദുഷ്ടകള്‍ !! ഹംസ സന്ദേശത്തിന് ച്ഛേ ശുക സന്ദേശത്തിന് നന്ദി നല്ല നമസ്കാരം വായാടി, എല്ലാരേം എന്റ്റെ അന്വേക്ഷ ണം അറിയിക്കൂ.
(ശുക: = തത്ത ~ സംസ്കൃതം അറിയണം, സംസ്കൃതം)
ഇവിടെ തമാശക്കാരന്‍ ഓഫീസറണല്ലൊ!
ഈ തിരക്കിനിടയില്‍ എനിക്കും തരുമോ ഗോളടിക്കാന്‍ ഒരു ചാന്‍സ് .
Post a Comment
ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ