സ്ക്രാപ്പ് യാര്‍ഡ്

Buzz It

സ്ക്രാപ്പ് യാഡിന്റ്റെ ഉട്ഘാടനം കഴിഞ്ഞപ്പോ പ്രെസിഡന്റിനൊരു സംശയം രാത്രിക്ക് ആരെങ്കിലും സ്ക്രാപ് മോഷ്ടിച്ചാലോ? പഞ്ചായത്ത്‌ വിളിച്ച്‌ കൂട്ടി നൈറ്റ് വാച്ച് മാന്‍ തസ്തിക ഉണ്ടാക്കി ഒരാളെ നിയമിച്ചു. അപ്പോള്‍ മെമ്പര്‍ക്ക് ഒരു ഡൌട്ട് 'വാച്ച് മാന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ആര് കൊടുക്കും?' സൊലൂഷന്‍ തയ്യാര്‍  പ്ലാനിങ് സെക്‍ഷന്‍ തൂടങ്ങി രണ്ടാളെ നിയമിച്ചു. 
ദോണ്ട് പിന്നേം സംശയം 'ഇവരയൊക്കെ ആര് മോണിട്ടര്‍ ചെയ്യും ഹൂം?'  എച്ചാര്‍ വേറെ ആരെന്നായി അംഗങ്ങള്‍; ഒരു എച്ചാറും ഒരു പേ റോള്‍ ഓഫീസ്സറും റെഡി. ഇപ്പ്രാവശ്യം സംശയം 33% വനിതാ മെമ്പര്‍ക്ക്, 'ഇത്രേം ആള്‍ക്കാരെ മാനേജ് ചെയ്യാന്‍ എന്താ സംവിധാനം?' അഡ്‌മിനിസ്റ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്റ് പ്ലസ് അഡ്മിന്‍ ഓഫീസ്സര്‍, ഒരു അസ്സിസ്റ്റന്റ്റ് ഓഫീസ്സര്‍ ആന്ഡ്  സെക്രട്ടറി; പ്രോബ്ളെം സോള്‍വെഢ്.

വാര്‍ഷിക കണക്കെടുപ്പില്‍ സ്ക്രാപ്പ് യാഡിന്റ്റെ മൊത്തം ചിലവ്‌ ബഢ്ജറ്റിനേക്കാള്‍ രണ്ട് കോടി അധികം!! 
കേന്ദ്രം പറഞ്ഞു 'ചിലവു കുറച്ചേ മതിയാകൂ' .
നിയമസഭ കൂടി പഞ്ചായത്തിനു ഓര്‍ഡെര്‍ കൊടുത്തു
"വിത്ത്‌ ഇമ്മീഡിയറ്റ് എഫക്റ്റ് പിരിച്ചു വിടുക 
നൈറ്റ് വാച്ച് മാനെ ".

33 അഭിപ്രായ(ങ്ങള്‍):

Pd said...

ഇത് പോസ്റ്റികഴിഞ്ഞപ്പൊള്‍ എനിക്കൊരു സശയം... ഈ ഇതിനൊക്കെ ആരെങ്കിലും കമ്മെന്റ്റുമോ ഹൂം? സൊലൂഷന്‍ തെളിഞ്ഞ് വരണു മറ്റൊന്നുമല്ല തെണ്ടുക തന്നെ എന്തെന്കിലും കമ്മെന്റ്റണേ ചേട്ടന്മാരെ ... അമ്മച്ചിമാരേ

ദീപു said...

ഇതാ കമന്റിയിരിക്കുന്നൂ...
ഹാസ്യം നന്നായിട്ടുണ്ട്..

മൂരാച്ചി said...

ഇതു പണ്ടൊരു സന്യാസി പൂച്ചയെ വളര്‍ത്തിയ പോലെ ആയല്ലോ പീ ഡീ..

സന്യാസി പട്ടിയെ വളര്‍ത്താതിരുന്നത് എന്റെ ഭാഗ്യം..അല്ലെങ്കില്‍ ആ വായാടിയെ പേടിക്കേണ്ടി വന്നേനേ കമന്റിടാന്‍..

Akbar said...

ആണാല്‍ ഇന്ത ചിന്ന പോസ്റ്റ് വിഷയത്തുക്കുള്ളേ ഒരു ചിന്ന സന്ദേഹം. അങ്ങിനെ വാച്ച്മെന്‍ പണി പോയതിനു ശേഷമാണോ pd ഈ ബ്ലോഗ്‌ പണി തുടങ്ങിയത്.

Vayady said...

subtle ആയി കാര്യങ്ങള്‍‌ പറയാന്‍‌ Pdക്ക്‌ നല്ല കഴിവുണ്ട്. ചെറിയ പോസ്റ്റുകള്‍ ആയതിനാല്‍‌ വായിക്കാന്‍‌ എളുപ്പം. എല്ലാ പോസ്റ്റുകളിലും നര്‍മ്മം നിറഞ്ഞു നില്‍ക്കുന്നു. ആശംസകള്‍.

അയ്യോ!! ഇതൊന്നും ഞാന്‍ സ്വബോധത്തില്‍ പറയുന്നതല്ല, ട്ടോ. ഷോക്ക്‌ ട്രീറ്റ്മെന്റ്‌ കഴിഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ ഇത് ഡിലീറ്റ്‌ ചെയ്തേക്കും. :)

Pd said...

*നന്ദി ദീപു.
*ലത് ശരിയാട്ടാ മൂരാച്ചി പൂച്ചേ വളര്ത്തിയ്ത് നന്നായീ അല്ലേല് വായാടീടെ കൊത്ത് കിട്ടിയേനേ
*അമാങ്കേ അക്ബറ് സാറ് അന്ത വേല പോയതപ്പുറം താ ഇന്ത ബ്ലോഗ് വേല സ്റ്റാറ്ട്ട് പണ്റത്.
*(അയ്യോ!! ഇതൊന്നും ഞാന്‍ സ്വബോധത്തില്‍ പറയുന്നതല്ല,) സ്വബോധം കെടയാത് എന്റ് ഊരുക്കെല്ലാമേ തെരിഞ്ച വിഷയം മൈക്ക്അന്നൌണ്സ്മെന്റ് തേവ ഇല്ലൈ.

എറക്കാടൻ / Erakkadan said...

ഓഫീസിലിരുന്നു അണ്ണന്റെ പോസ്റ്റ്‌ വായിക്കാൻ പറ്റാതായിരിക്കുന്നു. കാരണം എന്തായാലും പൊട്ടിച്ചിരിക്കും. അത്‌ ആരെങ്കിലും കണ്ടാലോ?

സിനു said...

എവിടെന്നാ..ഈ നര്‍മ്മമൊക്കെ വരുന്നേ..
വായാടി പറഞ്ഞപോലെ ചിന്ന പോസ്റ്റ്‌ ആയതുകൊണ്ട് വായിക്കാന്‍ എന്തെളുപ്പം.
പിന്നെ..പണ്ട് വാച്ച്‌മാന്‍ പണി ആയിരുന്നു അല്ലെ..?
എനിക്കാദ്യമേ ഈ ഒരു സംശയം ഉണ്ടായിരുന്നു.
പാവം വായാടി..ഇപ്പോഴും സ്വബോധം ഇല്ലത്രെ..

മനസ്സ്‌ said...

വനിതാ മെമ്പര്‍ മാരുടെ സംവരണം ഒരു 30% ആക്കിയാല്‍ എന്തെങ്കിലും കുഴപ്പം ആക്വോ..?

Radhika Nair said...

നന്നായിട്ടുണ്ട് :)
(വീണ്ടും ഒരു ഉല്‍പ്രേക്ഷ മണക്കുന്നുവോ )

കൊലകൊമ്പന്‍ said...

"വിത്ത്‌ ഇമ്മീഡിയറ്റ് എഫക്റ്റ് പിരിച്ചു വിടുക നൈറ്റ് വാച്ച് മാനെ ".(വൃത്തികെട്ടവനും ഇടിയെറ്റുമായ ആ ഡാഷ് മോന്‍ PDയെ പിരിച്ചു വിടുക)

എന്ത് കൊണ്ടും നന്നായി..ഈ ചെറിയ പോസ്റ്റുകളുടെ ഗുട്ടന്‍സ് ഒന്ന് പറഞ്ഞു തരുവോ ? വെറുതെ വേണ്ട.. ഒരു ആനവാല്‍ തരാം

പള്ളിക്കുളം.. said...

ഹഹ അതു നന്നായി..

mini//മിനി said...

വാച്ച്മാൻ പണിപോയത്ത് പോട്ടെ, വേറെ വല്ല പണിയും കിട്ടിയോ?

വഷളന്‍ (Vashalan) said...

എനിക്കങ്ങോട്ട് ചൊറിഞ്ഞു വരുന്നു. നമ്മളു കഷ്ടപ്പെട്ടു പേജു നിറയെ എഴുതി ഈച്ചയടിച്ചിരിക്കുമ്പോള്‍ ദാ ഒരുത്തന്‍ ആകെ രണ്ടു വരിയെഴുതി കമന്റു വാരിക്കൂട്ടുന്നു. അഹമ്മതി അല്ലാതെന്താ?

എടോ പീഡീ, ഈ പോസ്റ്റെന്താ ചുരുങ്ങി ചുരുങ്ങി ശുഷ്കിച്ചു ഓണക്കപ്പൊകല പോലെ? അല്ലേലും ഈ പീഡിക്കൊക്കെ എന്തും ആകാല്ലോ?

ങാ, അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാ...

മൂരാച്ചീ, എന്താ സന്യാസി പട്ടിയെ വളര്‍ത്തിയാല്‍ ക്ഷയം പിടിക്കുമോ? വളരില്ലേ?

വായടിയുടെ വാക്കൊന്നും കേട്ട് ആരും ഇളകണ്ട. മൂന്നിഞ്ചു നീളമുള്ള പെണ്ണിന്റെ നാക്കിനു ആറടി പൊക്കമുള്ള ആണിനെ കൊല്ലാമെന്നാണ് പ്രമാണം. ജാഗ്രതൈ.

Vayady said...

**രാധിക ചോദിക്കുന്നു- "വീണ്ടും ഒരു ഉല്‍പ്രേക്ഷ മണക്കുന്നുവോ"
മണക്കും..മണക്കും..അത് ഉല്‍പ്രേക്ഷയൊന്നുമല്ലാ.. ആ വഷളന്‍‌ മഹാരാജന്‍‌ ഈ വഴിയെങ്ങാനും പോയിക്കാണും!!!!

മൂരാച്ചി said...

വഷളന്‍: "എനിക്കങ്ങോട്ട് ചൊറിഞ്ഞു വരുന്നു..."

കൊട്ടാരം വൈദ്യന്റെ ചാര്‍ത്തിലെ ആ "ഗോമൂത്രാദിനായ്ക്കരണതിക്തകം" ഒന്നു ട്രൈ ചെയ്യാമായിരുന്നില്ലേ?

ചൊറിച്ചില്‍ മാറിക്കിട്ടും. ഞാന്‍ ഗാരന്റി.

വഷളന്‍ (Vashalan) said...

വായാടീ,
"മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതുതാനല്ലയോ ഇത്
എന്നു വര്‍ണ്ണ്യത്തിലാശങ്ക ഉല്‍പ്രേക്ഷാഖ്യാലംകൃതി" എന്നാണല്ലോ.

ഏതാണ്ടൊക്കെ കണ്ടു അതൊക്കെയാണോ ഇതു എന്നൊക്കെ ആശങ്കയുണ്ടെങ്കില്‍ ഒടനെ വായാടി ഷോക്കടിപ്പിക്കണം.

മൂരാച്ചി, "ഗോമൂത്രാദിനായ്ക്കുരണതിക്തകം" ഫലിച്ചതില്‍ സന്തോഷം. ഒരു വൃത്തികെട്ട മൂരാച്ചിയുടെ മേല്‍ ആദ്യം ട്രയല്‍ റണ്‍ ചെയ്യണമെന്നു വൈദ്യന്‍ പറഞ്ഞിരുന്നു. ഹാവു ഇനി ധൈര്യമായി സേവിക്കാം.

ശ്രീ said...

നന്നായി, മാഷേ

സാപ്പി said...

നിയമസഭ കൂടി പഞ്ചായത്തിനു ഓര്‍ഡെര്‍ കൊടുത്തു

"വിത്ത്‌ ഇമ്മീഡിയറ്റ് എഫക്റ്റ് സ്ക്രാപ്‌ വിറ്റൊഴിവാക്കുക ".....


ഹ ഹ ഹ ഇതാകട്ടെ സാപീടെ വക ക്ളൈമാക്സ്‌....

അല്ല, ആക്ച്വലി ഈ സ്ക്രാപ്‌ യാര്‍ഡ്‌ എന്ന് വെച്ചാല്‍ എന്താ..... ?

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം :)

Vayady said...

**വഷളന്‍
മഹാരാജന്‍‌, ഈ എളിയ പ്രജയ്ക്കൊരു വിഷമം ഉണര്‍ത്തിക്കാനുണ്ട്. Pdയുടെ പോസ്റ്റ്‌ വായിച്ച്‌ കലിപൂണ്ട അങ്ങേയ്ക്ക് പള്ളിഷോക്കടിപ്പിക്കാറായെന്നും, ആ സമയത്ത്‌ അടങ്ങിയൊതുങ്ങി കിടക്കാനായി കൊട്ടാരം ശില്‍പ്പി രൂപകല്‍‌പ്പന ചെയ്ത സം‌വിധാനമാണ്‌ അങ്ങയുടെ ചിത്രത്തില്‍ കാണുന്ന ഈ കുന്ത്രാണ്ടമെന്നുമൊക്കെയാണ്‌ ചില കുബുദ്ധികള്‍ പറഞ്ഞു നടക്കുന്നത്‌.
അവിടന്ന്‌ കൈകളും, ശിരസ്സും ഈ കുന്ത്രാണ്ടത്തിലിട്ട്‌ തൂങ്ങി കിടക്കുന്ന ദയനീയമായ കാഴ്ച്ച കണ്ടിട്ട്‌ അടിയന്‌ സഹിക്കുന്നില്ല രാജന്‍‌......സഹിക്കുന്നില്ല...

വഷളന്‍ (Vashalan) said...

പ്രിയ വായാടി പ്രജേ, താങ്കളുടെ രാജഭക്തിയ്ക്കും സ്നേഹപ്രകടനതിനും മുന്നില്‍ നാം വികാരാധീനനാകുന്നു (ഗദ്ഗദം)... ആരവിടെ, വായാടിപ്പെണ്ണിനു ഒരു 25 ഏക്കര്‍ ബ്ലോഗും ഒരു പതിനായിരം കമന്റ്സും പതിച്ചു നല്‍കാന്‍ നാം ശട്ടം കെട്ടുന്നു.

ഇനി അറിയാന്‍ വയ്യാത്ത കാര്യം പറയരുത്... ഷോക്കടിയല്ല, നാം സുഖചികിത്സയുടെ ഭാഗമായി നെല്ലിക്കാത്തളം വയ്ക്കാന്‍ നില്‍ക്കുവാ.

യഥാ രാജാ തഥാ പ്രജ എന്നാണല്ലോ. അതുകൊണ്ട് വായടിയുടേത് അടിയന്തിരമായി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. 2 ദിവസത്തിനുള്ളില്‍ തളം വച്ചോണം. ഇത് രാജ കല്പ്പനയാണ്... കല്‍പ്പന (വായാടി ഇപ്പം വിചാരിച്ചപോലെ സിനിമാ നടിയല്ല) കല്ലേപ്പിളര്‍ക്കും എന്ന് കേട്ടിട്ടുണ്ടല്ലോ.

ഹംസ said...

കലക്കിയിട്ടുണ്ട് മാഷെ

ഒഴാക്കന്‍. said...

പി ഡി, പറഞ്ഞു വരുന്നത് പണി പോകും എന്നാണോ :)

nikhimenon said...

that was funny

Pd said...

**ഏറക്കാടന്‍ താങ്ക്യൂ, അത്രക്ക് വേണോ ;)
**സിനു വഷള മഹരാജന്റെ കൊട്ടാരം വൈദ്യനെ ഒന്നു കാണുക ആള്‍ടെ കയ്യില്‍ നര്‍മ്മാ ദി പൊടീന്നൊരു മരുന്നുണ്ട്‌ അത്‌ ലവണ തൈലത്തില്‍ ചാലിച്ച്‌ തലയില്‍ പുരട്ടിയാല് നര്‍മ്മമിങ്ങനെ ഒഴുകി വരും
**മനസ്സേ 50% ശതമാനം വേണമെന്നാ എന്റെ അഭിപ്രായം, ഞാനെന്‍റെ വീട്ടില്‍ അത്‌ പ്രാബല്യമാക്കി കഴിഞ്ഞു, ക്ഷീരമുള്ള...... എന്നു തൂടങ്ങുന്ന വരികള്‍ ഓര്‍മയില്‍ വരണു എന്തരൊ എന്തോ.
**രാധികാ നന്ദി, ഉല്പ്രേക്ഷ ഇപ്പൊഴും ഉണ്ടല്ലേ എനിക്കും തോന്നി ഈ റൈറ്റ് ബട്ടണ്‍ ക്ളിക്കുമ്പോ എന്തൊരുല്പ്രേക്ഷാ എന്തൊരുല്പ്രേക്ഷാ
**കൊലകൊമ്പാ നന്ദി, എന്നെ ജോലീന്നു പിരിച്ച്‌ വിടാന്‍ റെക്കമന്റ് ചെയ്തിട്ട് ഗുട്ടന്‍സ് ചോദിക്കാന്‍ നാണമില്ലെ വന്യജന്തു, എന്നിട്ട് രോമം തരാമ്ന്ന് ഒരു ഓഫ്ഫറും
**നന്ദി പള്ളിക്കുളം, ഇനിയും ഈ വഴിയെ വരാന്‍ ശ്രമിക്കുക.
**മിനി ഈയിടെ ആയിട്ട്‌ എപ്പോഴും പണികള്‍ കിട്ടണ്ട്.. ;)

Pd said...

**ഒന്നും പറയണ്ട വഷളാ ഈ ബ്ലോഗുമായി ഒന്നു പുറത്തേക്ക്‌ ഇറങ്ങിയതാ അപ്പോഴല്ലേ സൂര്യദേവന്‍ ആഘാതവുമായി വന്നേ, അസൂയ വേണ്ട നമ്മള്‍ക്കൊരു പരസ്യം ഇടാം വഷളപുരാണത്തിലേക്ക്, ദിത്‌ സത്യം തന്നെ "മൂന്നിഞ്ചു നീളമുള്ള പെണ്ണിന്റെ നാക്കിനു ആറടി പൊക്കമുള്ള ആണിനെ കൊല്ലാമെന്നാണ് പ്രമാണം. ജാഗ്രതൈ." എന്ന തളം ഫലിക്കുന്നുണ്ടെന്ന്‌ തോന്നണ്ട്‌.ഹൊ അവസാനം വൈദ്യന്റ്റെ മരുന്ന് ഫലിച്ചു അല്ലേ, മൂരാച്ചീം വായാടിം ഇപ്പോ ഓക്കേ ആയാവോ?
**ശ്രീ നന്ദിഇനിയും വരിക.
**സാപ്പി അത്‌ ശരിയായ ക്ലൈമാക്സ്‌ അങ്ങനേ ഓര്‍ഡര്‍ ഇറക്കാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമൊ? നമ്മളുടെ ചില ഡിപ്പാര്‍ട്ട്‌മെണ്‍റ്‌ ഇതുപോലെ ഒക്കെ തന്നെയാ പ്രവര്ത്തിക്കണത് ഉദാഹരണത്തിന് നോര്‍ക്കാ ഇപ്പോ മനസ്സിലായില്ലേ സ്ക്രാപ് യാഡ് എന്നു പറാഞ്ഞാല്‍ എന്താന്ന്.
**ഉമേഷ്‌ നന്ദി ഈ വഴി വന്നതിന് ഇനിയും വരിക
**ഒഴാക്കാ സൂക്ഷിച്ചൊ പണി പോകും എന്നാലും പേടിക്കണ്ട ഇവിടെ എന്റെ കൂടെ നിന്നാ ഉടനെ തന്നെ പണികിട്ടും.
**ഹംസാ നന്ദി വന്നതിലും അഭിപ്രായം അറിയിച്ചതിലും ഇനിയും വരിക.
**Thank you Nikhi, drop in again..
**വായാടീ എന്തൊരു സ്നേഹം രാജാവിനോട്, അഭിനയിച്ചത് ആണെങ്കിലും ഫലമുണ്ടായല്ലൊ 25 ഏക്കര്‍ ബ്ലോഗ് സ്പേസ് ചക്കാത്തായി കിട്ടിയില്ലേ,
**മൂരാച്ചി ആ മരുന്ന് ഏറ്റു അല്ലേ സന്തോഷം കൊണ്ട്‌ എനിക്ക് ഇരിക്കാനും വയ്യ കിടക്കാനും വയ്യ സത്യം ദേ നിന്നോണ്ടാ ഈ കമ്മെന്റ്റ്സ് എല്ലാം എഴുത്യേ.

jayanEvoor said...

അദ്ദാണ്!

അദ്ദാണു നുമ്മടെ ക്യാരളം!

കലക്കി.

വഷളന്‍ (Vashalan) said...

പീഡീ, ആ ഗരുഢന്റെ സൈഡില്‍ വെള്ള നിറത്തില്‍ ഒലിച്ചിറങ്ങുന്നത് എന്താ പക്ഷിക്കാഷ്ടമാണോ?

Vayady said...

**വഷളാ.
എന്തൊരു ഭാവനാ...ഞാന്‍ ചിരിച്ച്..ചിരിച്ച്..

Pd said...

വഷളന്‍ വെറുതെ ഗരൂഡ ശാപം വാങ്ങി വയ്ക്കണ്ട മക്കളെ, ആവശ്യത്തിന്‌ ഉള്ളത് പൊണ്ടാട്ടി തരണുണ്ടല്ലൊ. 'പക്ഷികാഷ്ട'മെന്നു പറഞ്ഞപ്പോ 'തത്തമ്മക്ക്'‌ എന്തൊരു ചിരി....

FYI: ഹവായീ ദ്വീപില്‍ അഗ്നിപര്‍വതം പൊട്ടി ലാവാ കടലിലേക്ക്‌ ഒഴുകി വീഴുന്ന ഫോട്ടോകളില്‍ നിന്ന് ഒരെണ്ണം ആണത്‌.

തെച്ചിക്കോടന്‍ said...

ചെറിയ പോസ്റ്റില്‍ നല്ല നര്‍മ്മം.

പാക്കരന്‍ said...

:)

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ