കോൺസ്റ്റിപ്പേഷന്‍

Buzz It
ഉച്ചക്ക് തിരക്കൊഴിഞ്ഞ നേരത്ത് അതുവരെയുള്ള കളക്ഷനെണ്ണി തിട്ടപെടുത്തി കൊണ്ടിരിക്കുമ്പോള്‍ പുറത്ത് ഒരു കാല്‍പെരുമാറ്റം പുറത്തേക്ക് നോക്കിയ ജോണൊന്ന് ഞെട്ടി അടുത്തുള്ള മഠത്തിലെ സിസ്റ്റര്‍ കാതെറിന്‍ ഷോപ്പിലേക്ക് കയറി വരുന്നു.
ദൈവമെ സിസ്റ്ററെന്തിനാ ഇങ്ങോട്ട് വരണത്, ചിലപ്പോള്‍ ഉപദേശിക്കാനാവും എന്ന് മനസ്സിലോര്‍ത്ത് ഭവ്യതയോടെ ജോണ്‍ സിസ്റ്ററോട് ചോദിച്ചു 'സിസ്റ്റര്‍ എന്തിനാണീ ലിക്വര്‍ ഷോപ്പിലേക്ക് വന്നത്.. എന്തെങ്കിലും കാര്യമുണ്ടായിരുന്നു എങ്കില്‍ ആ പുറം പണിക്കാരനെ പറഞ്ഞ് വിട്ടാല്‍ മതിയായിരുന്നുവല്ലോ.
സിസ്റ്റര്‍: ഹേയ് വേറെ ആരെയും പറഞ്ഞ് വിട്ടാല്‍ ശരിയാവില്ല ജോണ്‍ എനിക്ക് ഒരു ചെറിയ കുപ്പി ബ്രാണ്‍ഡി വേണം.. ഇതിന്റ്റെ അളവൊന്നും അറിയില്ല ഒരു ചെറിയ കുപ്പി മതി.
ജോണ്‍: സിസ്റ്റർക്ക് ബ്രാൻഡി വേണമെന്നോ..!! എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നാലും സിസ്റ്ററേ മഠത്തിലുള്ള സിസ്റ്റേഷ്സിൽ ഞാനേറ്റവും ബഹുമാനിച്ചിരുന്ന സിസ്റ്റർ മദ്യപിക്കുമെന്നോ..?
സിസ്റ്റര്‍: അയ്യോ ജോൺ താങ്കളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു ഇത് എനിക്ക് കുടിക്കുവാനല്ല മദറിനു വേണ്ടിയാ മദറിനു വയറിനു സുഖമില്ല രണ്ട് നാളായി വയറ്റിൽ നിന്ന് പോയിട്ട് ബ്രാൻഡി കോൺസ്റ്റിപ്പേഷനു നല്ലതാന്ന് കേട്ടിട്ടുണ്ട് അതുകൊണ്ടാ.
മനസ്സില്ലാ മനസ്സോടെ ജോൺ ഒരു ക്വാർട്ടെർ ബ്രാൻഡി കാതെറിൻ സിസ്റ്ററിനു പൊതിഞ്ഞ് കൊടുത്തു. വൈകീട്ട് കട അടച്ച് പോകും വഴി മഠത്തിന്റെ മുൻപിൽ ആൾക്കൂട്ടം കണ്ട ജോൺ എന്തെന്നറിയാനായി ആൾക്കൂട്ടത്തിടയിലൂടെ നോക്കിയപ്പോൾ കണ്ടത് മദ്യ ലഹരിയാൽ ഉന്മത്തയായ കാതെറിൻ സിസ്റ്റർ പാട്ടും പാടി മഠത്തിന്റെ മുറ്റത്ത് ഡാൻസ് ചെയ്യുന്നു, ഇടക്കിടെയെല്ലാം വിസിലടിക്കുന്നു.
വർദ്ധിച്ച അരിശത്തോടെ മുമ്പോട്ട് ചെന്നിട്ട് ജോൺ അലറി 'സിസ്റ്റർ ഇത് വളരെ മോശമായിപ്പോയി മദറിന് വയർ സുഖമില്ല എന്ന് പറഞ്ഞതിനാലാണു ഞാൻ ബ്രാൻഡി സിസ്റ്റർക്ക് തന്നത് എന്നിട്ട് സിസ്റ്റർ ആ മദ്യമെല്ലാം കുടിച്ച് ഈ പരിശുദ്ധ മഠത്തേ അപമാനിക്കുന്നു ഞനൊരിക്കലും ഇത് സിസ്റ്ററില്‍ നിന്ന് പ്രതീക്ഷിച്ചില്ല
ഇതു കേട്ട കാതറിൻ സിസ്റ്റർ ഒട്ടും മടിയാതെ ചൊല്ലി

"ജോണെ സഹോദരാ താങ്കളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു, ഞാൻ ബ്രാൻഡി കഴിച്ചതും ഡാൻസ് ആടുന്നതും മദറിന്റെ അസുഖം മാറാൻ വേണ്ടിയാണ് സംശയമുണ്ടെങ്കിൽ ജോണിവിടെ നിൽക്കൂ, ബിഷപ്പുമായി മീറ്റിങ്ങ് കഴിഞ്ഞ് മദറിപ്പോ വരും വരണ വഴിക്ക് എന്റ്റെ ഡാന്സും കൂത്തും കണ്ട് മദര്‍ നിന്ന നിൽപ്പിൽ തന്നെ ഒന്നും രണ്ടും ഒന്നിച്ച് സാധിക്കും, ആര് കഴിച്ചാലെന്താ അസുഖം മാറിയാൽ പോരെ.?"

ഇത് കേട്ടതും തലക്ക് കൈവച്ച് ജോണ്‍ തറയിലിരുന്ന് പോയി, അപ്രതീക്ഷിതമായി ഗോള്‍ കിട്ടിയ സ്പെയിന്റ്റെ ഗോളിയെപ്പോലെ..

ഒരല്‍പ്പം ചരിത്രം

Buzz It
പതിനാറാം നൂറ്റാണ്ട്; കടല്‍ മാർഗ്ഗേന ചരക്കുകള്‍ അയച്ചിരുന്ന കാലം... രാസവളങ്ങൾക്ക് പ്രചാരമില്ലാത്ത അക്കാലത്ത് ചാണകമായിരുന്നു കൃഷിയെ പരിപോഷിപ്പിച്ചിരുന്നത്, അതിനാൽ ചാണകം കയറ്റി പോകുന്ന കപ്പലുകൾ പാശ്ചാത്യ രാജ്യങ്ങളിൽ വളരെ സാധാരണ ആയിരുന്നു...
കനം കുറയും എന്നതിനാൽ ചാണകം ഉണക്കിയാണ് അയച്ചിരുന്നത് പക്ഷെ ഒരു പ്രശ്നം എന്തെന്നാൽ കപ്പലിന്റെ അടിത്തട്ടുകളിൽ സൂക്ഷിക്കുന്ന ഈ ചാണകം പലപ്പൊഴും വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരികയും തല്‍ഫലമായി ഭാരം കൂടുന്നതിനൊപ്പം തന്നെ പ്രതിപ്രവര്‍ത്തന ഫലമായി മീഥേന്‍ വാതകം ഉണ്ടാവുകയും ചെയ്യുന്നു തഥാനന്തരം
മീഥേന്‍ പുറത്തേക്ക് ഗമിച്ച് കപ്പലിന്റ്റെ അറകളില്‍ തങ്ങി നിന്നിരുന്നു.
ഈ പ്രതിഭാസത്തെ പറ്റി തിരിച്ചറിയുന്നതിന് മുമ്പ് ഒരിക്കലൊരു രാത്രി ഉദ്യോഗാർത്ഥം കപ്പലിന്റ്റെ കീഴ് അറയിലേക്ക് ഇറങ്ങി ഒരു തൊഴിലാളി  കൈ വിളക്കുമായി, ഇറങ്ങിയതും അതി ജ്വലന ശേഷിയുള്ള മീഥേന്‍ വാതകം വിളക്കിലെ തീയുമായി സമ്പ
ര്‍ക്കത്തിൽ വരികയും വിസ്ഫോടനം ഉണ്ടാവുകയും ചെയ്തു..
ഇതുപോലുള്ള സ്ഫോടനങ്ങൾ പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോൾ കാരണം തിരക്കി മീഥേന്‍ ആണ് കാരണമെന്ന് മനസ്സിലാക്കിയതിന് ശേഷം ചാണകം നിറച്ച് വയ്ക്കുന്ന പെട്ടികൾക്ക് മുകളിൽ തൊഴിലാളികളുടെ ശ്രദ്ധക്ക് വേണ്ടി പെട്ടികൾ ഉയർന്ന പ്രതലതിൽ സൂക്ഷിച്ച് ജലസമ്പർക്കത്തിനുള്ള സാദ്ധ്യത കുറക്കുക എന്ന ഉദ്ദേശത്തൊടെ "ഗതാഗത സമയത്ത് മുകൾത്തട്ടിൽ സൂക്ഷിക്കുക" എന്ന സൂചന എഴുതുവാന്‍ തുടങ്ങി.

 
ചരക്ക് ചാണകം! കയറ്റണതും സായിപ്പ്! ഇറക്കണതും സായിപ്പ്! അയക്കുന്നതും സായിപ്പ്! അയപ്പിക്കുന്നതും സായിപ്പ്! അപ്പോൾ നിര്‍ദ്ദേശ്ങ്ങൾ ഇംഗ്ലീഷിൽ വേണ്ടേ...? ന്നാ നമ്മൾക്കാ സൂചനാ പത്രികയെ ഇംഗ്ലീഷിലാക്കാം ന്താ......?
ദാ ഇങ്ങനെ ആയിരുന്നു ആ വാചകം ഇംഗ്ലീഷില് എഴുതിയിരുന്നത്....

S'tow H'igh I'n T'ransit

 അങ്ങനെയാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മലയാള സിനിമയെ കോരിത്തരിപ്പിച്ച ആ വാക്ക് ഉടലെടുത്തത് .
സുരേഷ് ഗോപിയുടെ മുഖം ഓര്‍മ്മ വരുന്നുണ്ടോ...... 

ഇത് ഒരു ഫാക്റ്റല്ല...!