വെയിറ്റിംഗ് ഗെയിം

Buzz It
നാട്ടില്‍ ഫോണ്‍ വിളിച്ചപ്പൊള്‍ ഭാര്യ പറഞ്ഞു 

"ചേട്ടാ ഞാന്‍ ചെട്ടന്റ്റെ പേരിലൊരു ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തു"
 "ആഹ കൊള്ളാല്ലൊ അതിരിക്കട്ടെ ആരുടെ പേരാ മരണാന്തര അവകാശി ആയി കൊടുത്തെ?"
 "എന്റ്റെ പേര്‌ തന്നെ എന്ത്യേ?"
 "ഹേയ്‌ വെറുതെ ചോദിച്ചതാ."

അടുത്ത പ്രവൃത്തി ദിവസം തന്നെ എടുത്തു ഞാനൊരു പോളിസി അവളുടെ പേരില്‍, മരണാന്തര അവകാശം എനിക്ക് തന്നെ.. 

അങ്ങനെ അന്ന് മുതല്‍ ഞങ്ങള്‍ തുടക്കം കുറിച്ചു ഒരു നല്ല നാളേക്കായുള്ള കാത്തിരിപ്പ്

37 അഭിപ്രായ(ങ്ങള്‍):

Anonymous said...

padachoneeeeeee,enigane oru karyamundo?veruteyalla moopar ella insurancum ente perileduthad,nomineeee swantham perum kodutheeeeeeeeeee

പട്ടേപ്പാടം റാംജി said...

കാത്തിരിപ്പ് കൊള്ളാല്ലൊ....

ചാണ്ടിക്കുഞ്ഞ് said...

കാത്തിരിപ്പ്‌ അനാഥമായി നീളാനാണ് സാധ്യത...അല്ലെങ്കില്‍ വല്ല കടുംകൈയും ചെയ്യേണ്ടി വരും....

Radhika Nair said...

രണ്ടു പേരും കൊള്ളാം :)

Kachu said...

KOLLAAM...

വഷളന്‍ (Vashalan) said...

നല്ല ഫ്യാമിലി...

Vayady said...

ഇതൊക്കൊയൊന്ന് നേരത്തെ പറഞ്ഞു തരേണ്ടേ Pd..അടുത്ത പ്രവൃത്തി ദിവസം തന്നെ എടുക്കാം ഞാനുമൊരു പോളിസി!

sm sadique said...

ഇതൊരു ഗുണപാടകഥ . ആരും ആര്‍ക്കവേണ്ടിയും കാത്തുനില്‍ക്കുന്നില്ല . നറുക്ക് വീഴുന്നവര്‍ പോവുക . പോളിസിയെല്ലാം പിന്നാലെ ......

Rare Rose said...

ചക്കിക്കൊത്ത ചങ്കരന്‍.:)

ഹംസ said...

അത് നന്നായി ആദ്യ നറുക്ക് ആര്‍ക്കാ എന്നറിയില്ലല്ലോ.. കാത്തിരുന്നു കാണാം

കുമാരന്‍ | kumaran said...

kola..........!!! hahahah.

സിനു said...

ഭാര്യയും കൊള്ളാം..ഭര്‍ത്താവും കൊള്ളാം
വഷളന്‍ പറഞ്ഞ പോലെ നല്ല ഫ്യാമിലി

രഘുനാഥന്‍ said...

അതേ ഒരു മാതൃകാ ഫ്യാമിലി തന്നെ ....

വാഴക്കോടന്‍ ‍// vazhakodan said...

യെവടെ? :)

Akbar said...

കണ്ണും നട്ട് കാത്തിരുന്നിട്ടും....

എറക്കാടൻ / Erakkadan said...

ബൂലോകത്ത്‌ ഇൻഷൂറൻസ്കാരു ആരെങ്കിലും ഉണ്ടോ ആവോ...ഒന്നെടുക്കാമായിരുന്നു.

Akbar said...

എറക്കാടൻ / Erakkadan said...
ബൂലോകത്ത്‌ ഇൻഷൂറൻസ്കാരു ആരെങ്കിലും ഉണ്ടോ ആവോ...ഒന്നെടുക്കാമായിരുന്നു.

ഏറക്കാടന്‍. കൊല്ലക്കടയിലാണോ സൂചി അന്വേഷിക്കുന്നത്.. പി.ഡി ഇന്‍ഷുറന്‍സ് ഹോള്‍സെയില്‍ ഏജന്റ്റ് അല്ലെ. അടച്ച കാശ് അപ്പൊത്തന്നെ തിരിച്ചു തരും. പിന്നെ ആജീവനാന്തം പലിശ അടച്ചു കൊണ്ടിരുന്നാല്‍ മതി. അതാണ്‌ പി ഡി യുടെ പുതിയ പോളിസി. ഒരു പി.ഡി പോളിസി എടുക്കൂ.

കൊലകൊമ്പന്‍ said...

നല്ല ബെസ്റ്റ് കുടുംബം !
മനോരമാക്കാരെ വിളിക്കേണ്ടി വരുമോ ഉടന്‍ തന്നെ ?
;-P

മൂരാച്ചി said...

"അങ്ങനെ അന്ന് മുതല്‍ ഞങ്ങള്‍ തുടക്കം കുറിച്ചു ഒരു നല്ല നാളേക്കായുള്ള കാത്തിരിപ്പ്"


രണ്ടു പേര്‍ക്കും ആ "നല്ല നാളെ" ഒരുമിച്ചു വന്നാല്‍ മൂന്നാമനു പിന്നെ ശുക്രദശ.

Pd said...

@ കാന്താരി: ഒരു അടിക്കുള്ള വകുപ്പ്‌ ആയെന്നാ തൊന്നണെ ഹോ എനിക്ക് സമാധാനായി
@ റാമ്ജി, രാധിക, കച്ചു, കുമാരന്‍ ;) നന്ദി വെറുതെ.. ഒരു തമാശ
@ ചാണ്തിച്ചായൊ എന്നെ വഴി തെറ്റിക്കല്ലേ
@ സാദിഖ്: താങ്കള്‍ പറഞ്ഞത് ശരി തന്നെ
@ ഹംസ: എസ് ജ്സ്റ്റ് വെയിറ്റ് ആന്‍ഡ്‌ സീ
@ സിനു & വഷളന്. റെയ ര്‍ റോസ്: താങ്ക്സ് ഫോര്‍ ദി ഗോമ്ബ്ളിമെന്റ്റ്
@ വായാടി: ഇനിയും എന്തൊക്കെ പഠിക്കാന്‍ കിടക്ക ണു, ശിഷ്യ ആകുന്നോ?

Pd said...

@ രഘുജി: നന്ദി സമ്മതിച്ചല്ലോ അതുമതി
@ വാഴക്കോടന്‍: വല്ലതും നടക്കുമോ?
@ അക്ബര്‍: ഹഹ ആ പരസ്യത്തിന്‌ നന്റി, ഏറക്കാടന്‍ വിവരമുള്ളവര്‍ പരയണത് കേള്‍ക്കൂ എവടെ?
@ കൊമ്പന്‍: മനോരമക്കാരെ വിളിക്കല്ലേ പ്ലീസ് വല്ല തുടര്ക്കഥ ആക്കി കളയും
@ മൂരാച്ചി കൊടു കൈ, എന്തൊരു ഫുദ്ധി അത്രക്ക് എന്റ്റെ കിഡ്നി വര്‍ക്ക് ചെയ്തില്ല,

Vayady said...

Pd ചോദിച്ചു-വായാടി: ഇനിയും എന്തൊക്കെ പഠിക്കാന്‍ കിടക്കണു, ശിഷ്യ ആകുന്നോ?
അറിഞ്ഞുകൊണ്ട് ആപത്തില്‍ ചെന്ന് ചാടാന്‍ ഞാനത്രയ്ക്ക് പൊട്ടിക്കാളിയൊന്നുമല്ല മാഷേ... :)

Pd said...

ശരി അത്ര പൊട്ടിക്കാളി അല്ല സമ്മതിച്ചു പിന്നെ എത്ര പൊട്ടിക്കാളിയാന്ന് കൂടി പറയ്...

ഹാ.. നല്ലത് ആറ്ക്കാണ്ടൊക്കെയോ ചേരില്ലാന്നു കേട്ടിട്ടുണ്ട് എത്ര സത്യം!!

അമീന്‍ വി സി said...

കാത്തിരിപ്പ് കൊള്ളാല്ലൊ....

അരുണ്‍ കായംകുളം said...

ചക്കിക്കു ചേര്‍ന്ന ചങ്കരന്‍

സുമേഷ് | Sumesh Menon said...

മെയ്ഡ് ഫോര്‍ ഈച് അതര്‍....

ഹ ഹ...

OAB/ഒഎബി said...

സമകാലികര്‍!

ഒരു നുറുങ്ങ് said...

ഹൊ,മക്കളൂണ്ടാവില്യ..! ഒടൂല്‍, അവകാശം
ഇന്‍ഷുറന്‍സ് കമ്പനിക്ക് പോവ്വ്വല്ലൊ..കഷ്ടം..!
കലക്കി,നല്ല നാളേക്കായി കാത്തിരിക്കാം...

കുട്ടന്‍ said...

ഫാമിലി ആയാല്‍ ഇങ്ങനെ വേണം എന്തൊരു ഒത്തെരുമയ്.........ഞാന്‍ ഇവിടെ ആദ്യാണ് ട്ടോ ....ഇനിയും വരാം.

ഒഴാക്കന്‍. said...

പോളിസി പോളിസിന ശാന്തി :)

Pd said...

അമീന്‍,അരുണ്‍,സുമേഷ്,ഒഎബി,നുറുങ്ങ്,കുട്ടന്‍,ഒഴാക്കന്‍:നന്ദി, കമ്മന്റ്റ് എഴുതിയ എല്ലാ സൃഹൃത്തുക്കള്ക്കും നന്ദി

Jishad Cronic™ said...

കൊള്ളാം മാഷേ...സമ്മതിച്ചു...

വഷളന്‍ (Vashalan) said...

ഇതുവരെ പൊക കണ്ടില്ലേ? കൊറേ നാളായല്ലോ വെയിറ്റ് ചെയ്യിപ്പിക്കാന്‍ തൊടങ്ങീട്ട്.

മൂരാച്ചി said...

പൊക കണ്ടേ അടങ്ങൂ എന്നാണോ വാശി, മിസ്റ്റര്‍ വഷളന്‍?

ബിലാത്തിപട്ടണം / Bilatthipattanam said...

ആ പോളീസികൾ പാളീസാവും കേട്ടൊ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഹ. ഹ. കൊള്ളാ‍ാം.
പോളിസിമയമല്ലേ ജീവിതം !

SULFI said...

എല്ലാരും കൂടെ എന്നെ കൊണ്ട് ഒരു പോളിസി എടുപ്പിച്ചേ അടങ്ങൂ അല്ലെ (രണ്ടുണ്ട് കാര്യം, പോളിസി തുകയും പിന്നെ പുതിയ ഒരു.......) വെറുതെ ഓരോന്ന് പറഞ്ഞു മനുഷ്യനെ കൊതിപ്പിച്ചിട്ട്‌.. ഹല്ലാ പിന്നെ.

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ