പ്രൊഡക്റ്റിവിറ്റി

Buzz It
ആദ്യ വിവാഹത്തില്‍ പതിനെട്ട് പെറ്റവള്‍ നാടിനും വീടിനും പെരുമയേറ്റി,

വീട്ടിലും ആയല്‍ വീട്ടിലും പിന്നെ നാട്ടിലും അവളുടെ മക്കളെങ്ങും,

തട്ടിയും മുട്ടിയും കാലം ഗമിക്കുമ്പോള്‍ ഒരു നാള്‍ മാരന്‍ യാത്രയായി.
ഒട്ടും മടിയാതെ പിന്നെയും കെട്ടി അവള്‍ അടുത്തൊരു എട്ടു കുട്ടികള്‍ക്ക് അമ്മയുമായി,

ലിംകാ ബുക്ക്'കാരെത്തി ആദ്യം  പിന്നെ പത്രക്കാരും പുറകേ ഓബീവി വാനുകളും,

ഒരുനാളാ പൂമാരനും പോയഹോ കഷ്ടം പിന്നെയും അവളേകയായി.

കെട്ടി ബോറടി മാറ്റാനോന്നുകൂടി അടുത്തൊരാറ് കുട്ടികള്‍ക്ക് അമ്മയുമായി,

എത്തി വിദേശങ്ങളില്‍ വാര്‍ത്ത ചൊല്ലിയവള്‍ നന്ദി ബീബീസിക്കും സഹോദരന്‍ സീ എന്‍ എന്നിനും

കാലചക്രം കറങ്ങി അനുസ്യൂതം ഒരു നാളവളും യാത്രായായി.

പെട്ടി കെട്ടി കുഴിയിലിറക്കുമ്പോ പാതിരി ചൊല്ലി, "കര്‍ത്താവിന്‌ സ്തുതി അവസാനം അവരൊന്നായി"

ഈ സ്തുതി കേട്ട ബീ ബീ സീ പൈങ്കിളിക്കൊരു സംശയം,

വിജ്ഞാന കുതുകിയാമവള്‍  കേട്ടു സീ എന്‍ എന്‍ പ്രവര്‍ത്തകയോട് ഇങ്ങനെ

വാട്ട് ഡൂ യൂ തിന്ക് ഡസ് ഹീ മീന്‍ ഹേര്‍ ഫസ്റ്റ്, സെക്കന്‍ഡ് ഓര്‍ തേഡ് ഹസ്‌ബന്‍റ്?

ഒട്ടും മടിയാതെ സി എന്‍ എന്‍ മൊഴിഞ്ഞു ഇവ്വണ്ണം

"ഐ തിങ്ക് ഹീ മീന്‍സ് ഹേര്‍ ലെഗ്സ്'

51 അഭിപ്രായ(ങ്ങള്‍):

Pd said...

ഈ ഗവിതയില്‍ വൃത്തമില്ല!!
ബ്ലാങ്ക് സ്ക്വൊയറായ എന്‍ ജീവിതത്തിലെന്ത് വൃത്തം?
ഈ ഗവിതയില്‍ ജീവനില്ല!!
അര്‍ദ്ധ പ്രാണനായ എനിക്ക് ഡോണേഷന്‍ നിഷിദ്ധം
ഈ ഗവിതയില്‍ താളമില്ല!!
താളപ്പിഴവുകള്‍ എനിക്കെന്നും സ്വന്തം
ഈ ഗവിതക്ക് ഞാന്‍ കമ്മന്‍റൂല്ല!!
ചതിക്കല്ലെ മച്ചാനെ മച്ചിയെ ഛേ... മച്ചാത്തിയേ

കൂതറHashimܓ said...

ഹ ഹ ഹാ
‘ഹേര്‍ ലെഗ്സ്’ ..ദ്ദാണ് :)

Akbar said...

ഹ ഹ ഹ
കര്‍ത്താവിനു സ്തുതി
മൂന്നാംപക്കം ഉയിര്‍ത്തെഴുന്നേല്‍ക്കാതിരുന്നാല്‍ മതി.

വഷളന്‍ (Vashalan) said...

പീഡീ, അതു കലക്കി. പിന്നെ ഒരു സംശയം. പീഡീ എന്നാല്‍ ദൂഷണം എന്നാണോ?

അക്ബര്‍ പറഞ്ഞു "ഹ ഹ ഹ കര്‍ത്താവിനു സ്തുതി മൂന്നാംപക്കം ഉയിര്‍ത്തെഴുന്നേല്‍ക്കാതിരുന്നാല്‍ മതി."
അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കല്ലേ എന്നു മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. കുഴീന്ന് എണീറ്റു വന്നാല്‍ ഇനി ഒരു 10 എണ്ണം കൂടെ അടവച്ചു വിരിച്ചെടുക്കും.

ഒറ്റവരി രാമന്‍ said...

Superbly witty, Puthiya sherlock film dialogues pole..!!

ശ്രീ said...

:)

കണ്ണനുണ്ണി said...

സത്യം പറഞ്ഞാല്‍ എനികൊന്നും മനസ്സിലായില്ല ട്ടോ

Pd said...

@ഹാഷിം: ലദ്ദ് തന്നെ ഏത്?
@അക്ബര്‍: വഷളന്റ്റെ കമ്മെന്റ്റ് നോക്കൂ.
@വഷളന്‍: ഛായ് അപഖ്യാതി പറയുന്നുവോ, അധികം കളിച്ചാല്‍ മൂരാച്ചിയെ വിളിക്കുമേ, വല്ല പാഥ് ഡിഫറന്സെന്നോ, പൊസ്റ്റ് ഡിസ്ട്റ്റക്ഷനെന്നൊ പാവം ദ്രോഹീന്നോക്കെ പറയ് ഭായീ
@രാമന്: നന്റി അണ്ണൈ
@ശ്രീ: ഒരു സ്മൈലി താങ്കള്‍ക്കും
**പാവം കണ്ണനുണ്ണി, ഇനിപ്പോ ശരിക്കും മനസിലായില്ലെങ്കില്‍ ഒരു ഇ-മെയില്‍ അയക്കൂ എനിക്ക്

Pd said...

എനിക്കറിയാമായിരുന്നു, വിളിച്ചാല് വിളിപ്പുറത്തുണ്ടാകുന്നവനാ മൂരാച്ചിന്ന്. Psst... വെറുതെ ഒന്ന് വഷളനെ പേടിപ്പിച്ചതാ പോട്ടെ പാവം

മൂരാച്ചി said...

അങ്ങിനെ മരണം അവരെ ഒന്നിപ്പിച്ചു. ഇനിയൊരിക്കലും അവര്‍ വേര്‍പിരിയാതിരിക്കട്ടെ!

ആമേന്‍....

വഷളന്‍ (Vashalan) said...

ഓ പിന്നെ, എന്നെ അങ്ങ് ഒലത്തും... ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കല്ലേ...

Radhika Nair said...

അങ്ങനെയാണ് കാര്യങ്ങള്‍ :)

Pd said...

ഛേ അപ്പോ മൂരാച്ചി ആരായി വെറും ഓലപാമ്പ്, ഇതു കേട്ടിട്ട് മിണ്ടാണ്ടെ ഇരിക്കുന്നോ? ഷെയിം ഷെയിം മൂരാച്ചി

Pd said...

അതെ അതെ രാധികാ

Vayady said...

അല്ലാ.. ഇവിടെയെന്താ ഒരു ബഹളം? ഞാനിടപെടണോ Pd?

അതൈയ്..ആ സ്ത്രീയെ നിങ്ങളു്‌ സമാധാനത്തോടെ കുഴീല്‌ കിടക്കാനും സമ്മതിക്കില്യാ...

Pd said...

എരി തീയിലെണ്ണ ഒഴിച്ച് പരിചയം ഉണ്ടോ വായാടി? ഉണ്ടെങ്കിലെന്റ്റെ കൂടെ കൂടിക്കൊളു.
** അക്ബറും വഷളനും കൂടി അവരെ ഉയര്ത്തെഴുന്നേല്പിക്കാനുള്ള പരിപാടിയാ വായാടി

Akbar said...

കര്‍ത്താവേ മുകളില്‍ കമെന്റിയ ആത്മാക്കള്‍ക്ക് കൂട്ടായിരിക്കേണമേ. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ .. ആമേന്‍

Vayady said...

എരി തീയിലെണ്ണ ഒഴിച്ച് പരിചയം ഉണ്ടോ വായാടി?

ഉണ്ടോന്നോ? അതേയുള്ളൂ. ഈ വിഷയത്തില്‍‌ PhD എടുത്തിട്ടുണ്ട്. പോരെ?

Pd said...

@ Akbar: ദൈവമേ അകബറിന്റെ പ്രാര്‍ത്ഥനാ കേള്‍ക്കുമാരാകണേ ആമേന്‍
@ Vayyati:അതേല്ലെ ആ വാലിന്റെ നീളം കണ്ടപ്പോ തോന്നീരുന്നു, എന്നാ ലിവര് രണ്ടിനേം ഒന്നു കൈ കാര്യം ചെയ്തേ

കുമാരന്‍ | kumaran said...

:)

Vayady said...

അപ്പോ വഷളനേയും മൂരാച്ചിയേയും ഒതുക്കണം. അത്രയല്ലേയുള്ളൂ. എന്നെ അനുഗ്രഹിക്കൂ Pd...

" തത്തമ്മച്ചുണ്ടന്‍‌, കോഴി മോറന്‍, ആ സ്ത്രീയെ നിങ്ങള്‌ സ്വസ്ഥമായിട്ട് കുഴീ കിടക്കാനും സമ്മതിക്കില്ലേ? നിങ്ങള്‍‌ക്കുല്യേ വീട്ടില്‌ അമ്മേം പെങ്ങന്‍‌മാരും!!!
ഇത്രേം പോരെ Pd?

ഇത്‌ ഏശിയില്ലെങ്കില്‍ ഞാന്‍‌ പോയി കൂതറHashim വിളിച്ചോണ്ടു വരാം.....

വഷളന്‍ (Vashalan) said...

ബ്ലോഗാധി ബ്ലോഗ്ഗന്‍, ബ്ലോഗുകുലതിലകന്‍, കമന്റാദി കമന്റന്‍, വിരാട്.... വിരാട്.... വഷളപ്പെരുമാള്‍ എഴുന്നള്ളൂന്നേയ്....

"ങേ... അസംഭവ്യം... അസംഭവ്യം... കൊടിയ ധിക്കാരം... തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ? നാം സ്വല്പനേരം അന്തഃപുരത്തില്‍ പള്ളിയുറക്കത്തിനു പോയപ്പോള്‍ സദസ്സില്‍ പള്ളിക്കമന്റുകളും പള്ളിത്തെറിയും? ഈ രാജ നിന്ദ അക്ഷന്തവ്യം തന്നെ...

ആരവിടെ, നമ്മുടെ വലിയ പടത്തലവന്‍ മൂരാച്ചിക്കോനാതിരിക്കു അടിയന്തിരമായി ഇണ്ടാസ് നല്‍കൂ... ഈ രാജ്യ ദ്രോഹികളെ ഉടനെ കല്‍ത്തുറുങ്കില്‍ അടയ്ക്കു..." ___________________________________________________________
"ഡേയ്. നോക്കി നിക്കാതെ ഒന്നു പോഡേയ്...പോയി വിളിച്ചോണ്ട് വാഡേയ്.... "

മൂരാച്ചി said...

ഹും... അപ്പോ ഞാന്‍ വെറും കോനാതിരി....അങ്ങേര് മഹാരാജാവും....
എന്റെ --ക്കു വേണം അങ്ങേരുടെ കോനാതിരിപ്പട്ടം....

വഷളത്തരവും ശും‌ഭത്തരവും സഹിച്ചു മനം മടുത്ത പ്രജകള്‍ ബ്ലോഗരാജനെക്കുറിച്ചു രഹസ്യമായി പാടി നടക്കുന്ന ഒരു സിനിമാപ്പാട്ടുണ്ട്.

അതാണിപ്പോള്‍ മൂരാച്ചിക്ക് ഓര്‍മ്മ വരുന്നത്....

"കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍....."

അയ്യോ..ഒരു കാര്യം മറന്നു. കുഴീല്‍ കിടക്കുന്ന ആ തള്ളേടെ കാര്യം. അവരുടെ ആത്മാവിനു നിത്യശാന്തി നേരുന്നു. (ഇതു കൂതറയെപ്പേടിച്ച് എഴുതിയതാണ്.)

Pd said...

തല്‍കാലം അത്രേം മതി തത്തമ്മേ വല്ല വ്യത്യാസം ഉണ്ടാകുമോന്നു നോക്കാം എവടെ.. ;)
ശുംഭരാജ്: കാവല്ക്കരുടെ -ട്ടി വരും കോനാതിരിയെ അകത്ത് ആക്കാന്‍, അവരെല്ലാം സമരത്തിലാ കഴിഞ്ഞ മാസം ശമ്പളം കൊടുക്കാത്ത കാരണം. ട്രെഷറീന്ന് 'കിട്ടിയ പൈസക്ക് കള്ളും കുടിച്ച് ചിന്നവീട്ടില് അന്തിയുറങ്ങീ, റാണീടെ പള്ളിതൊഴീം വാങ്ങി' നടക്കുമ്പോ ഓര്‍ക്കാണമായിരുന്നു.
"കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍....." ഇത് ഞാനല്ല കംപോസ്സ് ചെയ്തത് സത്യം. ഡരൊ നഹി ബച്ചുവാ ഹം ഹേനാ?

Akbar said...

മാന്യ മഹാ ജനങ്ങളെ.......ഞാന്‍ ഒരു സാംസ്ക്കാരിക നായകനാണ്. എന്നെ ആരും തല്ലിക്കൊല്ലരുത്. ഈ പ്രശ്നത്തില്‍ മദ്ധ്യസ്ഥം വഹിക്കാന്‍ ആരോ ഫോണ്‍ വിളിച്ചത് പോലെ ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു. അപ്പൊ ഞാന്‍ പറഞ്ഞു വരുന്നത് മനസ്സ്നിറെ ആന്ധരാളങ്ങളുടെ ഉള്പോളകങ്ങളില്‍ നിര്ഗ്ഗളിക്കുന്ന ഉളുപ്പില്ലായ്മയാണ് കമന്റുകളില്‍ ഈ ഉള്ളവന് കാണാന്‍ കഴിയുന്നത്‌. കമെന്റിയവരില്‍ വായാടി ഉള്‍പ്പെടെ പലരും വിഗ്ഗ് വെച്ചതായി കാണുന്നു. ഏതായാലും ഈ തര്‍ക്കം ഉദ്ഘാടനം ചെയ്യാന്‍ എന്നെ വിളിക്കാം എന്ന് പറഞ്ഞു എന്നെ മോഹിപ്പിച്ച PD ഒരു ദുഷ്ടനും കണ്ടമാനം കെമ്ന്റുകള്‍ സംബാദിച്ചവനുമാനെന്നു ആരോപിച്ചു കൊണ്ട് ചര്‍ച്ച തുടരാന്‍ വഷളന്‍ മഹാരാജാവിനെയും മൂരാചിയയൂം ക്ഷണിക്കുന്നു.

തെച്ചിക്കോടന്‍ said...

ഗവിത കലക്കി, ഏതായാലും അവസാനം ഒന്നിച്ചല്ലോ!

സിനു said...

ആ സ്ത്രീ ഏതായാലും മരിച്ചു പോയി.
ഇനി അതിനെ ചൊല്ലി നിങ്ങള്‍ വഴക്കുണ്ടാക്കേണ്ടട്ടോ..
പിന്നെ..എനിക്കൊരു കാര്യം ചോദിക്കാനുണ്ട്..വായാടിയുടെ
ബ്ലോഗില്‍ നിന്നും സംസാരവും പാരയും ഇങ്ങോട്ട് മാറ്റിയോ..?

ഉമേഷ്‌ പിലിക്കൊട് said...

:-)

Pd said...

@അക്ബര്‍: എല്ലാം ഓകേ ആണല്ലോ അല്ലേ ആ പുതിയ ഗുളിക ഡോക്ടര്‍ പറഞ്ഞ പോലെ അത്രക്ക് പോരാല്ലേ ;) ഞാന്‍ ദുഷ്ടനെന്നോ ഈശ്വരാ, ദിപ്പൊ ശരിയാക്കി തരാം അഴീക്കോട് വരെ ഒന്ന് വിളിക്കട്ടെ അബുദാബീന്നും അങ്ങോട്‌ ഫോണ്‍ കോള്‍ പൊകുമേ.
@തെച്ചിക്കോടന്‍: അതേ അതേ അതാ ഒരാശ്വാസം :)
@സിനു:ഒന്നും പറയണ്ടാ സിനു എല്ലാ പാരയും ഇപ്പോ ഇവിടെയാ, മുജ്ജന്മ പാപം... രണ്ട് ദിവസമായി ആരേം കാണുന്നില്ല എവിടെ പൊയാവോ?
@ഉമേഷ്: നന്ദി ഇനിയും വരിക

മൂരാച്ചി said...

സോറി പീഡീ, രണ്ടു ദിവസം ഇങ്ങോട്ടു വരാന്‍ പറ്റിയില്ല.

കാരണം പീഡീ തന്നെ. എന്നാലും ഈ ചതി എന്നോടു വേണ്ടായിരുന്നു പീഡീ...

നാക്കിന്റെ ചൊറിച്ചില്‍ മാറ്റാന്‍ ആ വായാടിയുടെ കയ്യില്‍ നിന്നും കുറച്ചു പനയോല വാങ്ങി ചവയ്ക്കാന്‍ പീഡീ അല്ലേ എന്നെ ഉപദേശിച്ചത്. ഞാന്‍ അതു ചെയ്തു. പിന്നെ ഒന്നും ഓര്‍മ്മയില്ല. രണ്ടു ദിവസം കഴിഞ്ഞാണു കണ്ണു തുറന്നത്. (പനയോലയില്‍ കൈവിഷം ചേര്‍ത്തിരുന്നുവത്രേ.)

ഇപ്പോള്‍ മൂരാച്ചിക്ക് എല്ലാമേ ഭയം താന്‍...ഓല ഭയം, പാമ്പു ഭയം, ഓലപ്പാമ്പു ഭയം, വായാടി ഭയം, തത്തമ്മ ഭയം, ബ്ലോഗ് ഭയം, കമന്റ് ഭയം, വഷളഭയം, പീഡീ ഭയം, ഗരുഢഭയം....
എല്ലാറ്റ്ക്കും മേലെ കൂതറഭയം...

ഈ ഭയം മാറ്റാന്‍ വല്ല ഒറ്റമൂലിയുമുണ്ടോ, അക്ബര്‍?

ഇതെല്ലാം കഴിഞ്ഞിട്ടും നാക്കിന്റെ ചൊറിച്ചിലാണേല്‍ മാറീട്ടുമില്ല. കൂടിയോ എന്ന സംശയം....

(കുഴീല്‍ കിടക്കുന്ന തള്ളേടെ കാര്യം മറന്നിട്ടില്ല കേട്ടോ..ഒരിക്കല്‍ കൂടി നിത്യശാന്തി..... ആമേന്‍...)

Akbar said...

@-സിനു
സീനു- ഇവന്മാര്‍ക്ക് വട്ടാ. വായാടി ആട്ടി ഓടിച്ചവരൊക്കെ ഇവിടെ കൂട് കൂട്ടി. ഇങ്ങിനെ പോയാല്‍ PD യുടെ ബ്ലോഗില്‍ വട്ടന്മാരുടെ സംസ്ഥാന സമ്മേളനം ഉടനെ ഉണ്ടാകും

@-മൂരാച്ചി
PD അങ്ങിനെ പല മരുന്നും ഉപദേശിച്ചു തരും. എല്ലാം വട്ടു കാലത്ത് PD ക്ക് ഡോക്ടര്‍മാര്‍ കൊടുത്തതാ. വഷളനെ ഒതുക്കി എന്ന് തോന്നുന്നു. ഏതായാലും അല്പം ബ്ലോഗാതി കഷായം പോസ്റ്റില്‍ ചാലിച്ച് ഓരോ കമന്റ്സ് വീതം കൂതറയെ മനസ്സില്‍ ധ്യാനിച് അങ്ങട്ട് സേവിക്യ. എല്ലാ അസ്ക്യതയും ഭയവും മാറും.

സിനു said...

ഈ മൂരാച്ചിക്ക് സ്വന്തമായി ബ്ലോഗ്‌ ഇല്ലെ..?
ഞാന്‍ മൂരാച്ചീടെ മോന്തക്കിട്ട്‌ ഒന്ന് ക്ലിക്കി നോക്കി
പക്ഷെ..മൂരാചിയുടെ മൂരാച്ചി പോലെത്തെ മോന്ത വന്നു എന്നല്ലാതെ
ബ്ലോഗൊന്നും കണ്ടില്ല.
എന്റെ പോന്നു മൂരാച്ചീ ആ തള്ള കുഴിയില്‍ സമാധാനമായി ഒന്ന് കിടന്നോട്ടെ
ഇടയ്ക്കിടെ പ്രാര്‍ഥിച്ചു ആ തള്ളേടെ സമാധാനം കൂടെ കളയേണ്ട.

Pd said...

അയ്യോ മൂരാച്ചി വായാടി ചതിച്ച ല്ലോ മിനിങ്ങാന്ന് ഒരു എസെമ്മെസ് വന്നിരുന്നു വായാടീടെ, യെസ് എങ്കില്‍ പ്രെസ്സ് വണ്ണെന്നും നോ എങ്കില്‍ പ്രെസ്സ് ടൂ എന്നും ഞാന്‍ കരുതി വല്ല പുതിയ രീതീലുമുള്ള തെണ്ടലായിരിക്കൂന്ന് സോ വണ്ണ് സെലെക്റ്റ് ചെയ്തു, വിഷം ചേര്‍ക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നൂന്ന് ഇപ്പോഴാ മനസ്സിലായേ, സോ സോറി. എന്തായാലും അക്ബറിന്റെ മരുന്നു നോക്ക്‌ ഫലിച്ചില്ലെങ്കില്‍ വേറെ വഴി നോക്കാം

@ സിനു: പേടിക്കണ്ട, അക്ബറിന് നാളെയാ അപ്പൊയിന്റ്‌മെന്‍റ്‌ ഷോക്ക് അടിപ്പിക്കാന്‍, മൂരാച്ചി ക്ക്‌ സ്വന്തം കിടപ്പാടം പോലുമില്ല അപ്പോഴല്ലേ ബ്ലോഗ്

മൂരാച്ചി said...

സിനു,

സ്വന്തമായി ഒരു തുണ്‍ടു ബ്ലോഗു പോലും ഇല്ലാത്തവന്‍, മൂരാച്ചി.

അതുകൊണ്ടു സമാധാനമഅയി ജീവിച്ചുപോണു. അല്ലെങ്കില്‍ ഞാനും ഇറങ്ങേണ്ടി വന്നേനേ പിച്ചച്ചട്ടിയുമായി "എന്തെങ്കിലും തരണേ.. അമ്മച്ചീ.." എന്നു വിളിച്ചുകൊണ്ടു കമന്റ് തെണ്ടാന്‍..

എന്തായാലും എന്റെ മോന്തയ്ക്കിട്ടു കിഴുക്കിയത് തീരെ ശരിയായില്ല കേട്ടോ...

വഷള മഹാരാജാവ് വീണ്ടും പള്ളിയുറക്കത്തിലാണെന്നു തോന്നുന്നു.

സം‌സാരിച്ചു നില്‍ക്കാന്‍ സമയമില്ല, പച്ച മരുന്നു കട വരെ ഒന്നു പോണം. അക്ബര്‍ പറഞ്ഞ കഷായം ഒന്നു ട്രൈ ചെയ്യണം.

(അപ്പോ തള്ളേടെ കാര്യം ഇനി പറയേണ്ട അല്ലെ?)

സിനു said...

മൂരാച്ചീ..പീ ഡി പറഞ്ഞത് മൂരാച്ചിക്ക് സ്വന്തമായി കിടപ്പാടം പോലും ഇല്ലെന്നാണ്
പറഞ്ഞത് പീ ഡി ആയതു കൊണ്ട് ഞാന്‍ വിശ്വസിച്ചിട്ടില്ല ട്ടോ..
പക്ഷെ എനിക്കൊരു കാര്യം മനസ്സിലായി മൂരാച്ചിയുടെ മൂരാച്ചിത്തരം കാരണം
വീട്ടീന്ന് ചവിട്ടി പുറത്താക്കിയതാണെന്ന്.
മാറാന്‍ പച്ച മരുന്നു കടയിലേക്ക് പോയിട്ട് കാര്യമില്ല
നാളെ അക്ബര്‍ ഇക്കയെ ഷോക്ക് അടിപ്പിക്കാന്‍ കൊണ്ട് പോകുന്നുണ്ട് എന്ന്
പീ ഡി പറഞ്ഞു
അന്നേരം മൂരാച്ചിയും കൂടെ ചെല്ലൂ..ഇപ്പോഴുള്ള അസുഖം ഒന്ന് ഷോക്ക് അടിച്ചാല്‍ തീരാവുന്നതെ ഒള്ളൂ..

Vayady said...

**സീനൂ,
ഈ വട്ടു ഗ്രൂപ്പിന്റെ കൂടെ കൂടുന്നോ സീനൂ.? ഇപ്പോളാണേല്‍ വേക്കന്‍‌സിയുണ്ട്. കുറച്ചു കഴിഞ്ഞിട്ട് മെംബര്‍ഷിപ്പ് ചോദിച്ച് ഞങ്ങളുടെ അടുത്ത് വന്നാല്‍‌ നോ രക്ഷ. അപ്പോഴേയ്ക്കും ഞങ്ങളുടെ വട്ട്‌ മൂത്തുകാണും. അതിനുള്ള എല്ലാ ലക്ഷണവും ഞാന്‍‌ കാണുന്നുണ്ട്!!! ഇപ്പോ തന്നെ ഒരുത്തനെ ഷോക്കടിപ്പിക്കാന്‍‌ കൊണ്ടുപോകുന്നെന്ന്‌ കേട്ടു..അതു പിന്നെ അഴിക്കോട്‌ സാറിന്റെ പുറകെ നടന്ന്‌ ചോദിച്ചു വാങ്ങിയതാണെന്ന്‌ വെയ്ക്കാം.

**പിന്നെ മൂരാച്ചീ, സ്വന്തമായിട്ടൊരു ബ്ലോഗ്‌ ഇല്ലാതെ തന്നെ ഇത്ര അഹങ്കാരം‌. അപ്പോ ഇതൊക്കെ ഉണ്ടായിരിന്നെങ്കിലത്തെ സ്ഥിതിയെന്താന്ന്‌ ആലോചിച്ച്‌ നോക്കൂ!! ഹെന്റമ്മോ...

**Pd
ഈശ്വരാ.. നുണ പറയണത് നോക്കൂ. ഞാന്‍‌‌ പനയോലയില്‍‌ കൈവിഷം തന്നിട്ടുണ്ടെങ്കിലത്‌ Pd പറഞ്ഞിട്ടാണ്‌. പകരം എന്റെ എല്ലാം പോസ്റ്റിനും പത്തു കമന്റ്‌ വീതം തരാമെന്ന്‌ മോഹന വാഗ്‌ദാനവും തന്നിരുന്നു. എന്നിട്ടിപ്പോള്‍‌ കുറ്റം മുഴുവനും എനിക്ക്‌. എനിക്കിതു തന്നെ വരണം.

** എന്നാലും അക്‌ബറേ,
എന്തു നല്ല മനുഷ്യനായിരുന്നു? നിങ്ങള്‍ക്കീ ഗതിവന്നല്ലോ? (അല്ലാ ഞാന്‍‌ ഷോക്കിന്റെ കാര്യാ പറഞ്ഞത്!!!!)

മൂരാച്ചി said...

Vayadi said: **പിന്നെ മൂരാച്ചീ, സ്വന്തമായിട്ടൊരു ബ്ലോഗ്‌ ഇല്ലാതെ തന്നെ ഇത്ര അഹങ്കാരം‌. അപ്പോ ഇതൊക്കെ ഉണ്ടായിരിന്നെങ്കിലത്തെ സ്ഥിതിയെന്താന്ന്‌ ആലോചിച്ച്‌ നോക്കൂ!! ഹെന്റമ്മോ


ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ തെണ്ടിപ്പോയേനേ...

Akbar said...

മൂരാചിയുടെ മോന്തക്കിട്ട്‌ കുത്തിയത് ശരിയായില്ല. ഒരു തുണ്ട് ബ്ലോഗ്‌ പോലുമില്ലാത്തവര്‍ക്ക് "ബ്ലോഗാന്‍ കുന്ന്" എന്നൊരു സ്ഥലമുണ്ട്. അവിടെ രണ്ടു "പോസ്റ്റ് ഡിലീറ്റു" ചെയ്തു ഒരു താല്‍ക്കാലിക ബ്ലോഗ്‌ കെട്ടി കഴിഞ്ഞോളൂ. മൂന്നു നേരവും കമെന്റ് അങ്ങോട്ടെത്തിക്കാം. ഒരു കാര്യം മാത്രം. "ബ്ലോഗിത്ത്രയില്‍ ബ്ലോഗ്‌ തിരി" വെക്കാന്‍ മറക്കരുത്.

എന്നെ ഷോക്കടിപ്പിക്കാന്‍ വന്നാല്‍ പി ഡി, സിനു, മൂരാച്ചി, സകലത്തിനെയും പിടിച്ചു ഇലവന്‍ കെവി ലൈനില്‍ തൂക്കും ഞാന്‍. പോയെ പോയെ...ആ വായാടിയുടെ ബ്ലോഗില്‍ പോയാല്‍ വല്ല കഞ്ഞി വെള്ള മെങ്കിലും കിട്ടും .എല്ലാം കണ്ടു കൊണ്ട് ഗൂഗളില്‍ ഒരാളിരിപ്പുണ്ട്. കൂതറ ഹാഷിം. അതോര്‍മ്മ വേണം.

സിനു said...

വായാടി അപ്പൊ സമ്മതിച്ചു അല്ലെ നിങ്ങള്‍ക്കെല്ലാവര്‍ക്കും വട്ടാണെന്ന്.
വായാടിയും കൂടെ ഷോക്കിന് പോയിക്കോളൂട്ടോ..

മൂരാച്ചി said...

സിനു...

അപ്പോ എന്റെ രഹസ്യങ്ങളെല്ലാം പിടി കിട്ടി, അല്ലേ? ഇതൊക്കെ ആ വായാടിത്തത്തമ്മേം പീഡീം കൂടി പറഞ്ഞു നടക്കുന്നതാവും. ഹും, അവര്‍ക്കു ഞാന്‍ വെച്ചിട്ടുണ്ട്.

പിന്നെ ഷോക്കിന്റെ കാര്യം... ഇത്രേയുള്ളോ പ്രശ്നം? ഇതൊന്നു നേരത്തെ പറഞ്ഞു തരാമായിരുന്നില്ലേ പെങ്ങളേ? ഞാന്‍ പനയോല കടിച്ചതും കഷായം കുടിച്ചതുമെല്ലാം വെറും വേസ്റ്റ്.

അപ്പോ അക്ബറേ, നാളെ നമ്മള്‍ ഒരുമിച്ചല്ലേ പോകുന്നത്? എവിടെയാ മീറ്റ് ചെയ്യേണ്ടത്?

ഹായ്, നാളെയാകാന്‍ തിരക്കായി...

ഇനിയെല്ലാം ഷോക്കിനു ശേഷം....

Vayady said...

സിനു,
കമന്റു വായിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ എനിക്കും വട്ടായെന്നാ തോന്നണത്. ഇങ്ങിനെയാണ്‌ കമന്റിന്റെ പോക്കെങ്കില്‍ മിക്കവാറും ഞാനും നാളെ ഇവന്മാരുടെ കൂടെ ഷോക്കിന്‌ പോകേണ്ടി വരും.

വഷളന്‍ (Vashalan) said...

അല്ല, എവിടെന്തെക്കെയാ നടക്കുന്നത്... ഈ രാജ്യം നാകണ്ട കഞ്ഞിപോലായല്ലോ.
നാം രണ്ടു ദിവസം പള്ളിറ്റൂറിലായിരു‍ന്നു (അക്ഷരമൊന്നും തെറ്റരുത്... നാക്കിനു ചൊറിയുള്ള ചിലരുള്ളതല്ലേ... ഒരു മുന്‍കരുതല്‍)...

മൂരാച്ചി... സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ല. ബ്ലോഗു തോറും കയറിയിറങ്ങി നിരങ്ങുന്നു... എന്നിട്ടും കോനാതിരിപ്പട്ടം കൊടുത്തിട്ടു വേണ്ട. നല്ല പെന്‍ഷനും ഗ്രാറ്റുവിറ്റിയും എല്ലാമുള്ള പോസ്റ്റായിരുന്നു. എന്നാലും തെണ്ടി നടക്കാനാ വിധി. എന്തു നല്ല മലയാളിക്കൊണം! ആട്ടേപ്പിടിച്ചു മെത്തേക്കിടത്തിയാല്‍ കെടക്കുമോ?

പിന്നെ പാളയത്തില്‍ പടയോ? ഏതു രാജ്യദ്രോഹിയാ പറഞ്ഞത് വഷളരാജനെ ഒതുക്കിയെന്നു? എന്‍റെ ഭടന്മാര്‍ ആ ദ്രോഹിയെ കൈയ്യാമം വയ്ക്കാന്‍ ഉടന്‍ അങ്ങെത്തും...

ഇടയ്ക്ക് പറയട്ടെ, നാം ചില അയല്‍രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കാന്‍ പോയതായിരുന്നു. അവിടുന്നെല്ലാം ഇഷ്ടംപോലെ കിട്ടി, ഖജനാവ് നിറഞ്ഞു, തൃപ്തിയായി. കണ്ണും മനസ്സും നിറഞ്ഞു. നിറഞ്ഞെന്നു പറഞ്ഞാല്‍പ്പോര, നിറഞ്ഞൊഴുകി...

ഇനി മൂരാച്ചിയുടെ അസുഖം മാറ്റാന്‍ കൊട്ടാരം വൈദ്യന്റെ വക ഒരു ചാര്‍ത്ത്...

അസുഖം. നാക്കിന്റെ ചൊറിയും പുഴുക്കടിയും...
പ്രതിവിധി. ഗോമൂത്രാദിനായ്ക്കുരണതിക്തകം

കൈക്ക് നല്ല ബലമുള്ള ഒരു സഹായിയെ വിളിക്കുക. അയാളെക്കൊണ്ട് കഴുത്തിനു ഞെക്കിക്കുക. അത്ഭുതമെന്നോണം ഉടന്‍ ഫലം കാണാം. നാക്ക് പുറത്തേക്കു തള്ളും. മൂര്‍ച്ചയുള്ള ഒരു കത്തി അയാളെ ഏല്‍പ്പിക്കുക. വറുക്കാനെടുക്കുന്ന മീനിന്‍റെ പരുവത്തില്‍ കുറച്ചു വരകിളിടുക. ഗോമൂത്രത്തില്‍ ചാലിച്ച നായ്ക്കുരണപ്പൊടി തേച്ചു പിടിപ്പിക്കുക. നാവു കുറച്ചു നേരം കാറ്റു കൊള്ളാന്‍ പുറത്തേക്കു തള്ളിപ്പിടിച്ചു നില്‍ക്കുക. 10 പ്രാവശ്യം ഈ ചികിത്സ ചെയ്താല്‍ അസുഖം പൂര്‍ണ്ണമായും ഭേദമാകും.

അസുഖം. ഓല ഭയം, പാമ്പു ഭയം, ഓലപ്പാമ്പു ഭയം, വായാടി ഭയം, തത്തമ്മ ഭയം, ബ്ലോഗ് ഭയം, കമന്റ് ഭയം, വഷളഭയം, പീഡീ ഭയം, ഗരുഢഭയം, കൂതറഭയം... പ്രതിവിധി വിദ്യുത്ശിരസ്താഡനം

മനസ്സിലായില്ലേ കൊണ്ടുപോയി ഷോക്കടിപ്പിക്കടേ ...

മൂരാച്ചി said...

ഒരു ഐഡിയാ....

നമ്മളെല്ലാവരും കൂടി ഒരുമിച്ചു പോയാല്‍ ഗ്രൂപ് ഡിസ്കൗണ്ട് കിട്ടുമായിരിക്കും.

നമുക്കെല്ലാം സാദാ ഷോക്കും, വഷളമഹാരാജാവിനൊരു പള്ളിഷോക്കും!

എപ്പടി?

വഷളന്‍ (Vashalan) said...

മൂരാച്ചീ, എനിക്കല്ലേലും ഒരു yearly pass ഉണ്ട്. എന്‍റെ കൂടെ വന്നാല്‍ അവര്‍ disk-count കൂട്ടി തരും, കേട്ടിട്ട് കൊതിയാവുന്നു ഒന്നു ഷോക്കടിക്കാന്‍, എന്നാ പോവ്വല്ലേ?

അങ്ങനെ പീഡിയുടെ ബ്ലോഗ്‌ പ്രന്തന്മാര്‍ എല്ലാം ചേര്‍ന്ന് ഒരു വഴിക്കാക്കി... ഗരുഡശാപം കിട്ടാതിരുന്നാല്‍ മതി.

സിനു said...

വായാടി എത്രയും പെട്ടന്ന് അവരുടെ കൂടെ ഷോക്കിന് പോയിക്കോളൂട്ടോ..
ഈ അസുഖത്തിന്റെ തുടക്കം ചുമ്മാ ചിരിക്കലാത്രെ..
അതെല്ലേ വായാടി നേരത്തെ പറഞ്ഞെ ഒത്തിരി ചിരിച്ചു എന്ന്
ഷോക്ക് അടിപ്പിച്ചിട്ട്‌ വിവരം പറയൂട്ടോ..
പോകുമ്പോ വഷളനെയും മൂരാച്ചിയെയും അക്ബര്‍ ഇക്കയെയും പി ഡി യെയും
കൂട്ടാന്‍ മറക്കല്ലേ..
അവര്‍ക്കൊക്കെ രോഗം കൂടുതലാ..

Vayady said...

വെളുപ്പിനെ തന്നെ ബ്ലോഗിന്റെ മുറ്റമൊക്കെ അടിച്ച്‌ വൃത്തിയാക്കി ഇട്ടോളൂ. ഇന്ന്‌ ഊളമ്പാറയിലേയ്ക്ക് സന്ദര്‍‌ശകരുടെ തിരക്കായിരിക്കും! കാരണം അറിയേണ്ടേ? എന്റെ ബ്ലോഗില്‍ പോയി നോക്കൂ..

Akbar said...

പന്ത്രണ്ടു ബ്ലോഗറെ പെറ്റ ഗൂഗിള്‍ അമ്മേ
നിന്റെ ബ്ലോഗറില്‍ പീ ഡി യാണ് ഭ്രാന്തന്‍.

പന്ത്രണ്ടു പോസ്സ്റ്റുകള്‍ നാട്ടുമമ്മേ
അതിലീ പോസ്റ്റാണ് ഭ്രാന്താലയം

ഭ്രാന്തു പറയാന്‍ ഒത്തു കൂടാറുന്ടെങ്ങള്‍
പീ ഡി യുടെ പോസ്റ്റിന്‍ കമെന്റില്‍

സീനുവും, വഷളനും, മൂരാചിയും, വായാടിയും
പിന്നെ ഈ പാവമാം ഞാനും.
------------------------------------------
അല്ല അറിയാന്‍ പാടില്ലഞ്ഞിട്ടു ചോദിക്കുകയാണ് കൂട്ടരേ. നിങ്ങള്‍ക്കൊന്നു വേറെ ഒരു പണിയും ഇല്ലേ. ഒരു പാവം സ്ത്രീ മരിച്ചു കിടക്കുന്നിടത്ത് വന്നു ഇങ്ങിനെ കലപില കൂട്ടാന്‍.

Pd said...

സീനു അന്ന് കടിച്ച ഡോക്ടര്‍ പതിനാല്‌ ഇന്ജെക്ഷനും എടുത്ത്‌ കഴിഞ്ഞോ, അതേന്നേ സെയിം ഡോക്ടര്‍ അന്ന് ഷോക്ക് അടിപ്പിച്ച. എന്ത്‌ എന്നെ വിശ്വാസം ഇല്ലെന്നോ ഇതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല എന്റെ ഭാര്യ പോലും, സാരമില്ല ക്ഷമിച്ചു സുഖമില്ലാത്ത കുട്ടിയല്ലേ.
** വായാടി പറഞ്ഞു "പകരം എന്റെ എല്ലാം പോസ്റ്റിനും പത്തു കമന്റ്‌ വീതം തരാമെന്ന്‌ മോഹന വാഗ്‌ദാനവും തന്നിരുന്നു." ഛേ മണ്ടിപെണ്ണെ (നസീര്‍ സ്റ്റൈല്‍) ഇതൊക്കെ പരസ്യമായി പറയാമോ.
വെറുതേയല്ല വഷള രാജന്‍ വന്നപ്പോ ഒരു നാറ്റം ആരവിടെ ഒരു പള്ളിപ്ലഗ്‌ വാങ്ങി വരൂ, അയല്‍രാജ്യാക്കാരുടെ പുറത്ത് കേറാന്‍ പൊകുമ്പോ ഓര്‍ക്കാണമായിരുന്നു കണ്ണ് നിറയല് മാത്രമല്ലാന്ന് ലിപ്പോ മനസിലായില്ലെ?
എന്ത്‌ എന്റെ ബ്ലോഗ് വീടിന്റെ നാമകരണം നായാടീടെ ഛേ വായാടീടെ വീട്ടില്‍ വച്ചോ!!
അക്ബറെ അനക്ക് ഞാന്‍ ബച്ചിട്ടുണ്ട്‌ എന്റെ വീട്ടില്‍ കയറി ബ്ലോഗാന്‍ കുന്ന് കച്ചവടമാക്കി കമ്മീഷന്‍ അടിച്ചതും പോരാഞ്ഞ് ലജ്ജാവതി പാട്ടും പാട്ടും പാടി ഡാന്‍സുന്നോ ബബ്ളിക്ക് ന്യൂയിസന്‍സ്...

മൂരാച്ചി said...

പോയതു വെറുതെ ആയി. ഷോക്കടിപ്പിക്കന്‍ വന്നയാളെ അക്ബറും ഞാനും കൂടി പിടിച്ച് അവന്റെ തലയില്‍ ആ കുന്ത്രാണ്‍ടം വെച്ചുകൊടുത്തു.

അവനിപ്പോള്‍ മുഴുവട്ട്. അടുത്തു തന്നെ അവനെയും ഈ ബ്ലോഗില്‍ പ്രതീക്ഷിക്കാം.

Pd said...

എനിക്കതപ്പൊഴേ അറിയാമായിരുന്നു ഇങ്ങനെ തന്നെ സംഭവിക്കുള്ളൂന്ന്, അപ്പൊ ഇനി ഞാന് ഒരാളെ കൂടി സഹിക്കണമല്ലെ..... ഈശ്ശ്വരാ

ഒഴാക്കന്‍. said...

വഷളന്‍ പി ഡി :)

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ