ഒരു വീക്കെന്ഡിന്റ്റെ അന്ത്യം

Buzz It
അന്നൊരു ഞായറാഴ്ച്ച, ആഴ്ചയുടെ അവസാന ദിവസം മൂട്ടില്‍ സൂര്യ പ്രകാശം തട്ടും വരെ ഉറങ്ങാം എന്നു കരുതിയ എന്നെ വാമ ഭാഗം അലറി ഉണര്‍ത്തി.....
"നിങ്ങള്‍ കിടക്കയില് നിന്ന് ഒന്നു പൊങ്ങീട്ട് വഴിയിറമ്പത്ത് നില്‍ക്കണ ഈ ചെടികളുടെ തലപ്പ് ഒന്നു വെട്ടിക്കെ മനുഷ്യാ"
ഒരു സമാധാന തല്പ്പരനായ കാരണം അവള്‍ടെ ഒരു ചെടീന്ന് മനസ്സില്‍ പറഞ് ഹിറ്റാച്ചി കൈകളുമായി സുരേഷ്‌കുമാര്‍ മൂനാറിലേക്ക് ഇറങ്ങിയ പോലെ ഞാന്‍ ചെടി മുറിക്കണ കത്രികയും എടുത്ത്‌ പറമ്പിലേക്കിറങി കൂട്ടത്തില്‍ ഋഷിറാജ്‌ സിംഗിനെ പോലെ മൂത്ത മകനും.

ഭാര്യയുടെ നാക്കാണെന്ന് മനസ്സില്‍ കരുതി ചെടികളുടെ തലപ്പ് ഓരോന്ന് ആയി വെട്ടിമാറ്റി, ഋഷി രാജ്‌ സിംഗ് ഇലകളും കമ്പുകളും വാരി മാറ്റി കൊണ്ടും ഇരുന്നു ചെക്കന്‍ അദ്വാനി തന്നെ രഥം ഒരെണ്ണം നേരത്തെ തന്നെ ബുക്ക് ചെയ്തിടണം.

"ആ കത്രികയുടെ ജോയന്റ്‌ ഇളകീട്ടുണ്ട് ചെമ്പരത്തി വെട്ടുമ്പോ നോക്കണേ" പൊണ്ടാട്ടിയുടെ മുന്നറിയിപ്പ് റെയില്‍വെ സ്റ്റെഷനിലെ അനൌണ്സ്മെന്റ്റ് പോലെ മുഴങ്ങി അടുക്കള പുറത്ത് നിന്ന്, പിന്നെ നിന്റെ സൂപര്‍വിഷന്‍ വേണ്ടേ ഈ ചീള് കമ്പുകള്‍ മുറിക്കാന്‍ എന്നു മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ വെട്ടിനിരത്തല്‍ കണ്ടിന്യൂ ചെയ്തു. ബട്ട് ഒടുക്കം അതു സംഭവിച്ചു വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ  റ്റാറ്റയുടെ തടയിണ ഡാം പൊലെ സ്ട്രോങ്ങ് ആയി നിന്ന ഒരു കമ്പ് മുറിക്കുമ്പോ കത്രിക രണ്ടു പീസ്; ലവള്ടെ കരിനാക്ക് തന്നെ. 

അടുത്ത ഇലവാരല് ട്രിപ്പിനു വന്ന മകന്‍ കണ്ടത്‌ ചിക്കന്റെ വറുത്ത കാല്‍ പൊലെ കയ്കളില് കത്രികയുടെ ഓരോ കഷണവുമായി നില്ക്കണ പ്രൊഡക്ഷന്‍ മാനേജര്‍, പിന്നെ കേട്ടത്‌ ആമ്പുലന്സിന്റ്റേതുപൊലെ ഒരു സൈറണ്‍ വിളി 
"അമ്മേ ദേ അച്ഛന്‍ കത്രിക കേടാക്കി" അത്രയൊക്കെ അല്ലെ അവനെ കൊണ്ട് സഹായിക്കാനാവൂ പാവം. 

സെക്കന്റ്റുകള്ക്കകം പാര്‍ട്ടി സെക്രട്ടറി പത്രലേഖകരെ നോക്കണ മുഖഭാവത്തോടെ പൊണ്ടാട്ടി ഹാജര്‍, ഫാസ്റ്റര്‍ ദാന്‍ ഫയര്‍, എന്നിട്ട്‌ സ്നേഹത്തോടെ ഒരു കമ്മെന്റ്റ് "എനിക്കറിയാമായിരുന്നു നിങ്ങളത് നശിപ്പിക്കൂന്ന്" 

ഓഹൊ എന്നാ പിന്നെ എന്തിനാ എന്നെ ഏല്പിച്ചെ ആവൊ എന്നു ചോദിക്കാന്‍ മുട്ടി പക്ഷെ വായില്‍ വന്നത്‌ ഇങ്ങനെ 'സാരമില്ല കൊല്ലന്റ്റെ അടുത്ത് കൊടുത്ത് നന്നാക്കാം" 

ബട്ട് ഞാനല്ലെ ആള് എനിക്കെന്തെല്ലം പരിപാടികള് വേറെ, ബിയറ്, ബ്ലോഗ്, രാഷ്ട്രീയം അങ്ങനെ... അങ്ങനെ.. അതിനിടയിലാ ഒരു കത്രികേം കൊല്ലനും.

സീന്‍-2 നെക്സ്റ്റ് സണ്ഡെ, സമയം രാവിലെ 10 മണി

കട്ടിലില്‍ കിടന്ന് ജനല്‍ വഴി പുറത്തേക്ക് നൊക്കിയ ഞാന്‍ കണ്ടത്‌ ഇടക്ക് ഇടക്ക് ജനലിലേക്ക്‌ നോക്കി കൊണ്ട് ഭാര്യ തയ്യല്‍ കത്രിക ഉപയോഗിച്ച്‌ ബാക്കി ഉണ്ടായിരുന്ന ചെടികളുടെ തലപ്പ് മുറിക്കണു. മനപ്പൂര്‍വം എന്നെ തോല്‍പ്പിക്കാന്‍ തന്നെ, എന്നിലെ പുരുഷന്‍ ഉണര്‍ന്നൂ ഒന്നും പറയാതെ ഞാന്‍ ടോയിലെറ്റിലെക്ക് പോയി പല്ല് തേക്കണ ബ്രഷ് എടുത്ത് മുറ്റത്തേക്ക് ചെന്നിട്ട് ബ്രഷ് ഭാര്യയെ ഏല്പിച്ചിട്ട് പറഞു 'പ്രൂണിങ്ങ് കഴിയുമ്പോള് മുറ്റം കൂടി ഒന്ന് ബ്രഷ് ചെയ്തേക്ക്'.

പെട്ടെന്ന് എന്തൊക്കെയൊ ശബ്ദം കേട്ടു പിന്നെ പാതിമയക്കത്തില്‍ പ്രിന്സ് ഡോക്ടറുടേത് പോലൊരു ശബ്ദം കേട്ടു 

"സാരമില്ല നടക്കാനൊക്കെ ആകും പക്ഷെ ഒരു ചെറിയ മുടന്ത് ഉണ്ടായേക്കാം, പ്ലാസ്റ്ററ് വെട്ടി കഴിഞ്ഞിട്ട് നോക്കാം"

ആരോ പറഞത് ഓര്‍ത്തു 'Marriage is a relationship in which one person is always correct, and the other one is husband"

9 അഭിപ്രായ(ങ്ങള്‍):

പുസ്തകപുഴു said...

ഭാഗ്യം ജീവന്‍ ഉണ്ടല്ലോ!......
രസകരമായ വിവരണം . തുടര്‍ന്നും എഴുതുക.
എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.

Anil cheleri kumaran said...

നല്ല എഴുത്താണ്. തുടരട്ടെ.

Pd said...

പ്രോത്സാഹനത്തിനു രണ്ടാള്ക്കും വളരെ നന്ദി

എറക്കാടൻ / Erakkadan said...

പുതുക്കത്തിന്റെ മടുപ്പില്ലാത്ത ഒരു നവീന അവതരണം. ഓരോ പോസ്റ്റിലേയും പുതുമകൾ പ്രശംശനീയം തന്നെ..തുടരുക

Akbar said...

"ഭാര്യയുടെ നാക്കാണെന്ന് മനസ്സില്‍ കരുതി ചെടികളുടെ തലപ്പ് ഓരോന്ന് ആയി വെട്ടിമാറ്റി, ഋഷി രാജ്‌ സിംഗ് ഇലകളും കമ്പുകളും വാരി മാറ്റി കൊണ്ടും ഇരുന്നു ചെക്കന്‍ അദ്വാനി തന്നെ രഥം ഒരെണ്ണം നേരത്തെ തന്നെ ബുക്ക് ചെയ്തിടണം."


ഇത് മാത്രം ഞാന്‍ quote ചെയ്തെന്നേയുള്ളൂ. എല്ലാ വരികളിലും ചിരിപ്പിക്കാനുള്ള കുസ്രിതി ഒളിഞ്ഞിരിക്കുന്ന. കഥയുടെ ഏന്‍ഡ് വളരെ സൂപര്‍ ആയി. തയ്യല്‍ കത്രിക കൊണ്ട് ചെടി വെട്ടുന്ന ഭാര്യയോട് എന്നാല്‍ ടൂത്ത് ബ്രെഷ് കൊണ്ട് ആ മുറ്റം കൂടെ അങ്ങ് തൂത്തേക്കൂ എന്ന് പറഞ്ഞത് എന്നെ ഇപ്പോഴും ചിരിപ്പിക്കുന്നു. പിന്നെ ഋഷിരാജ് സിങ്ങിനു സുഖം തന്നെയല്ലേ.

Pd said...

@ഏറക്കാടന്: നന്ദി.
@ബഷീറ്: ;) വന്നതിലും കമ്മെന്റ്റീതിലും നന്ദി, ഋഷിരാജ് സിംഗ് ഇപ്പൊഴും അമ്മക്ക് വേണ്ടി സി ഐ ഡി പണി ചെയ്യണു ഒരു മുടക്കവും ഇല്ലാതെ

Vayady said...

പ്ലാസ്റ്ററിനു നന്ദി! അപ്പോ കുറേനാള്‍‌ പണിയൊന്നും എടുക്കാതെ സുഖിച്ചൂ അല്ലേ?

Sulfikar Manalvayal said...

രസിച്ചു വായിച്ചു. നിര്‍ത്താതെ ചിരിച്ചു.
നന്ദി ഇത്തരം നല്ല വരികള്‍ക്ക്.
ഇനിയും കാത്തു സൂക്ഷിക്കണേ ഈ നര്‍മം. ഇടക്കൊക്കെ ഞങ്ങള്‍ക്കിട്ടും തന്നാല്‍ മതി.

നല്ലി . . . . . said...

പീ ഡീ വാമഭാഗം എന്നെങ്കിലുമിതൊക്കെ വായിക്കുന്നുണ്ടാവുമോ

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ