കയ്യില്‍ എരിയുന്ന സിഗരെറ്റും തീന്‍ മേശയില്‍ കട്ടന്‍ കാപ്പിയുമായി ഹബ്ബി ജനല്‍ വഴി വിദൂരതയില്‍ നോക്കി കണ്ണ് നിറച്ച് ഇരിക്കുന്നു, അടുത്ത് ചെന്ന് അയാളുതെ കഷന്ഡി കയറി തുടങ്ങിയ തലയില്‍ കയ്യോടി കൊണ്ട് അവള്‍ ചോദിച്ചു...
"എന്തു പറ്റി പോന്നേ എന്തിനാ രാത്രിക്ക് ഇവിടെ ഒറ്റക്ക് ഇരുന്ന് ആലോചിച്ച് കരയുന്നത്, എന്താണെങ്കിലും എന്നോട് പറയൂ"
ഗദ്ഗദത്തൊടെ അയാള്‍ ഒരൂ മറുചോദ്യം ചോദിച്ചു "നീ ഇപ്പോഴും ഓര്‍ക്കുന്നുവോ 20 വര്‍ഷം മുന്‍പ് നമ്മള്‍ പ്രേമിച്ച് തൂടങ്ങിയ ആ നാളുകള്‍"
"ഉവ്വ് അത് ഞാന്‍ എങ്ങനെ മറക്കും ഹണി" ഓര്‍മ്മകളിലേക്ക് ഊളിയിട്ടു ജെന്നി.
"ആ രാത്രി ഓര്‍മ്മയുണ്ടോ നിനക്ക് നമ്മളെ നിന്റെ സ്നേഹ നിധിയായ അപ്പന്‍ കയ്യോടെ പിടിച്ച രാത്രി?
"അന്ന് അദ്ദേഹം എന്റെ കഴുത്തില്‍ കത്തി വച്ചിട്ട് നീ ഒന്നുകില്‍ എന്റെ മകളെ കെട്ടാന്‍ തയ്യാറായിക്കോ അല്ലെങ്കില്‍ 20 വര്‍ഷത്തെ ജയില്‍ വാസത്തിന് തയ്യാറയിക്കൊ എന്ന് പറഞ്ഞതും ഓര്‍മ്മയുണ്ടോ നിനക്ക്?"
"ഹാ ചേട്ടാ അതൊക്കെ ഞാന്‍ എങ്ങനെ മറക്കും" ഭര്‍ത്താവ് ഇതെല്ലാം ഇപ്പോഴും ഓര്‍ക്കുന്നല്ലോ എന്നോര്‍ത്തപ്പൊള്‍ ജെന്നിയുടെ കണ്ണിലും ഒരു ചെറിയ നനവ് പൊട്ടിട്ടു കണ്ണ് തുടച്ച് കൊണ്ട് അവള്‍ ചോദിച്ചു "ഇതൊക്കെ ഓര്‍ത്ത് എന്തിനാ കരയണെ അതും ഈ രാത്രിയില്‍??"
ഒഴുകി വരണ കണ്ണീര് തുടച്ച് കൊണ്ട് ഒരു നിശ്വാസം വിട്ടിട്ട് അയാള്‍ പറഞു
"ഇന്നത്തേക്ക് 20 വര്‍ഷം പൂര്‍ത്തിയാക്കി എനിക്ക് ജയിലില്‍ നിന്ന് മോചനം കിട്ടിയേനെ"
8 അഭിപ്രായ(ങ്ങള്‍):
വായിച്ചു തുടങ്ങിയപ്പോൾ സെന്റിയായി....അവസാനം പൊട്ടിച്ചിരിപ്പിച്ചു കളഞ്ഞല്ലോ
എറക്കാടൻ ;)
ഹഹഹ.. കലക്കി.
സോണാജി, കുമാരന്ജി രണ്ടാള്ക്കും വളരെ നന്ദി
Pd
ശ്ശി പിടിച്ചു ട്ടോ. എന്താ പറയാ. വേണ്ട പാടാം ബന്ധനം ബന്ധനം നിത്യ സത്യം.........
ഇത് കലക്കി.
pd ...... നന്നായി. ഇതാണ് നര്‍മ്മം. തുടക്കത്തില്‍ ഞാനും കരുതി .... പക്ഷെ ഒടുവില്‍ ഗംഭീരമായി.
ഭാവുകങ്ങള്‍. കൂടെ ഇത്തരം സങ്കടങ്ങളുള്ള ഭര്‍ത്താക്കന്മാരെ നിങ്ങളോട് ഞാനിതാ ഐക്യ ദാര്ധ്യം പ്രഖ്യാപിക്കുന്നു.
Post a Comment
ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ