കോൺസ്റ്റിപ്പേഷന്‍

Buzz It
ഉച്ചക്ക് തിരക്കൊഴിഞ്ഞ നേരത്ത് അതുവരെയുള്ള കളക്ഷനെണ്ണി തിട്ടപെടുത്തി കൊണ്ടിരിക്കുമ്പോള്‍ പുറത്ത് ഒരു കാല്‍പെരുമാറ്റം പുറത്തേക്ക് നോക്കിയ ജോണൊന്ന് ഞെട്ടി അടുത്തുള്ള മഠത്തിലെ സിസ്റ്റര്‍ കാതെറിന്‍ ഷോപ്പിലേക്ക് കയറി വരുന്നു.
ദൈവമെ സിസ്റ്ററെന്തിനാ ഇങ്ങോട്ട് വരണത്, ചിലപ്പോള്‍ ഉപദേശിക്കാനാവും എന്ന് മനസ്സിലോര്‍ത്ത് ഭവ്യതയോടെ ജോണ്‍ സിസ്റ്ററോട് ചോദിച്ചു 'സിസ്റ്റര്‍ എന്തിനാണീ ലിക്വര്‍ ഷോപ്പിലേക്ക് വന്നത്.. എന്തെങ്കിലും കാര്യമുണ്ടായിരുന്നു എങ്കില്‍ ആ പുറം പണിക്കാരനെ പറഞ്ഞ് വിട്ടാല്‍ മതിയായിരുന്നുവല്ലോ.
സിസ്റ്റര്‍: ഹേയ് വേറെ ആരെയും പറഞ്ഞ് വിട്ടാല്‍ ശരിയാവില്ല ജോണ്‍ എനിക്ക് ഒരു ചെറിയ കുപ്പി ബ്രാണ്‍ഡി വേണം.. ഇതിന്റ്റെ അളവൊന്നും അറിയില്ല ഒരു ചെറിയ കുപ്പി മതി.
ജോണ്‍: സിസ്റ്റർക്ക് ബ്രാൻഡി വേണമെന്നോ..!! എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നാലും സിസ്റ്ററേ മഠത്തിലുള്ള സിസ്റ്റേഷ്സിൽ ഞാനേറ്റവും ബഹുമാനിച്ചിരുന്ന സിസ്റ്റർ മദ്യപിക്കുമെന്നോ..?
സിസ്റ്റര്‍: അയ്യോ ജോൺ താങ്കളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു ഇത് എനിക്ക് കുടിക്കുവാനല്ല മദറിനു വേണ്ടിയാ മദറിനു വയറിനു സുഖമില്ല രണ്ട് നാളായി വയറ്റിൽ നിന്ന് പോയിട്ട് ബ്രാൻഡി കോൺസ്റ്റിപ്പേഷനു നല്ലതാന്ന് കേട്ടിട്ടുണ്ട് അതുകൊണ്ടാ.
മനസ്സില്ലാ മനസ്സോടെ ജോൺ ഒരു ക്വാർട്ടെർ ബ്രാൻഡി കാതെറിൻ സിസ്റ്ററിനു പൊതിഞ്ഞ് കൊടുത്തു. വൈകീട്ട് കട അടച്ച് പോകും വഴി മഠത്തിന്റെ മുൻപിൽ ആൾക്കൂട്ടം കണ്ട ജോൺ എന്തെന്നറിയാനായി ആൾക്കൂട്ടത്തിടയിലൂടെ നോക്കിയപ്പോൾ കണ്ടത് മദ്യ ലഹരിയാൽ ഉന്മത്തയായ കാതെറിൻ സിസ്റ്റർ പാട്ടും പാടി മഠത്തിന്റെ മുറ്റത്ത് ഡാൻസ് ചെയ്യുന്നു, ഇടക്കിടെയെല്ലാം വിസിലടിക്കുന്നു.
വർദ്ധിച്ച അരിശത്തോടെ മുമ്പോട്ട് ചെന്നിട്ട് ജോൺ അലറി 'സിസ്റ്റർ ഇത് വളരെ മോശമായിപ്പോയി മദറിന് വയർ സുഖമില്ല എന്ന് പറഞ്ഞതിനാലാണു ഞാൻ ബ്രാൻഡി സിസ്റ്റർക്ക് തന്നത് എന്നിട്ട് സിസ്റ്റർ ആ മദ്യമെല്ലാം കുടിച്ച് ഈ പരിശുദ്ധ മഠത്തേ അപമാനിക്കുന്നു ഞനൊരിക്കലും ഇത് സിസ്റ്ററില്‍ നിന്ന് പ്രതീക്ഷിച്ചില്ല
ഇതു കേട്ട കാതറിൻ സിസ്റ്റർ ഒട്ടും മടിയാതെ ചൊല്ലി

"ജോണെ സഹോദരാ താങ്കളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു, ഞാൻ ബ്രാൻഡി കഴിച്ചതും ഡാൻസ് ആടുന്നതും മദറിന്റെ അസുഖം മാറാൻ വേണ്ടിയാണ് സംശയമുണ്ടെങ്കിൽ ജോണിവിടെ നിൽക്കൂ, ബിഷപ്പുമായി മീറ്റിങ്ങ് കഴിഞ്ഞ് മദറിപ്പോ വരും വരണ വഴിക്ക് എന്റ്റെ ഡാന്സും കൂത്തും കണ്ട് മദര്‍ നിന്ന നിൽപ്പിൽ തന്നെ ഒന്നും രണ്ടും ഒന്നിച്ച് സാധിക്കും, ആര് കഴിച്ചാലെന്താ അസുഖം മാറിയാൽ പോരെ.?"

ഇത് കേട്ടതും തലക്ക് കൈവച്ച് ജോണ്‍ തറയിലിരുന്ന് പോയി, അപ്രതീക്ഷിതമായി ഗോള്‍ കിട്ടിയ സ്പെയിന്റ്റെ ഗോളിയെപ്പോലെ..

71 അഭിപ്രായ(ങ്ങള്‍):

ഭായി said...

കടിപൊളി സിസ്റ്റർ...!!! :)
കൊള്ളാം പീ ഡീ...

രവി
said...

..

ആര് കഴിച്ചാലെന്താ അസുഖം മാറിയാൽ പോരെ.?"

പോരേ? അതെന്ന്യാ എനിക്കും ചോദിക്കാനുള്ളത്.
അല്ലാ, പിന്നെ ആ സിസ്റ്റേര്‍സിനെ കണ്ടിരുന്നൊ? അസുഖം മാറിയിരുന്നൊ?
..

രവി
said...

..
@Pd, ആ ബ്ലോഗ് ടൈറ്റില്‍ ചിത്രം കണ്ട് മറന്ന പരിചയം, ആദ്യമേ ചോദിക്കാന്‍ കരുതീതാ, പിന്നെ കരുതി പുതിയ പോസ്റ്റില്‍ ചോദിക്കാമെന്ന്..
..

നല്ലി said...

ഹ ഹ ഹ അസുഖം മാറിയാ മതിയല്ലോ അല്ലേ

എറക്കാടൻ / Erakkadan said...

തെങ്ങ അടിക്കാമെന്ന് വിചാരിച്ചതാ ..എന്നാല്‍ ഒന്ന് മൂത്രമൊഴിക്കാന്‍ പോയിട്ട് വരാം എന്ന് വിചാരിച്ചു പോയി വന്നപ്പോള്‍ ദേ ഫായി അടിച്ചിരിക്കുന്നു .... ഹും .....അല്ല പിന്നെ

പിന്നെ സിസ്റ്റര്‍ ...ഹി..ഹി ഇവിടെ വന്നാല്‍ ചിരിക്കാതെ പോകാന്‍ പറ്റുമോ

വഷളന്‍ | Vashalan said...

ഹ ഹ..
ബാക്കി വല്ലോം ഇരിപ്പൊണ്ടോ? എനിക്കും ഡാന്‍സ് ചെയ്യണം...

മനോജ് പട്ടേട്ട് said...

ആ സിസ്റ്ററമ്മയുടെ ഹ്യൂമര്‍സെന്സ് കൊള്ളാം...നന്നായി അവതരിപ്പിച്ചു

വഷളന്‍ | Vashalan said...

അതേയ്, ഞാന്‍ പറഞ്ഞത് എനിക്കും സഹായിക്കാന്‍ പറ്റുമോ എന്നാ... അല്ലാതെ ഛായ്, നിങ്ങളു വിചാരിക്കുന്നപോലെ ഞാന്‍ അത്തരക്കാരനല്ല...

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണ്ടേ?

വഷളന്‍ | Vashalan said...

ഓ മറന്നു...സിസ്റ്ററിന്റെ പടം കലക്കി...

ആളവന്‍താന്‍ said...

എന്‍റെ മദറെ!!!! എന്നിട്ട് മദറിന്റെ അസുഖം മാറിയോ? അതേ.. സത്യായിട്ടും മദറിന്റെ റിയാക്ഷന്‍ എണ്ണസംഖ്യയിലെ ആദ്യ രണ്ട്‌ അക്കങ്ങളിലേക്കും നീങ്ങിയോ? ഹ ഹ ഹ....

പട്ടേപ്പാടം റാംജി said...

സിസ്റ്ററിന്റെ ഡാന്‍സ്‌ ചെയ്യുന്ന പടം ഗംഭീരം.
ആ ക്വാര്‍ട്ടര്‍ മുഴുവന്‍ സിസ്റര്‍ പൂശിയോ...
ഫയങ്കരം...

ഹംസ said...

ഹ ഹ ഹ.. നല്ല സിസ്റ്ററും നല്ല പി.ഡി.യും അല്ല മദറും :)

മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ said...

എനിക്ക് ഇഷ്ടപ്പെട്ടില്ല. ബസ്സില്‍ നിന്നും ഉത്സാഹത്തോടെ ഓടിയെത്തി ഈ പോസ്റ്റ്‌ വായിക്കുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചത്രയും നന്നായില്ല.

Vayady said...

പാവം സിസ്റ്റര്‍ കാതെറിന്‍. അവരൊരു നല്ല കാര്യം ചെയ്തു. ഇതാണ്‌ പറയുന്നത്, ഇക്കാലത്ത് ആര്‍ക്കും ഒരുപകാരവും ചെയ്യാന്‍ പാടില്ലാന്ന്. ദേ, കണ്ടില്ലേ? അപ്പോ പീഡി അതെടുത്ത് പോസ്റ്റാക്കി. ന്നാലും പീഡിയെ സമ്മതിക്കണം. എന്തെല്ലാം കണ്ടുപിടുത്തങ്ങളാണ്‌!

കവിയൂരാന്‍ said...

എല്ലാം കഴിഞ്ഞു അവസാനം വീയെമ്മിനുട്ടൊരു വെപ്പും !! അത് വേണ്ടായിരുന്നു പീടീ .. ഒന്നൂല്ലേലും വിയ്യെമ്മും പുള്ളാരും.... സ്വാറി .. വില്ലയും പുള്ളാരും രണ്ടാം റൌണ്ടില്‍ എത്തീല്ലേ .??

ചാണ്ടിക്കുഞ്ഞ് said...

അതൊക്കെ പോട്ടെ....ഈ മദര്‍, ബിഷപ്പിനെ എന്തിനാ "മീറ്റാന്‍" പോയെ...അതോ "തൂറ്റാന്‍" പോയതോ??ആ കാര്യം പറ പീഡീസെ...

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

വായിച്ചു കഴിഞ്ഞപ്പോ ഒന്നും രണ്ടും ഒന്നിച്ചു കഴിഞ്ഞ പ്രതീതി..
ഹെന്റമ്മേ..

SULFI said...

കിടിലന്‍ എന്ന് പറയാന്‍ മാത്രമൊന്നും ഇല്ല. മറ്റു പോസ്റ്റുകളുടെ അത്ര എത്തിയിട്ടില്ല കേട്ടോ.
എന്നാലും പാവം സിസ്ടരിനോടിത് വേണ്ടായിരുന്നു.
ചാണ്ടിയുടെ സംശയം എനിക്കുമുണ്ട്. സിസ്റ്റര്‍ ബിഷപ്പിനെ കാണാനെന്തിനാ പോയത്? ഹേ തെറ്റിദ്ധരിക്കേണ്ട? അതായത് 'കുര്‍ബാന' കൂടാന്‍ പോയതാനോന്നു ചോതിച്ചതാ..
അല്ല ഫാദര്‍ കൊട്ടൂരാനും, പാര്‍ട്ടിയും ഉള്ള കാലമാ. വെറുതെ ഒരു ചിന്ന സംശയം.

Akbar said...

മദ്യം ചിലര്‍ക്ക് മരുന്നാകുന്നത് ഇങ്ങിനെയാണല്ലേ പി ഡി.

Anonymous said...

ചിരിപ്പിച്ചു..... (ആര് കഴിച്ചാല്‍ എന്താ?)

സുമേഷ് | Sumesh Menon said...

സിസ്റ്ററിന്റെ ഡാന്‍സ് കണ്ടു ഏറക്കാടന്‍ വരെ മൂത്രമൊഴിച്ചു.. പിന്നെയാണോ പാവം മദര്‍ .... എന്നിട്ട് കാര്യം നടന്നോ ആവോ? :)

തെച്ചിക്കോടന്‍ said...

സിസ്റ്ററുടെ കെട്ട് ഇനിയും വിട്ടില്ലേ, നിര്‍ത്താതെ ഡാന്‍സ്‌ കളിക്കുകയാണല്ലോ ?!
നന്നായി പി ഡി.

ചെറുവാടി said...

പുതിയൊരു കസ്റ്റമറെ കിട്ടിയില്ലേ.

രവി said...

..
‘സംഭവം‍’‍ ഇവിടെ ഉണ്ട് പീഡീ..,
ഞാനൊന്ന് പൊടി തട്ടി എടുത്തു ;)
..

മൂരാച്ചി said...

പീ ഡീ,
ഈ ബിഷപ്പ് ആളെങ്ങിനെ? അങ്ങേര്‍ക്ക് മദര്‍ സുപ്പീരിയറുമായി മാത്രമേ മീറ്റിം‌ഗ് ഉള്ളോ? മറ്റു കന്യാസ്ത്രീകളുമായി എനി ഡിം‌ഗോളിഫിക്കേഷന്‍സ്?

സ്വപ്നാടകന്‍ said...

ഹ ഹ..ഹതുശരി..അപ്പോ ബ്രാന്‍ഡി അതിനു ബെസ്റ്റാ ല്ലേ...?
കൊള്ളാം..:)

വരയും വരിയും : സിബു നൂറനാട് said...

'മുള്ളാന്‍ ' ഓരോരുത്തര്‍ക്ക് ഓരോ കാരണങ്ങള്‍ ..!!
ഗൊള്ളാട്ടാ .... :-)

siya said...

ഈ pd എന്ന പേര് കാണാത്ത ദിവസം ഇല്ല ..ഇന്ന് ഇവിടെ വരെ ഒന്ന് വന്നു നോക്കാം എന്ന് ഉറപ്പിച്ചു വന്നതും ആണ് .ഈശ്വരാ ..ഞാന്‍ എന്താ ഇവിടെ കാണുന്നതും?എനിക്ക് ഒന്നും പറയാന്‍ ഇല്ലാട്ടോ ...എന്നാലും ഞാന്‍ ഇവിടെ ഒക്കെ ഉണ്ട് .....''ആശംസകള്‍

Pd said...

>>നന്ദി ഭായീ
>>രവി അദ്ദന്നെ അസുഖം മാറണം അത്രേന്നെ ഇനീപ്പൊ രവിക്ക് കോൺസ്റ്റിപ്പേഷന്‍ ഉണ്ടെങ്കില് ഒരു ബൊട്ടിലിനുള്ള പൈസ ഇങ്ങട് അയക്കുക ബാക്കി കാര്യം ഞാനേറ്റു. ഗരുഢന്റെ പടം തായ്ലന്ഡ് കാരുടെ ദേശീയ ചിഹ്നം പിന്നെ മലേഷ്യക്കാറ്ക്കും സ്വന്തം, ഗരുഢനാകട്ടെ മ്മടേം ലവരെ അങ്ങനെ വിടാനാകില്ലല്ലോ സോ ഞാനിങ്ങെടുത്തു.
>>നല്ലി അദ്ദന്നെ അസുഖം മാറണം അത്രേന്നെ.
>>ഈ എറക്കാടന്റെ ഒരു കാര്യം ശുഭസമയത്ത് തന്നെ ഈ വഹ തോന്നലുകള് വരും എന്താ ചെയ്കാ തലയിലെഴുത്ത് മായ്ക്കാനാകുമോ..?
>>വഷളോ പെട്ടെന്ന് വന്നലൊരു അറുപത് മില്ലി തരാം ഇങ്ങേറ്ക്ക് ഡാന്സാടാനായി അത്ര തന്നെ വേണ്ട എന്നല്ലേ അന്ന് പറഞ്ഞത്. കൂടുതല് തെളിച്ച് പറയണ്ട ഇയാളുടെ പേരീന്ന് തന്നെ മനസ്സിലാക്കാല്ലോ കയ്യിലിരുപ്പ്, അയല്ക്കാരന്റെ ആരെ പ്രേമിക്കാന്ന് അല്ല സ്നേഹിക്കാന്നാ പറഞേ..?
>>നന്ദി പട്ടേട്ട് ഇനിയും വരിക.

Pd said...

>> ഹൌ ആളവന്റെ ഉത്സാഹം നോക്യേ ;)
>> ജയ് റാം ജീ കീ.. റാംജീ... ഒന്നും പറയണ്ട ഗപ്പാസിറ്റി കൂടീന്നേ, പിന്നെ ഇത്തിരി ഡാന്സ് ആടിയില്ലെങ്കില് അത് ബ്രാണ്ഡിയൊടുള്ള അപമാനം ആകില്ലെ.
>> ഹംസിക്കോ എന്തിനാ എന്നെ ആ പാവപ്പെട്ടവരുടെ ഇടക്ക് കൂട്ടണെ...?
>>സാരമില്ല മത്തായി ക്ഷമീ അടുത്ത പ്രാവശ്യമാകട്ടെ മ്മക്ക് കൊഴുപ്പിക്കാം, ബസ്സിലെ പിള്ളേരെല്ലാം നന്നായി യാത്ര ചെയ്യണുണ്ടല്ലോ അല്ലെ..?
>> ഹൌ ഫൈനലി വായാടി എന്റെ കഴിവുകളെ തിരിച്ചറിഞ്ഞല്ലോ... ഇനിയിപ്പോ ചത്താലുംവേണ്ടില്ല,

Pd said...

കവിയൂരാനേ എന്തരായാലും നമ്മളൊരു വഴിക്ക് പോകുവല്ലെ ഇരിക്കട്ടെന്ന് ഒരു ഗോള്

Pd said...

ഛായ് ചാണ്ടീസ് കശ്മലന്‍... ക്ഷീരമുള്ളൊരു അകിടിന്‍ ചുവട്ടിലും' എന്ന് ആരാണ്ടോ എഴുതീത് ഇങ്ങേരെ കണ്ടിട്ടാന്നാ എനിക്ക് തോന്നണത

Pd said...

<< വൃത്തികേടാക്കിയോ ഇസ്മായിലേ.....?
>> നന്രികള്‍ റിസ് സുമേഷ്, തെച്ചിക്കോടന്‍, ചെറുവാടി, അണ്ണൈസ്

Pd said...

<< വൃത്തികേടാക്കിയോ ഇസ്മായിലേ.....?
>> നന്രികള്‍ റിസ് സുമേഷ്, തെച്ചിക്കോടന്‍, ചെറുവാടി അക്ബറ്, സ്വപ്നാ & സിബൂസ്

Pd said...

>>ഒന്ന് ക്ഷമിയെന്റെ സുള്‍ഫൂ... മ്മക്ക് ശരിയാക്കാന്നേ.. ദേ ഒരു കാര്യം പറഞ്ഞേക്കാം അധികം വിളായാടണ്ട പരമു ടീച്ചറോട് പറയും കേട്ടോ... പിള്ളാറ്ക്ക് അറിയേണ്ട സംശയമൊന്നുമല്ലല്ലോ മനസ്സില് ഹും....

Pd said...

മൂരാച്ചി ലാസ്റ്റ് ടൈം വെന്‍ ഐ മെറ്റ് ബിഷപ്പ് ഹി ടോള്‍ഢ് മി ദാറ്റ്, ഹീ ഹാഡ് മെനി ചില്ലിങ്ങ് ഹവേഷ്സ് വൈൽ ഗയ്ഡഡ് ബൈ മൂരു ആന്‍ഡ് വെയര്‍ ആസ്കിന്‍ മീ റ്റു അറേന്‍ജ് സച്ച് എക്സ്പഡീഷന്‍സ്, ബീയിങ്ങ് ഇന്നസെന്റ് ഐ ഹാഡ് റ്റു ഡിക്ലൈന്‍ ഹിസ് റിക്വസ്റ്റ് യൂ നോ...

Pd said...

സിയാ............... എന്നെ കണ്ട് പേടിച്ചു എന്ന് ഇത് ആദ്യാമായിട്ടാ ആരെങ്കിലും പറയണെ...! ഹോ പൊണ്ടാട്ടീം പിള്ളേരും ഇത് വായിക്കട്ടെ എന്ന് ഞാനാഗ്രഹിച്ച് പോയി സിയയുടെ ഗമ്മെന്റ് കണ്ടപ്പോ, ശ്ശോ ഞാനത്ര ഫീകരനാണോ .... അല്ല ശരിക്കും ആണോ വായാടി

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഒരു ക്വാർട്ടെറടിച്ചാൽ ഇങ്ങനേ പൂസാക്കുന്ന എത് വെട്ടിരിമ്പാ ജോൺ ,ഇമ്പടെ സിസ്റ്റർക്ക് കൊടുത്വ്യേ ഗെഡീ..?

Vayady said...

പീഡി ചോദിച്ചു -‌ "ശ്ശോ ഞാനത്ര ഫീകരനാണോ .... അല്ല ശരിക്കും ആണോ വായാടി"

ഏയ്..ഫീകരനൊന്നുമല്ല. നല്ല തങ്കപ്പെട്ട മനുഷ്യനാണ്‌! പാവം! (ഉറങ്ങുമ്പോള്‍) :)

സഖി said...

"എന്റ്റെ ഡാന്സും കൂത്തും കണ്ട് മദര്‍ നിന്ന നിൽപ്പിൽ തന്നെ ഒന്നും രണ്ടും ഒന്നിച്ച് സാധിക്കും"

ഡാന്‍സും കൂത്തും, കോണ്‍സ്ടിപേഷനുള്ള ചികില്‍സ കൊള്ളാമല്ലോ?എനീമയ്ക്ക് എതിരാളിയോ?

പീ ഡീ, ഇപ്പോ കളക്ഷന്‍ ഒക്കെ എങ്ങിനെ പോകുന്നു?

സഖി said...

ശ്ശോ ഞാനത്ര ഫീകരനാണോ .... അല്ല ശരിക്കും ആണോ വായാടി

ഉം..നല്ല ആളോടാ ചോദ്യം? വഞ്ചിയില്‍ നിന്ന് തള്ളിതാഴെയിട്ടത്‌ മറന്നോ?

Pd said...

ലതൊരു കുപ്പി എനിക്കും വാങ്ങണം ബിലാത്ത്യേ, സ്ട്രോങ്ങ് സംഭവാണെന്ന് തോന്നുന്നു

Pd said...

വായാടി: ഏയ്..ഫീകരനൊന്നുമല്ല. നല്ല തങ്കപ്പെട്ട മനുഷ്യനാണ്‌! പാവം! (ഉറങ്ങുമ്പോള്‍) ദുഷ്ട...!
സഖി: പീ ഡീ, ഇപ്പോ കളക്ഷന്‍ ഒക്കെ എങ്ങിനെ പോകുന്നു? ഒന്നും പറയണ്ട സഖീ റെസഷനല്ലേ.
സഖി: വഞ്ചിയില്‍ നിന്ന് തള്ളിതാഴെയിട്ടത്‌ മറന്നോ? മറന്നിട്ടില്ല സഖീ ഒരു പണി കൊടുക്കണം അടുത്ത് തന്നെ

Vayady said...
This comment has been removed by the author.
സഖി said...

പീ ഡി : മറന്നിട്ടില്ല സഖീ ഒരു പണി കൊടുക്കണം അടുത്ത് തന്നെ

താഴെ പറയുന്നവയില്‍നിന്ന് ഒന്ന് സെലക്ട്‌ ചെയ്തോളൂ.

1 . കാല്‍മുട്ടില്‍ ഒരു മണിക്കൂര്‍ നിര്‍ത്തുക.
2 . 100 ഏത്തം ഇടീക്കുക.
3 . തെറ്റ് , മാപ്പ് എന്നിവ 100 തവണ എഴുതിക്കുക.

കുഞ്ഞൂസ് (Kunjuss) said...

അപ്പോള്‍ ഇതാണ് പിഡിയുടെ പണി അല്ലേ????
എന്തിനാ എല്ലാവരും കൂടെ പാവം വായാടിയുടെ നേരെ???

Vayady said...

ഹാവൂ! എന്നോട് സ്നേഹമുള്ള ഒരാളെകൂടി കണ്ടുമുട്ടിയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. കുഞ്ഞൂ..ഈ സ്നേഹത്തിനു പകരം ഞാന്‍ കുഞ്ഞൂന്റെ എല്ലാ പോസ്റ്റും വായിച്ച് കമന്റിടുന്നതായിരിക്കും. ങാ! ഹാ! ഇവര്‍‌ക്കൊക്കെ ഒരു വിചാരമുണ്ടായിരുന്നു എനിക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന്. (കീരിടം സിനിമയിലെ കൊച്ചിന്‍ ഹനീഫയെ ഓര്‍ക്കുക :D)

Pd said...

കാല്‍മുട്ടില്‍ ഒരു മണിക്കൂര്‍ നിര്‍ത്തുക. തറയിലിത്തിരി മണലിട്ടിട്ട് അതിന്റെ മുകളില് നിര്‍ത്തണോ സഖീ, ഹാ പോട്ട് 100 പ്രാവശ്യം തെറ്റ്, മാപ്പ് എന്നവ എഴുതിക്കൊണ്ട് വരട്ടെ.
കുഞൂസ് ഛേ ഞാനാള് ഡീസന്റാ... പിന്നെയീ വായാടിക്ക് സപ്പോറ്ട്ട് ചെയ്യണത് സൂക്ഷിച്ച് വേണമെട്ടോ എപ്പൊഴാ പാര വയക്കണേന്ന് പറയാനാകില്ല

Anonymous said...

ന്‍റെ വ്യാകുല മാതാവേ കാത്തോളണേ ഈ pd യെ!!!! ...:D

Vayady said...

അയ്യടാ..100 തവണ. ഞാന്‍ നിങ്ങടെ കൂട്ട് വെട്ടി. :P
പിന്നെ എന്നെ കുറിച്ച് പേപ്പറില്‍ ഒരു ന്യൂസ് വന്നിരുന്നു. ദാ..കണ്ടോളൂ

കുഞ്ഞൂസ് (Kunjuss) said...

വായാടീ....വാക്കു പാലിക്കണേ...എല്ലാ പോസ്റ്റും വായിച്ചു കമെന്റണേ...

പിഡീ... സെക്കന്‍ഡ് ക്‍ളാസ്സ് ലീഡര്‍ ആയ വായാടിയെ ഒന്നു മണിയടിച്ചു വെക്കാം ന്നോര്‍ത്തല്ലേ.... അല്ലേല്‍ റ്റീച്ചറോടു പറഞ്ഞു അടി മേടിച്ചു തന്നാലോന്നു ഭയം!

കുഞ്ഞൂസ് (Kunjuss) said...

ങീ...ങീ..ങീ.... വായാടീ.... ആ മനോരമയിലെ ന്യൂസ് വായിക്കാന്‍ പറ്റുന്നില്ല.ഏതോ ആധുനിക ഭാഷ,ഒന്നും പിടികിട്ടുന്നില്ല.എനിക്കൊന്നു മലയാളത്തില്‍ ആക്കി മെയില്‍ ചെയ്യൂ പ്ലീസ്....

Vayady said...

@കുഞ്ഞൂസ്
ഞങ്ങള്‍ക്കൊക്കെ വായിക്കാന്‍ പറ്റുണുണ്ടല്ലോ കുഞ്ഞൂ..
ദൈവമേ....എന്റെ കുഞ്ഞൂന്റെ കണ്ണടിച്ചു പോയേ...ഇനിയെന്നെ രക്ഷിക്കാന്‍ ആരുമില്ലല്ലോ..ങീ...ങീ..ങീ.
ഈ കണ്ണുപൊട്ടി എന്റെ കയ്യില് പെട്ടോ ന്റീശ്വരാ..(ആത്മഗതം)

Vayady said...

@കുഞ്ഞൂസ്-
വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇവിടെ ക്ല്ലിക്ക് ചെയ്യുക

സഖി said...

വായാടി : പിന്നെ എന്നെ കുറിച്ച് പേപ്പറില്‍ ഒരു ന്യൂസ് വന്നിരുന്നു.


ജീവചരിത്രം വായിച്ചു. എല്ലാം മനസ്സിലായി .
പേര് : മണിയന്‍ (അയ്യേ, പേരിനു തീരെ ഗ്ലാമറില്ല)
ജന്മസ്ഥലം : ചെട്ടികുളങ്ങര (ഛെ..പൊട്ടക്കുളം എന്ന് പറയുംപോലെ)
തൊഴില്‍ : പാരവയ്പ്പ്(ഇതു സത്യം, അന്നും ഇന്നും)

ഓമനയമ്മയെ ഒരു വഴിക്കാക്കി കടന്നു അല്ലെ (പാവം അവരുടെ കോലം കണ്ടില്ലേ). ഇപ്പോള്‍ ബൂലോകരേയും. കുഞ്ഞൂസ്, സൂക്ഷിച്ചോ..

Vayady said...

@സഖി-
ഒരു ദിവസം ചെട്ടികുളങ്ങര ഭരണി നാളില്‍ ഉല്‍‌സവം കണ്ട് നടക്കുമ്പോള്‍" എന്നെ ആയമ്മ പിടിച്ചോണ്ട് പോയതാ.. എന്റെ ശരിക്കുള്ള പേര്‌ മണിക്കുട്ടീന്നാ...ആയമ്മ സ്നേഹം കൊണ്ട് വിളിക്കുന്നതാ.,മണിയാന്ന്!!
കുഞ്ഞൂ, പീഡി ഈ സഖി പറയുന്നതൊന്നും വിശ്വസിക്കല്ലേട്ടാ..ഞാന്‍ ഇം‌ഗ്ലീഷ് ക്ലാസ്സില്‍‌ ലീഡറായതിന്റെ (സെക്കന്‍ഡ്) കുശുമ്പാണ്‌.

Pd said...

സോപ്പിങ്ങായിരുന്നുവല്ലെ കുഞ്ഞൂസെ എന്നാ പിന്നെ നടക്കട്ടെ, പക്ഷെ കണ്ടില്ലെ ഞാന് പറഞ്ഞതെത്ര ശരി എന്ന്... കണ്ണുപൊട്ടീന്ന് വിളിച്ചത് കേട്ടില്ലേ..!

Pd said...

തൊഴില്‍ : പാരവയ്പ്പ്(ഇതു സത്യം, അന്നും ഇന്നും)- ദ്ദിത് കറക്റ്റ് സഖീ...!

കുഞ്ഞൂ, പീഡി ഈ സഖി പറയുന്നതൊന്നും വിശ്വസിക്കല്ലേട്ടാ..ഞാന്‍ ഇം‌ഗ്ലീഷ് ക്ലാസ്സില്‍‌ ലീഡറായതിന്റെ (സെക്കന്‍ഡ്) കുശുമ്പാണ്‌.-- ആണോ സഖീ...?

സഖി said...

പീ ഡി : ഞാന്‍ ഇം‌ഗ്ലീഷ് ക്ലാസ്സില്‍‌ ലീഡറായതിന്റെ (സെക്കന്‍ഡ്) കുശുമ്പാണ്‌.-- ആണോ സഖീ...?

ഏയ്... കുശുമ്പോ ....എനിക്കോ...ഉണ്ട്.... ഇല്ല.

Captain Haddock said...

ha..ha..ha..ha..

Naushu said...

കൊള്ളാം മാഷേ... നന്നായിട്ടുണ്ട്...

Anonymous said...

കൊള്ളാം. നന്നായിട്ടുണ്ട്.
ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.
അനിത.
JunctionKerala.com

നിരാശകാമുകന്‍ said...

എന്നാലും സിസ്റ്റര്‍മാരെ ഇങ്ങനെ കളിയാക്കിയത് എനിക്ക് ഇഷ്ടമായില്ല...ഒട്ടും...

ഒഴാക്കന്‍. said...

ചിരിപ്പിച്ചു കളഞ്ഞല്ലോട പഹയാ

Kalavallabhan said...

മോഴയായോരു സിസ്റ്ററേപ്പോലുമീ
കൊമ്പനാക്കിയ പിടിയേ നമ:

Pd said...

ക്യാപ്റ്റന്‍,അനിത,ഒഴാക്കന്‍,കലാവല്ലഭന്‍: നന്ദി സൃഹൃത്തുക്കളെ.
നിരാശകാമുകന്‍ : ക്ഷമി ആശാനെ

കുമാരന്‍ | kumaran said...

ഹഹഹ... ചിരിപ്പിച്ചു.

കണ്ണൂരാന്‍ / Kannooraan said...

ഇതില്‍ എന്റെ കമന്റ് ഉണ്ടായിരുന്നല്ലോ.. ആരാ അത് അടിച്ചു മാറ്റിയെ?

nunachi sundari said...

കൊള്ളാം പീഡി.

Vayady said...

പീഡി.. പുതിയ പോസ്റ്റിനുള്ള സമയമായി എന്ന് ഓര്‍മ്മിപ്പിക്കാന്‍ വന്നതാണ്‌.
ഈ സിസ്റ്ററ് ഇവിടെ നിന്ന് ഡാന്‍സു കളിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായല്ലോ? ഇതുവരെ കെട്ട് ഇറങ്ങിയില്ലേ?

പാക്കരന്‍ said...

ജോണ്‍ കാസില്ലാസ്സ്.....

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ