സോറി കൂട്ടുകാരെ കുറച്ച് ദിവസം മാറി നിന്നു മറ്റൊന്നും കൊണ്ടല്ല ബ്ലൊഗ്ഗെര് അഡ്ഡിക്ഷന്‍ മാറ്റുവാനായി പത്ത് പ്രതിജ്ഞ എടുത്തു അത് ഫലിക്കുകയും ചെയ്തു പക്ഷെ നിങ്ങളില്ലാതെ എനിക്കെന്ത് ആഘൊഷം എന്ന പരസ്യം കേട്ടപ്പോള്‍ ഞാന്‍ പിന്നേയും അഡ്ഡിക്റ്റ് ആകുവാന്‍ തീരുമാനിച്ചു.
എന്തായാലും നിങ്ങളില്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില് ഉപയോഗിക്കട്ടെ എന്ന ഉദ്ദ്യേശ്ശത്തോടെ ആ പത്ത് പ്രതിജ്ഞ ഇവിടെ എഴുതുന്നു.
1) ഇന്ന് മുതല്‍, കംപ്യൂട്ടര്‍ ഓണാക്കുന്നതിന് മുമ്പ് തന്നെ ദിനചര്യകള്‍ ചെയ്യും.
2) ഇന്ന് മുതല്‍, രാവിലെ ചായ കുടിച്ചതിന് ശേഷം ബ്ലോഗ്ഗെറില്‍ വരുന്നതിന് മുമ്പെന്ന പോലെ പത്രം വായിക്കും.
3) ഇന്ന് മുതല്‍, ഭക്ഷണ സമയത്ത് ഇടത് കൈക്ക് ടൈപ്പ് ചെയ്യുകയും വലത് കൈക്ക് കഴിക്കുന്നതിന് പകരം ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
4) ഇന്ന് മുതല്‍ ബ്ലോഗ്ഗെര്‍ അക്കൌണ്ടില്ലാത്ത എന്റ്റെ പാവം സൃഹൃത്തുക്കളേയും ബന്ധുക്കളേയും കാണുവാനും സംവാദിക്കുവാനും ശ്രമിക്കും.
5) ഇന്ന് മുതല്‍, എന്റ്റെ ചുറ്റിലുള്ളവരോട് ബ്ലോഗ്ഗെറില്‍ വായിച്ച ഫലിത പൊസ്റ്റിങ്ങുകളെ കുറിച്ച് പറയുന്നതിന് പകരം അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കുവാനും ഞാന്‍ ശ്രമിക്കും.
6) ഇന്ന് മുതല്‍, ടീവി വിളംബരങ്ങള്ക്കിടയില് എന്റ്റെ ബ്ലോഗ് പോസ്റ്റുകളിലാരെങ്കിലും കമ്മെന്റ്റിട്ടൊ എന്ന് ഞാന്‍ പരിശോധിക്കില്ല.
7) ഇന്ന് മുതല്‍, ഒരാഴ്ചയില്‍ ചുരുങ്ങിയത് ഒരു തവണ എങ്കിലും വീടിന് പുറത്തിറങ്ങി അയല്‍ വാസികളൊടും നാട്ടുകാരോടും സംവാദിക്കേണ്ടത് ഒരു സമൂഹ ജീവിയുടെ ഏറ്റവും ചുരുങ്ങിയ ഉത്തരവാദിത്തമാണെന്ന് ഞാന്‍ ഓര്‍ക്കും.
8) ഇന്ന് മുതല്‍,കമ്പനി ശമ്പളം തരുന്നത് ജോലി ചെയ്യുവാനാണെന്നും ജോലിക്കിടയില്‍ ബ്ലോഗ്ഗ് പേജുകളില്‍ കയറി നിരങ്ങുവാനല്ലെന്നും ഞാന്‍ ഓര്‍ക്കും.
9)ഇന്ന് മുതല്‍, ബ്ലോഗ്ഗിങ്ങില്‍ തിരക്കായിരുന്നതിനാല്‍ അടക്കുവാന്‍ മറന്ന ക്രെഡിറ്റ് കാര്‍ഡ് തവണകള്‍ക്ക് ബാങ്ക് പിഴ വസൂലാക്കും എന്ന് ഞാന്‍ ഓര്‍ക്കും.
10) ഇന്ന് മുതല്‍, ഇടക്ക് ഒരു ദിവസം എങ്കിലും ഉറങ്ങേണ്ടത് ഒരു ശാരീരിക ആവശ്യം ആണെന്നും, ബ്ലോഗ്ഗെറും, ബ്ലോഗുകളും, കമ്മെന്റ്റുകളും നാളെയും ഉണ്ടാകുമെന്നും ഞാന്‍ ഓര്‍ക്കും.
Subscribe to:
Post Comments (Atom)
65 അഭിപ്രായ(ങ്ങള്):
ഹി ഹി... പക്ഷെ ഇത് കൊണ്ടൊന്നും ഞാന്‍ നന്നാവൂല....!! :)
അത് എനിക്ക് പണ്ടേ അറിയാമായിരുന്നു സുമേഷേ
ഏഴാമത്തെ പ്രതിക്ഞ്ഞ മറക്കാണ്ടിരിക്കുക . മറ്റുള്ളത് ദിവസ്സം ഒരുതവണ മറന്ന് പോയാലും ബാക്കി തവണകള്‍ മറക്കാതിരിക്കുക . ഓക്കേ .......
"ഇന്ന് മുതല്‍, ഭക്ഷണ സമയത്ത് ഇടത് കൈക്ക് ടൈപ്പ് ചെയ്യുകയും വലത് കൈക്ക് കഴിക്കുന്നതിന് പകരം ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും"
ഇത് തന്നെ എന്റെ അവസ്ഥ! :(
സംഗതിയൊക്കെ കൊള്ളാം പക്ഷെ പ്രായോഗികമാകുമോ ?!
എട്ടാമാത്തെതാണ് കുറിക്കു കൊള്ളുന്നത്.
അങ്ങനെ കൂട്ടത്തിലൊരുത്തൻ നന്നാവാൻ തീരുമാനിച്ചു.. സന്തോഷം..
ഈ ഓര്ത്തതൊക്കെ മറന്നു പോകാതിരിക്കാന്‍ എന്നും ഈ പോസ്റ്റ് വന്നു വായിക്കണം
കൊള്ളാം.നന്നാവാന്‍ തീരുമാനിച്ചു അല്ലെ...പക്ഷെ പോസ്റ്റുകളുടെ എണ്ണം കുറക്കരുത് കേട്ടൊ..ചിത്രം ഒത്തിരി ഇഷ്ടപ്പെട്ടു..
ഇന്ന് മുതല്‍, ഭക്ഷണ സമയത്ത് ഇടത് കൈക്ക് ടൈപ്പ് ചെയ്യുകയും വലത് കൈക്ക് കഴിക്കുന്നതിന് പകരം ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും...
ഇതിനു പോം വഴിയുണ്ട് സ്പൂണ്‍ & ഫോര്‍ക്ക് ഉപയോഗിക്കുക
എന്നാലും ബ്ലോഗ് ഒരു അഡിക്ഷന് തന്നെ PC ക്ക് വൈറസ് വന്നപ്പോഴാ അതറിയുന്നെ
ആകെ ശ്വാസം മുട്ട് ഒരു ഒറ്റപെടല്‍ .....
പ്രിയ കൂട്ടുകാരേ, ബ്ലോഗോമാനിയ മാറ്റാനുള്ള ഒരു കുറിപ്പടിയിതാ......
ഈ പോസ്റ്റ് ദിവസം രണ്ടു നേരം ആഹാരത്തിനു മുന്‍പ് കഴിക്കുക (അല്ല, വായിക്കുക).ഒരു മാസം വായിച്ചിട്ടും ഗുണം കിട്ടുന്നില്ലെങ്കില്‍ അടുത്ത പോസ്റ്റിനായി കാത്തിരിക്കുക!
ഇന്ന് മുതല്‍, ഇടക്ക് ഒരു ദിവസം എങ്കിലും ഉറങ്ങേണ്ടത് ഒരു ശാരീരിക ആവശ്യം ആണെന്നും, ബ്ലോഗ്ഗെറും, ബ്ലോഗുകളും, കമ്മെന്റ്റുകളും നാളെയും ഉണ്ടാകുമെന്നും ഞാന്‍ ഓര്‍ക്കും.
ഞാനിതൊക്കെ മറന്നത് പോലെയായിരുന്നു.
പീഡി,
ഇന്നു മുതല്‍ ഈ പത്ത് പ്രമാണങ്ങളും ഞാന്‍ ഓര്ത്തുകൊള്ളാമെന്നിതാ വാക്ക് തരുന്നു! ഓണ്‍ലി വാക്ക്!! പാലിക്കാമെന്ന് പറഞ്ഞിട്ടില്ല,ട്ടോ.
പിന്നെ പീഡി, ഇതിന് വല്ല ഡി-അഡിക്ഷന് സെന്ററുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണം കെട്ടോ. ഇങ്ങിനെ പോയാല്‍ മിക്കവാറും അവിടത്തെ സ്ഥിരം അന്തേവാസിയാകാനുള്ള സാധ്യത നോം കാണുന്നുണ്ട്!!
ഇതൊക്കെ പതിയെ നേരെയായ് വന്നോളും..
തല്ക്കാലം എല്ലാം മറന്ന് ബ്ലോഗ് നൊക്കാന്നേ..
എട്ടാമത്തെ പ്രതിക്ഞ്ഞ പീ.ഡിയുടെ കൂടെ എത്ര പേര് പാലിക്കും അതാണ് അറിയേണ്ടത് !!
ഇന്ന് മുതല്‍, ടീവി വിളംബരങ്ങള്ക്കിടയില് എന്റ്റെ ബ്ലോഗ് പോസ്റ്റുകളിലാരെങ്കിലും കമ്മെന്റ്റിട്ടൊ എന്ന് ഞാന്‍ പരിശോധിക്കില്ല.
ഇന്ന് മുതല്‍,കമ്പനി ശമ്പളം തരുന്നത് ജോലി ചെയ്യുവാനാണെന്നും ജോലിക്കിടയില്‍ ബ്ലോഗ്ഗ് പേജുകളില്‍ കയറി നിരങ്ങുവാനല്ലെന്നും ഞാന്‍ ഓര്‍ക്കും.
ഇത് രണ്ടും ഇഷ്ട്ടപെട്ടു :)
ഇതുകൊണ്ടൊന്നും താന്‍ നന്നാവില്ല. അണ്ണാന് മൂത്താലും മരം കയറ്റം മറക്കുമോ?
ഓ ഒരു കാര്യം... ഇത് വായിച്ചോണ്ടിരുന്നപ്പോള്‍ ഭാര്യ മുഖത്ത് നോക്കി നല്ല കുറച്ചു കമന്റിട്ടു. തിരിച്ചു ഇടാന്‍ പറ്റിയില്ല, stuck ആയിപ്പോയി.
"ഇന്ന് മുതല്‍, കംപ്യൂട്ടര്‍ ഓണാക്കുന്നതിന് മുമ്പ് തന്നെ ദിനചര്യകള്‍ ചെയ്യും"
അതെന്തായാലും നന്നായി...ഭാര്യക്കും മക്കള്‍ക്കും വിഷവാതകം ശ്വസിക്കെണ്ടല്ലോ...
പീടി, നന്നായിടുണ്ട് . നല്ല ചിന്തകള്‍ .
പക്ഷെ , ഏഴു മുതല്‍ പത്തു വരെയുള്ള പ്രതിജ്ഞയില്‍ ഒരു ഉറപ്പില്ല അല്ലെ അതാവും "ഞാന്‍ ഓര്‍ക്കും....ഞാന്‍ ഓര്‍ക്കും" എന്ന് മാത്രം . ചെയ്യില്ലാ എന്നുറപ്പാ അല്ലെ . അതാ നല്ലത് ചെയ്യില്ല എന്നുറപ്പുള്ള പ്രതിജ്ഞ എടുക്കാത്തതാണ് നല്ലത് .
ഏതായാലും നന്നായിട്ടുണ്ട് . ഈ ചിന്തകള്‍ ഒരു പാട് പേര്‍ക്ക് ഉപടകാരപ്പെടും .. തീര്‍ച്ച.
അഭിനന്ദനങ്ങള്‍..........!
അഭിനന്ദനങ്ങള്‍..........!
അഭിനന്ദനങ്ങള്‍..........!
- സാജിദ് കവിയൂരാന്‍
ഇതൊക്കെ ചെയ്യാന്‍ പോകുന്ന കാര്യങ്ങളാണോ ? അതോ ഈ പറഞ്ഞത് അല്ലാതെ ഒന്നും നടക്കില്ല എന്നാണോ?
എന്തായാലും നന്നാവാന്‍ തീരുമാനിച്ചു അല്ലെ ആശംസകള്‍:)
നിങ്ങളിതുകൊണ്ടും നന്നാവൂല്ലൊരിക്കലും നന്നാവൂല്ല...ഒരിക്കലും നന്നാവൂല.....സത്യം....ഞാൻ കണ്ടില്ലേ നന്നായി ജോലി ചെയ്യുന്നു....ബ്ലോഗറാണത്രെ ബ്ലോഗർ
1) ഇന്ന് മുതല്‍, കംപ്യൂട്ടര്‍ ഓണാക്കുന്നതിന് മുമ്പ് തന്നെ ദിനചര്യകള്‍ ചെയ്യും.
(ദിനചര്യയില്‍ ആദ്യത്തേത് തന്നെ കമ്പ്യുട്ടര്‍ ഓണാക്കുക എന്നതാണ്)
2) ഇന്ന് മുതല്‍, രാവിലെ ചായ കുടിച്ചതിന് ശേഷം ബ്ലോഗ്ഗെറില്‍ വരുന്നതിന് മുമ്പെന്ന പോലെ പത്രം വായിക്കും
(ഓണ്‍ലൈന്‍ പത്രം വായിക്കുന്നത് തന്നെ ബ്ലോഗുകളിലെ ഗാട്ജെട്ടുകള് വഴിയാണ്)
3) ഇന്ന് മുതല്‍, ഭക്ഷണ സമയത്ത് ഇടത് കൈക്ക് ടൈപ്പ് ചെയ്യുകയും വലത് കൈക്ക് കഴിക്കുന്നതിന് പകരം ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
(കമ്പ്യുട്ടറിന്റെ മുന്പില് ഇരിക്കുമ്പം ഭക്ഷണത്തിന്റെ ഓര്‍മ്മ തന്നെ ഉണ്ടാവില്ല . പിന്നാ....)
4) ഇന്ന് മുതല്‍ ബ്ലോഗ്ഗെര്‍ അക്കൌണ്ടില്ലാത്ത എന്റ്റെ പാവം സൃഹൃത്തുക്കളേയും ബന്ധുക്കളേയും കാണുവാനും സംവാദിക്കുവാനും ശ്രമിക്കും.
(ബ്ലോഗില്ലാതവരെ സുഹൃത്തുക്കള്‍ ആക്കാറില്ല )
5) ഇന്ന് മുതല്‍, എന്റ്റെ ചുറ്റിലുള്ളവരോട് ബ്ലോഗ്ഗെറില്‍ വായിച്ച ഫലിത പൊസ്റ്റിങ്ങുകളെ കുറിച്ച് പറയുന്നതിന് പകരം അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കുവാനും ഞാന്‍ ശ്രമിക്കും.
(അവര്‍ക്ക് പറയാനുള്ളത് കേട്ടാല്‍ പ്രശ്നമാണ്. കാരണം അവരുടെ ആവശ്യങ്ങള്‍ കടം ചോദിക്കുക എന്നത് മാത്രമാണ്)
6) ഇന്ന് മുതല്‍, ടീവി വിളംബരങ്ങള്ക്കിടയില് എന്റ്റെ ബ്ലോഗ് പോസ്റ്റുകളിലാരെങ്കിലും കമ്മെന്റ്റിട്ടൊ എന്ന് ഞാന്‍ പരിശോധിക്കില്ല.
(ടീവി വിളംബരങ്ങലേക്കാള് നല്ലത് കമന്റു നോക്കുകയാ)
7) ഇന്ന് മുതല്‍, ഒരാഴ്ചയില്‍ ചുരുങ്ങിയത് ഒരു തവണ എങ്കിലും വീടിന് പുറത്തിറങ്ങി അയല്‍ വാസികളൊടും നാട്ടുകാരോടും സംവാദിക്കേണ്ടത് ഒരു സമൂഹ ജീവിയുടെ ഏറ്റവും ചുരുങ്ങിയ ഉത്തരവാദിത്തമാണെന്ന് ഞാന്‍ ഓര്‍ക്കും.
(അവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ വീടിനു പുറത്തിരങ്ങാതിരിക്കുകയാണ് ഇഷ്ടം.സുരക്ഷിതവും)
8) ഇന്ന് മുതല്‍,കമ്പനി ശമ്പളം തരുന്നത് ജോലി ചെയ്യുവാനാണെന്നും ജോലിക്കിടയില്‍ ബ്ലോഗ്ഗ് പേജുകളില്‍ കയറി നിരങ്ങുവാനല്ലെന്നും ഞാന്‍ ഓര്‍ക്കും.
(കമ്പനി നാല് മാസമായി ശമ്പളം തരുന്നില്ല. പിന്നെ ഇത് കൂടിയില്ലെന്കിലോ?)
9)ഇന്ന് മുതല്‍, ബ്ലോഗ്ഗിങ്ങില്‍ തിരക്കായിരുന്നതിനാല്‍ അടക്കുവാന്‍ മറന്ന ക്രെഡിറ്റ് കാര്‍ഡ് തവണകള്‍ക്ക് ബാങ്ക് പിഴ വസൂലാക്കും എന്ന് ഞാന്‍ ഓര്‍ക്കും.
(റേഷന്‍ കാര്‍ഡ പോലുമില്ലാത്ത നമുക്ക് എന്തു ക്രെഡിറ്റ്?)
10) ഇന്ന് മുതല്‍, ഇടക്ക് ഒരു ദിവസം എങ്കിലും ഉറങ്ങേണ്ടത് ഒരു ശാരീരിക ആവശ്യം ആണെന്നും, ബ്ലോഗ്ഗെറും, ബ്ലോഗുകളും, കമ്മെന്റ്റുകളും നാളെയും ഉണ്ടാകുമെന്നും ഞാന്‍ ഓര്‍ക്കും.
(ശരിയാ .. ഇപാഴാ അക്കാര്യം ഓര്‍ത്തത്! എന്നാ പോയി ഉറങ്ങട്ടെ. )
ബെസ്റ്റ്.....ഇതില്‍ നന്നാവാന്‍ ആണെങ്ങില്‍, ഞാന്‍ പണ്ടേ നന്നവേണ്ട്താ.
ഈ കഴിഞ്ഞ ശനിയാഴ്ച, ഒരുത്തന് രാവിലെഒന്‍പതു മണിയ്ക്ക് എന്നെ ഫോണ്‍ ചെയാം എന്ന് പറഞ്ഞിരുന്നു. പത്തു മണിആയിടും ഫോണ്‍ വരാതപ്പോള്‍, ഞാന്‍ അവനെ വിളിച്ചു. ആപ്പോ, ലവന് ചോദിച്ചു, "ഡാ..നീ എഴുന്നേറ്റോ ? നിന്നെ ഓണ്‍-ലൈന്‍ കാനാതപ്പോ ഞാന്‍ വിചാരിച്ചു നീ ഉറക്കം എഴുനീട്ടില്ല്ല, അതാ വിളിക്കഞ്ഞത്."
ഇപ്പൊ മനസില്ലയില്ലേ...എനിയ്ക് ഓണ്‍-ലൈന്‍ ഉവ്വാവ് ഒട്ടും ഇല്ലാ എന്ന്.
പറഞ്ഞു തന്നതൊക്കെ മറന്നുപോകാതിരിക്കാന്‍ വേണ്ടി രണ്ടാമതും വായിക്കാന്‍ വന്നതാണ്!! :)
ഈ പോസ്റ്റ് എനിക്ക് ശരിക്കും ഇഷ്ടായി പീഡി. കലക്കി.
പാരപ്പീഡീ,
വെളുക്കാന്‍ തേച്ചത് പാണ്ടായെന്നു തോന്നുന്നു. ഈ rules മറന്നു പോകാതിരിക്കാന്‍ ഞാന്‍ ഓഫീസിലെ വേലയ്ക്കിടയില്‍ ഒരു പത്തു പ്രാവശ്യം ഈ പോസ്റ്റു വായിച്ചു. ഇപ്പോള്‍ സിഗരട്ട് വലി നിര്‍ത്താന്‍ ഉപയോഗിക്കുന്ന പാച്ച് പോലെ ഇത് പ്രിന്റ് ചെയ്തു നെഞ്ചത്ത് ഒട്ടിച്ചിരിക്കുകയാ, ഇടയ്ക്കിടയ്ക്ക് നോക്കാന്‍...
എന്തിനാ പീഡീ നടപ്പാക്കാന്‍ പറ്റാത്ത ഈ പ്രതിജ്ഞകള്‍?
പിന്നെ, സ്വന്തമായി ഒരു തുണ്ടു ബ്ലോഗ് പോലുമില്ലാതെ മറ്റുള്ളവരുടെ ബ്ലോഗുകളില്‍ യഥേഷ്ടം കയറി നിരങ്ങി അവര്‍ക്കൊക്കെ പാരപണിയുന്ന മൂരാച്ചികള്ക്ക് ഇതൊന്നും ബാധകമല്ലല്ലോ!
**സാദിഖ് സാബ്, ഐ ഷാല്‍ ട്രൈ.
**റിസ്, തന്നെ തന്നെ എനിക്കറിയാല്ലോ ഗൂഗിള്‍ ബസ്സില്‍ നിന്ന് ഇറങ്ങീട്ട് വേണ്ടേ ഭക്ഷണം കഴിക്കാന്‍.
**തെച്ചിക്കോടന്, ശരിയാണ് ജോലിയെ ശരിക്കും ബാധിക്കുന്നുണ്ട് ബ്ലൊഗ് ബിസിനസ്സ്.
**വിപിന്‍, എവിടെ നന്നാവാന്‍..!!
**മത്തായിച്ചൊ, യു അര് ബെലക്കം അറ്റ് എനി ടൈം
**പൊട്ടിച്ചിരി, നന്റി നല്ല നമസ്കാരം ശ്രമിക്കാം
@ മാണിക്യം, പ്രോബ്ലെം എന്തെന്നാല്‍ ഫോര്‍ക്കും കത്തിയും ഉപയോഗിക്കാന്‍ രണ്ട് കൈയ്യും മസ്റ്റ് ആണല്ലോ.
@കുഞ്ഞൂസ്, ശരിയാ ആ പാരഗ്രാഫ്ഫുമായി തുടങ്ങിയിരുന്നെങ്കിലൊന്നും കൂടി നന്നായേനെ, ഇനിയിപ്പോ എന്താ ചെയ്ക പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലൊ.
@കുമാരന്, ഹഹഹ പോയി ഉറങ്ങൂ വായിച്ച ബ്ലോഗ് പിന്നേയും വായിക്കാതെ
@ഹംസ, താങ്കള്‍ പാലിക്കുമോ എന്നാണ് എനിക്കറിയേണ്ടത്... എവടെ..!
@റാംജി ആന്‍ഡ് വഷളന്‍, മനുഷ്യനെ നന്നാവാന്‍ സമ്മതിക്കില്ല ആല്ലെ... ;)
**വായാടീടെ വാക്കും പഴയ ചാക്കും ഒരു പോലെയാന്നാരോ പറഞ്ഞിരുന്നു മൂരാച്ചിയാണെന്നാ ഓര്‍മ്മ, ഇപ്പോഴത്തെ ചികിത്സാലയ്ത്തിലതിനുള്ള സംവിധാനങ്ങളില്ലേ, സാധാരണ ഭ്രാന്താലയങ്ങളില്‍ ഡി-അഡിക്ഷന് കോഴ്സ് ഉണ്ടാകാറുണ്ടല്ലൊ.. വഷളനോട് ചോദിക്കട്ടെ ആള് പണ്ട് കുറെ കിടന്നതാ; പാവത്തിനെ പൊണ്ടാട്ടി ചട്ടുകം വച്ചൊരു കമ്മെന്റ്റിട്ടു അതിന്റ്റെ ആഘാതത്തിലിപ്പോള് എന്തൊക്കെയോ പുലമ്പി നടക്കുന്നു ബ്ലോഗുകളില്‍.
@രെന്ജിത്ത്, നന്ദി ഇനിയും വരിക ഈ വഴിക്ക്
@സാജിദ് എഴുതുമ്പോള്‍ പറ്റിയ അബദ്ധമാണെങ്കിലും സംഭവം ശരി തന്നെ പാലിക്കാനെളുപ്പമല്ല, പ്രോത്സാഹനത്തിനു നന്ദി.. :)
**പണ്ടാറം ഏറക്കാടന്‍ ശപിച്ചല്ലൊ ഇനി ഒരു കാലത്തും നന്നാവില്ല.
@രാധികാ, ഹഹഹ അതൊക്കെ നടക്കില്ലാത്ത കുറെ നല്ല സ്വപ്നങ്ങളാന്ന് ഇന്നലെ മനസ്സിലായില്ലെ...!!
**ഇസ്മായില്‍, "ദി ബെസ്റ്റ് റിപ്ലെ ഓഫ് ദിസ് ബ്ലോഗ് ഗോസ് ടു മിസ്റ്റര്‍ കുറുമ്പടിയില്‍ ഇസ്മായില്‍". മറുപടികളൊന്നിനൊന്ന് മെച്ചം.
@ക്യാപ്റ്റന്‍സ്, ഹഹഹ, ഉവ്വ മനസിലായി, താങ്കള്‍ക്ക് ഓണ്‍-ലൈന്‍ ഉവ്വാവു ഒട്ടും ഇല്ലാ എന്ന്.
ല്‍ ന് ള്‍ ര്‍
@@ താങ്ക്യൂ വായാടി.. ഒരു കോപ്പി എടുത്ത് വായാടിയും നെഞ്ചത്ത് ഒട്ടിച്ചോളു വഷളനെ പോലെ.
@ വഷളന്‍, പാരപ്പീഡിയെന്നോ... വെറുതെയല്ല ഭാര്യ ചട്ടുകം വച്ച് കമ്മെന്റ്റീത് കമ്മെന്റ്റിയ കൂട്ടത്തിലാ കറുത്ത കണ്ണടയും പൊട്ടി കണ്ണും ഡാമേജ് ആയി ദാ ഇപ്പോ ഭൂതകണ്ണാടീം വച്ച് ഇറങ്ങിയിരിക്കുന്നു.
@ മൂരാച്ചി, ആ പ്രതിജ്ഞകള്‍ വഷളനെ പോലുള്ള ഓഫ്ഫീസ് ജീവികള്‍ക്ക് വേണ്ടി പോസ്റ്റിയതാ കണ്ടില്ലേ എഴുതിയിരിക്കണത് "
ഞാന്‍ ഓഫീസിലെ വേലയ്ക്കിടയില്‍ ഒരു പത്തു പ്രാവശ്യം ഈ പോസ്റ്റു വായിച്ചു" എന്ന്. പിന്നേ അധികം പാര പണിയണ്ട വഷളന്‍ കിട്ടിയ പോലുള്ള കമ്മെന്റ്റ് കിട്ടും എന്ന് ഓര്‍ക്കുക
ബ്ലോഗര്‍മാര്‍ക്കുള്ള പത്തു കല്പനകള്. ഇനി രാവിലെ ഇതു വന്നു വായിച്ചിട്ടുവേണം കാര്യങ്ങള്‍ തുടങ്ങാന്‍.
സംഗതിയൊക്കെ ശരിയാ; പക്ഷെ?
മുകളില്‍ കമെന്റിയ മാന്യ സുഹൃത്തുക്കളെ. പി ഡി നാന്നാവാന് തീരുമാനിച്ചു എന്ന് ആരും തെറ്റിദ്ധരിക്കരുത്. വയാടിയുടെ പോസ്റ്റില്‍ ഒരു കമെന്റ് കണ്ടു. "ഒരു മാസത്തെ മൌന വൃതം" എടുക്കാന്‍ പോകുകയാണെന്ന്. ഈ പോസ്റ്റിലെ പത്തു കല്പനകളും കൂടി കൂട്ടി വായിക്കുമ്പോള്‍ പി ഡി ലീവില്‍ നാട്ടില്‍ പോകുകയാണോ എന്നൊരു സംശയം. അല്ല പി ഡി ആയതു കൊണ്ടാണ് ഈ സംശയം. വീണത് വിദ്യ ആക്കാന്‍ മിടുക്കനാണ് പി ഡി.
പുകൈത്തി പറയുകയാണെന്ന് തോന്നരുത്. സ്വയം നന്നാവാന്‍ വേണ്ടിയുള്ള നല്ല തീരുമാനങ്ങള്‍ ഒന്നും ആ തലയില്‍ നിന്ന് വരും എന്ന് തോന്നുന്നില്ല.
ഒരു മാസത്തെ ലീവിനൊക്കെ നാട്ടില്‍ പോകുന്നവര്‍ സാധാരണ കമ്പ്യൂട്ടര്‍ തുറക്കാറില്ല. നന്നായി ഭക്ഷണം കഴിക്കും, അയല്‍വാസികളെ സന്ദര്‍ശിക്കും, പത്രം വായിക്കും, ബ്ലോഗിനെക്കുറിച്ച് പറയാതെ നാട്ടുകാരുടെ വര്‍ത്താനം കേള്‍ക്കും, അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കുവാനും ശ്രമിക്കും. പോസ്റ്റിലെ കമെന്റുകള്‍ പരിശോധിക്കില്ല. വര്‍ഷം മുഴുവന്‍ ബ്ലോഗില്‍ കയറി നടന്നു ശമ്പളം വാങ്ങിയതിനെ ക്കുറിച്ച് ഉള്ളില്‍ ആഹ്ലാതിക്കും, വീട്ടിലെ കരെന്റിന്റെയും ഫോണിന്റെയും ബില്ലടചു കണക്ഷന് പുനസ്ഥാപിക്കും, സര്‍വോപരി നന്നായി ഉറങ്ങും. പിന്നെ തിരിച്ചു വന്നിട്ട് പി ഡി പറയും """നോക്കൂ ഞാന്‍ എത്ര നന്നായിപ്പോയി."""" സൂത്രം കൊള്ളാം പി ഡി
കുറച്ചു ദിവസം പീഡി കള്ളുഷാപ്പില്‍ കയറിയില്ല.. ലാലേട്ടന്റെ പരസ്യം കണ്ട് സകല പിടിപാടും വിട്ട പീഡി വീണ്ടും മദ്യപാനം തുടങ്ങി.. അതോടെ പോസ്റ്റുകള്‍ വീണ്ടും പീഡിയുടെ തൂലികയില്‍ നിന്നും അനര്‍ഗളം നിര്‍ഗളം പ്രവഹിച്ചു !
സംഭവം കൊള്ളാം !
ബ്ലോഗ് എന്ന പദം മാറ്റി ബസ്സ് എന്ന് പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സത്യമായേനെ ...
ഞാന്‍ എന്തായാലും ഇത് അങ്ങട് ശിരസാ വഹിച്ചു കഴിഞ്ഞു... അപ്പൊ എല്ലാം പറഞ്ഞ പോലെ !
ഈ പടം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് പണ്ട് പ്രയാസി എന്ന ഒരു ബ്ലോഗര്‍ ഇട്ട പോസ്റ്റാണ്. (ഇതു തന്നെ തീം) :)
മാണിക്യം said..
"ഇന്ന് മുതല്‍, ഭക്ഷണ സമയത്ത് ഇടത് കൈക്ക് ടൈപ്പ് ചെയ്യുകയും വലത് കൈക്ക് കഴിക്കുന്നതിന് പകരം ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും...
ഇതിനു പോം വഴിയുണ്ട് സ്പൂണ്‍ & ഫോര്‍ക്ക് ഉപയോഗിക്കുക
എന്നാലും ബ്ലോഗ് ഒരു അഡിക്ഷന് തന്നെ PC ക്ക് വൈറസ് വന്നപ്പോഴാ അതറിയുന്നെ
ആകെ ശ്വാസം മുട്ട് ഒരു ഒറ്റപെടല്‍ ....."
സത്യം!..ലാപ്ടോപ് അടിച്ചു പോയി മാഷെ...ലവന് തന്നെ വൈറസ്..വൈറസ്...അതാ കമന്റാന്‍ വൈകിയത്.നന്നായിട്ടുണ്ട്
നന്നാവാന്‍ തീരുമാനിച്ചത് നന്നായി..
എല്ലാവിധ ആശംസകളും നേരുന്നു..!!
പീഡി പറഞ്ഞു "**വായാടീടെ വാക്കും പഴയ ചാക്കും ഒരു പോലെയാന്നാരോ പറഞ്ഞിരുന്നു"
ഇവിടെ ആരും അങ്ങിനെ പറഞ്ഞിട്ടില്ല. ഒരാഴ്ച കടുത്ത മൗനവ്രതമെടുത്ത്, അതു പാലിക്കാനായി ഞാന്‍ മൗനം കുടിച്ചിരിന്നില്ലേ? എന്നിട്ട് എന്റെ വാക്കും പഴയ ചാക്കും ഒരു പോലെയാണത്രേ! വാക്ക് പാലിച്ചതിന് എനിക്കിതു തന്നെ കേള്‍ക്കണം. ഉം..
അതെ..പി ഡി.. എട്ടാമത്തെ ആണ് എനിക്കും ഇഷ്ടപെട്ടത്
പീ ഡീ ക്കും മൗനവ്രതമോ? ഇതു പറഞ്ഞ് വായാടി എല്ലാവരേം പറ്റിച്ചു. ഇനി ഈ തട്ടിപ്പ് ചെലവകില്ല പീ ഡീ.
ഒരു മാസത്തേക്ക് നാട്ടില്‍ പോവാണല്ലേ? പ്ലെയ്നില്‍ വെച്ച് ലലനാമണികള്‍ ആരെങ്കിലും ഗാഡ്ജറ്റ് തന്നാല്‍ പീ ഡീ സഹായിക്കാന്‍ മറക്കില്ലല്ലോ...
അയ്യോ പി ഡി നന്നവല്ലേ പ്ലീസ്
Pd-
Have a nice trip and a wonderful vacation!
ഗെഡീ ഇത് ബ്ലോഗോമാനിയ എന്ന അസുഖമാണ് കേട്ടൊ..
മറുമരുന്ന്- ബ്ലോഗോഫോബിയ പിടിപെടേണ്ടിവരും !
knock... knock...
ഹലോ കരടീ (സോറി പീഡീ), മെയ് ആകാറായി. ഇതുവരെ hibernation കഴിഞ്ഞില്ലേ?
പി ഡി എവിടെ...... ,കമന്റ്സ് എവിടെ???
Have a wonderful vacation.
ഒരാള്‍ കൂടി നന്നാവാന്‍ തീരുമാനിച്ചിരിക്കുന്നു !!!
ഇപ്പം മനസ്സിലായില്ലേ അധികായാല്‍ എന്തും കൊഴപ്പാനെന്നു.
വേണം. ഇത് തന്നെ വേണം ഇയാള്‍ക്ക്.
(ഹി..ഹി..ഹീ..)
എന്ടുമ്മോ..
പത്തു നിയമങ്ങള്‍..!
പ്രിയ സുഹൃത്തേ,
ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ.http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്ലൈന് കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന് വെങ്ങര.
www.malayalalokam.ning.com
--
ഇന്ന് മുതല്‍,കമ്പനി ശമ്പളം തരുന്നത് ജോലി ചെയ്യുവാനാണെന്നും ജോലിക്കിടയില്‍ ബ്ലോഗ്ഗ് പേജുകളില്‍ കയറി നിരങ്ങുവാനല്ലെന്നും ഞാന്‍ ഓര്‍ക്കും.
ഇതിലും വലിയ പ്രതിജ്ഞയൊക്കെയെടുത്ത് തിരിച്ചുവന്നിട്ടും എല്ലാവരും കൂടി വീണ്ടും അഡിക്റ്റാക്കി.
ഇന്ന് മുതല്‍ ഞാനും പിദീസ് ബ്ലോഗില്‍ കാണും
എന്റെ pd . ഞാന്‍ വന്നു തുടങ്ങിയതെ ഉള്ളൂ.. അപ്പോഴേക്കും സത്യാ പ്രതിഞ്ഞ ഒക്കെ എടുക്കാന്‍ പറഞ്ഞാല്‍... എന്റെ ഡാഷ് വരും..
ഏതായാലും ഞാന്‍ തുടങ്ങുകയാ ..... PD യെ ആറ്റിക്കുറുക്കി നാട്ടുകാരുടെ മുമ്പില്‍ നന്നാക്കാന്‍ ...... ഹൈകമാന്‍ഡില്‍ നിന്നയച്ചതാ എന്നെ.. PD യെ നന്നാക്കാന്‍....
നോക്കട്ടെ..... എന്റെ ചികിത്സ ഫലിച്ചാല്‍ നന്ന്... ഇല്ലെങ്കില്‍ പണ്ടു 'ബോബനും മോളിയും' പറഞ്ഞ പോലെ "നാട്ടുകാരെ , നമ്മുടെ അമ്മ പെങ്ങന്മാര്ക്ക് സുരക്ഷിതമായി വഴി നടക്കാന്‍ PD യെ ജയിപ്പിച്ചു ടെല്ഹിക്കയക്കുക ' എന്ന് ശുപാര്‍ശ ചെയ്തു മത്സരിപ്പിക്കും ഞാന്‍...... അത് വേണോ.?
ബസിനും ഇതൊക്കെ ബാധകമാക്കണം..
എന്നാലെ ഞാനൊക്കെ നന്നാവൂ,,:)
നന്ദി എല്ലാവര്ക്കും
പി ഡി, വെല്‍കം ബാക്ക്.
ഒരു മുങ്ങു മുങ്ങീട്ട് മാസം ഒന്നൊന്നരയായല്ലോ. ഏതായാലും വീണ്ടും പ്രത്യക്ഷപ്പെട്ടു എന്നു വഷളന്റെ പോസ്റ്റില്‍ നിന്നും മനസ്സിലായി. സന്തോഷം.
എന്നാല്‍ തുടങ്ങുകയല്ലേ?
ഇത് ഒന്ന് പരീക്ഷിണമെന്ന് ഞാൻ വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി.. പക്ഷെ നടക്കണ്ടേ.. ഈ മദ്യപാനികൾക്ക് രാവിലെ എഴുന്നേറ്റാൽ കൈവിറയൽ മാറാൻ രണ്ടേണ്ണം അടിക്കണമെന്ന പോലെ തന്നെ ബ്ലോഗറുടെ അവസ്ഥ..
മാന്യ ജനങ്ങളെ. പീ ഡി നന്നായിരിക്കുന്നു. നോക്കൂ എന്ത് തേജസ് ആണാ മുഖത്തിനു.
എന്നെ പോലൂള്ളവർക്കു ഇതു നടപ്പാക്കൻ കഴിഞ്ഞാൽ വളരെ നന്നായിരുന്നു പക്ഷെ പറ്റെണ്ടെ ... ഇവിടെ വന്നപ്പോ മനസിലായി ഇവിടെയുള്ള പലർക്കും ഈ അസുഖമുണ്ടെന്നു എതെനിക്കിഷ്ട്ടായി എന്നെ പോലെ വേറേയും ആളുകളുണ്ടല്ലൊ.. ദൈവത്തിനു നന്ദി... പി.ഡിക്കും
ഈശ്വരാ...ഇതെങ്കിലും ഉപകരിക്കണേ..
..
അഹഹഹ..
ഇതോണ്ടോന്നും ഞമ്മളും നന്നാവൂല്ല കോയാ..
..
ഇത് ബുദ്ധിമുട്ടാ മാഷേ
പീഡീ... കള്ളാ ഓര്‍ക്കുട്ട് കൊണ്ട് ഞാന്‍ അനുഭവികുന്ന ബുദ്ധിമുട്ടുകള്‍ അടിച്ച് മാറ്റിയെടുത്ത് അത് ബ്ലോഗെന്ന പേരില്‍ ഇറക്കിയിരിക്കുവാണല്ലേ. x-(
ഒരു വക ചങ്കില് കൊള്ളുന്ന എഴുതെഴുതരുത് അണ്ണാ
Post a Comment
ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ