പതിനാറാം നൂറ്റാണ്ട്; കടല്‍ മാർഗ്ഗേന ചരക്കുകള്‍ അയച്ചിരുന്ന കാലം...
രാസവളങ്ങൾക്ക് പ്രചാരമില്ലാത്ത അക്കാലത്ത് ചാണകമായിരുന്നു കൃഷിയെ
പരിപോഷിപ്പിച്ചിരുന്നത്, അതിനാൽ ചാണകം കയറ്റി പോകുന്ന കപ്പലുകൾ പാശ്ചാത്യ
രാജ്യങ്ങളിൽ വളരെ സാധാരണ ആയിരുന്നു...
കനം കുറയും എന്നതിനാൽ ചാണകം ഉണക്കിയാണ് അയച്ചിരുന്നത് പക്ഷെ ഒരു പ്രശ്നം എന്തെന്നാൽ കപ്പലിന്റെ അടിത്തട്ടുകളിൽ സൂക്ഷിക്കുന്ന ഈ ചാണകം പലപ്പൊഴും വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരികയും തല്‍ഫലമായി ഭാരം കൂടുന്നതിനൊപ്പം തന്നെ പ്രതിപ്രവര്‍ത്തന ഫലമായി മീഥേന്‍ വാതകം ഉണ്ടാവുകയും ചെയ്യുന്നു തഥാനന്തരം മീഥേന്‍ പുറത്തേക്ക് ഗമിച്ച് കപ്പലിന്റ്റെ അറകളില്‍ തങ്ങി നിന്നിരുന്നു.
ഈ പ്രതിഭാസത്തെ പറ്റി തിരിച്ചറിയുന്നതിന് മുമ്പ് ഒരിക്കലൊരു രാത്രി ഉദ്യോഗാർത്ഥം കപ്പലിന്റ്റെ കീഴ് അറയിലേക്ക് ഇറങ്ങി ഒരു തൊഴിലാളി കൈ വിളക്കുമായി, ഇറങ്ങിയതും അതി ജ്വലന ശേഷിയുള്ള മീഥേന്‍ വാതകം വിളക്കിലെ തീയുമായി സമ്പര്‍ക്കത്തിൽ വരികയും വിസ്ഫോടനം ഉണ്ടാവുകയും ചെയ്തു..
ഇതുപോലുള്ള സ്ഫോടനങ്ങൾ പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോൾ കാരണം തിരക്കി മീഥേന്‍ ആണ് കാരണമെന്ന് മനസ്സിലാക്കിയതിന് ശേഷം ചാണകം നിറച്ച് വയ്ക്കുന്ന പെട്ടികൾക്ക് മുകളിൽ തൊഴിലാളികളുടെ ശ്രദ്ധക്ക് വേണ്ടി പെട്ടികൾ ഉയർന്ന പ്രതലതിൽ സൂക്ഷിച്ച് ജലസമ്പർക്കത്തിനുള്ള സാദ്ധ്യത കുറക്കുക എന്ന ഉദ്ദേശത്തൊടെ "ഗതാഗത സമയത്ത് മുകൾത്തട്ടിൽ സൂക്ഷിക്കുക" എന്ന സൂചന എഴുതുവാന്‍ തുടങ്ങി.
കനം കുറയും എന്നതിനാൽ ചാണകം ഉണക്കിയാണ് അയച്ചിരുന്നത് പക്ഷെ ഒരു പ്രശ്നം എന്തെന്നാൽ കപ്പലിന്റെ അടിത്തട്ടുകളിൽ സൂക്ഷിക്കുന്ന ഈ ചാണകം പലപ്പൊഴും വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരികയും തല്‍ഫലമായി ഭാരം കൂടുന്നതിനൊപ്പം തന്നെ പ്രതിപ്രവര്‍ത്തന ഫലമായി മീഥേന്‍ വാതകം ഉണ്ടാവുകയും ചെയ്യുന്നു തഥാനന്തരം മീഥേന്‍ പുറത്തേക്ക് ഗമിച്ച് കപ്പലിന്റ്റെ അറകളില്‍ തങ്ങി നിന്നിരുന്നു.
ഈ പ്രതിഭാസത്തെ പറ്റി തിരിച്ചറിയുന്നതിന് മുമ്പ് ഒരിക്കലൊരു രാത്രി ഉദ്യോഗാർത്ഥം കപ്പലിന്റ്റെ കീഴ് അറയിലേക്ക് ഇറങ്ങി ഒരു തൊഴിലാളി കൈ വിളക്കുമായി, ഇറങ്ങിയതും അതി ജ്വലന ശേഷിയുള്ള മീഥേന്‍ വാതകം വിളക്കിലെ തീയുമായി സമ്പര്‍ക്കത്തിൽ വരികയും വിസ്ഫോടനം ഉണ്ടാവുകയും ചെയ്തു..
ഇതുപോലുള്ള സ്ഫോടനങ്ങൾ പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോൾ കാരണം തിരക്കി മീഥേന്‍ ആണ് കാരണമെന്ന് മനസ്സിലാക്കിയതിന് ശേഷം ചാണകം നിറച്ച് വയ്ക്കുന്ന പെട്ടികൾക്ക് മുകളിൽ തൊഴിലാളികളുടെ ശ്രദ്ധക്ക് വേണ്ടി പെട്ടികൾ ഉയർന്ന പ്രതലതിൽ സൂക്ഷിച്ച് ജലസമ്പർക്കത്തിനുള്ള സാദ്ധ്യത കുറക്കുക എന്ന ഉദ്ദേശത്തൊടെ "ഗതാഗത സമയത്ത് മുകൾത്തട്ടിൽ സൂക്ഷിക്കുക" എന്ന സൂചന എഴുതുവാന്‍ തുടങ്ങി.
ചരക്ക് ചാണകം! കയറ്റണതും സായിപ്പ്! ഇറക്കണതും സായിപ്പ്! അയക്കുന്നതും സായിപ്പ്! അയപ്പിക്കുന്നതും സായിപ്പ്! അപ്പോൾ നിര്‍ദ്ദേശ്ങ്ങൾ ഇംഗ്ലീഷിൽ വേണ്ടേ...? ന്നാ നമ്മൾക്കാ സൂചനാ പത്രികയെ ഇംഗ്ലീഷിലാക്കാം ന്താ......?
ദാ ഇങ്ങനെ ആയിരുന്നു ആ വാചകം ഇംഗ്ലീഷില്‍ എഴുതിയിരുന്നത്....
S'tow H'igh I'n T'ransit
അങ്ങനെയാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മലയാള സിനിമയെ കോരിത്തരിപ്പിച്ച ആ വാക്ക് ഉടലെടുത്തത് .
സുരേഷ് ഗോപിയുടെ
മുഖം ഓര്‍മ്മ വരുന്നുണ്ടോ......
ഇത് ഒരു ഫാക്റ്റല്ല...!
47 അഭിപ്രായ(ങ്ങള്):
ഹഹഹ പ്രദീപേട്ടാ ഒരു ജന്വിന് കോമഡി...
പീഡി തകര്‍പ്പന്‍
തിരിച്ചു വരവ് കലക്കി... പീഡിക്കിത് എന്ത് പറ്റി ഇത്തവണ സീരിയസ്സ് പോസ്റ്റാണല്ലോ എന്നു വിചാരിച്ചു. പക്ഷേ അവസാനം അടിപൊളിയായി. നമിച്ചിരിക്കുന്നു :)
ഇതായിരുന്നല്ലേ അത്..?നമിച്ചു പീഡി നമിച്ചു..:)
പീഡീ, നാട്ടില്‍ പോയിട്ട് ഒരു ഗോബര്‍ ഗ്യാസ് കഥയുമായി പൊങ്ങിയിരിക്കുകയാണല്ലേ?
ഓ മൈ ഷിറ്റ്, ആദ്യം വിചാരിച്ചു ഇതിങ്ങേര്ക്കെന്തു പറ്റിയെന്നു? അവസാനം വായിച്ചപ്പോള്‍ സമാധാനമായി, കലക്കി...ആളു നോര്‍മലാ...
എന്റെ ഗവേഷണത്തില്‍ ഉരുത്തിരിഞ്ഞ ഒരു കാര്യം കൂടി. കപ്പലോടിമ്പൊ പാടുന്ന "ഓ ഷിറ്റിറ്റാരാ ഷിറ്റിറ്റൈ ഷിറ്റൈ ഷക ഷിറ്റിറ്റൈ" എന്ന പാട്ടും ഇങ്ങനെ ഉണ്ടായതാ.
ദൈവമേ...അതിനിങ്ങനെയും ഒരു കഥയുണ്ടാക്കിയോ...അസാമാന്യ ക്രിയേറ്റിവിറ്റി പീഡീസ്...
ഒരു സംശയം...താങ്കള്‍ അപ്പോ തല കുത്തിയാണോ നടക്കുന്നത്!!!
Just remember that............
ഹ ഹ ഹാ....പീ ഡീ...:))
എല്ലാവറ്ക്കും നന്ദി, കുറച്ച് തിരക്ക് പുറകെ വരാം ഇതു ഫാക്റ്റല്ല കേട്ടൊ ആരോ പറഞ്ഞ് കേട്ടതാ
അപ്പൊ അതിങ്ങനെ ഉണ്ടായതാണല്ലേ. സുരേഷ്ഗോപിയെ ഒന്ന് കാണട്ടെ. മൂപ്പരാണല്ലോ ആ വാക്കിന്റെ കേരളത്തിലെ ബ്രാന്‍ഡ് അമ്ബാസടെര്‍. just december that.....
തിരിച്ചുവരവ് കലക്കി
വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ വിചാരിച്ചു ഇത് നമുക്ക് പറ്റിയതല്ല. എന്തോ വലിയ സംഭവത്തിന്റെ തുടക്കം എന്നായിരുന്നു.
സംഭവം സുരേഷ്ഗോപിയിലെക്കെത്തിയപ്പോള് ആള് പഴയതുതന്നെ എന്ന് മനസ്സിലായി.
തിരിച്ചുവരവ് നന്നായി.
ഈ കുന്ത്രാണ്ടം കണ്ടുപിടിക്കാനാണോ ഇത്രനാള്‍ ലീവിലുപോയത്...
കപ്പലിലെ കയിലും കണ !
സുരേഷ് ഗോപിക്ക് ആ ഷിപ്പിലായിരുന്നോ പണ്ടു ജോലി?
ha ha
ഹ ഹ ഹ കൊള്ളാം പി.ഡി അവധികഴിഞ്ഞുള്ള തിരിച്ചു വരവ് സൂപ്പര്‍ :)
>>> കയറ്റണതും സായിപ്പ്! ഇറക്കണതും സായിപ്പ്! അയക്കുന്നതും സായിപ്പ്! അയപ്പിക്കുന്നതും സായിപ്പ്!<<<
അപ്പോ ഷിറ്റ് ഇടുന്നതോ..??
ഓഹ് സോറി അവധി നാളുകള്‍ മൊത്തം പ്രോഡക്ഷന്‍ വേണ്ട് മാറ്റിവെച്ചു കാണും അല്ലേ..!!!
ഒരു അവധി കാലം ട്രൈ ചെയ്താല്‍ ഒരു ഷിപ്പ് ലോഡിങ്ങിനുള്ളത് ഒക്കുമോ പീഡീ..??
ഹ ഹ കലക്കി..
:)
:) ha..ha.haaa
പീഡി നാട്ടില്‍ വന്നു പോയി എന്നറിഞ്ഞു.. ഈ അലമ്പൊക്കെ പഠിക്കാന്‍ വന്നതാല്യോ ?
കൊള്ളാംട്ടോ .. വിജ്ഞാനപ്രദമായ ഇമ്മാതിരി പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
അപ്ലൈ ചെയ്ത് രണ്ട് മാസം കഴിഞ്ഞ് പ്രതീക്ഷിക്കാതിരുന്ന ഒരു വീക്കെന്‍ഡില്‍ പാസ്സായ ലീവായ കാരണം ആരേയും അറിയിക്കുവാന്‍ പറ്റിയില്ല ക്ഷമിക്കുക. വിവരം അറിഞ്ഞ അത് ഒരു കമ്മെന്റ്റ് രൂപത്തില്‍ എനിക്ക് പകരം ഇവിടെ എല്ലാരേം അറിയിച്ചതിന് അക്ബറിന് നന്ദി
മനോജ്, ശങ്കര്‍,സ്വപ്നാടകന്, വായാടി, തെച്ചികോടന്, റാംജി, മാത്യൂ, ഹംസ, സിനു, നിന്നി, ക്യാപ്റ്റന്‍ വായനക്കും, കമ്മെന്റ്റിനും നന്ദി..
*വഷളന്‍ ആ കണ്ട് പിടിത്തം കലക്കി, ജ്ജ് ഒരു സംഭവം തന്നെട്ടാ.
*ചാണ്ടിച്ചോ നുമ്മ പണ്ടേ തലകുത്തിയാ നടക്കണെ.
*വിപിനേ ഐ വില്‍ ട്രൈ.
*ഫായി പിന്നേം മൂന്ന് ഹ.
*അക്ബറേ സുരേഷ് ഗോപിയേ കണ്ടിട്ട് വിവരം അറിയിക്കണെ.
*ബിലാത്തി നാട്ടില്‍ പോയി തൊഴുത്തീന്ന് ചാണകം വാരുമ്പോഴാ ഇത് സ്ട്രൈക്കിയെ.
*മൂരാച്ചി ലങ്ങേരതിന്റ്റെ കപ്പിത്താനായിരുന്നത്രെ.
*ഹാഷിം നെക്സ്റ്റ് വെക്കേഷന് ട്രൈ പണ്ണി പാക്കറേന്‍ അതുക്ക് മുന്നാടി റിപ്ലൈ തര മുടിയാത്... ഐ ആം ദി സാറി.
*കൊമ്പാ സംസംഗത്തിന്റ്റെ ആഫ്റ്ററെഫ്ഫക്റ്റ് നിങ്ങളൊക്കെ അല്ലെ ബ്രണ്ട്സ്
ഹഹ കലക്കി!
ദൈവമേ.. എനിക്കിപ്പം ചാണകം!
കൊഞ്ച് തുള്ളിയാല്‍ ചട്ടിയോളം എന്നല്ലേ.
pd എത്ര സീരിയസ് ആയാലും ഒടുവില്‍ ഇങ്ങിനെ ആവുമെന്ന് തോന്നിയതാ.
നന്നായി ഗുരോ. പുതിയ അറിവ് നല്‍കിയതിനു.
ദക്ഷിണ വല്ലതും വേണോ ആവോ?
പി ഡി അത് കലക്കി
ഞാൻ ഇവിടെ ആദ്യമായിട്ടാ എന്റമ്മൊ എന്നാലും ഇത്രയും പാടുപെട്ടത് ഇതിനായിരുന്നൊ.. പ്രൊഫൈൽ വായിച്ചപ്പോളെ തോന്നി ആളു വളഞ്ഞ വഴിക്കു പോകുന്ന ആളാണെന്നു.. എതായാലും ഷിറ്റ് അടിപൊളിയാശാനെ.. ഭാവുകങ്ങൾ
എന്റെ പിഡി ടെ ഒരു കാര്യം ...ഉമ്മാ.....
അല്ലെങ്കില്‍ വേണ്ട ഷിറ്റ്....
"പ്രൊഫൈൽ വായിച്ചപ്പോളെ തോന്നി ആളു വളഞ്ഞ വഴിക്കു പോകുന്ന ആളാണെന്നു.."
ഹ..ഹ..ഹ..
എന്നെ നോക്കണ്ട. ഇതു ഞാന്‍ പറഞ്ഞതല്ല. ഉമ്മുഅമ്മാര്‍ പറഞ്ഞതാ..:)
ഈ ചരിത്രം പറഞ്ഞ ഒരു ഫോര്‍വേഡ് മെയില്‍ എനിക്കും കിട്ടിയിരുന്നു..
പക്ഷെ സംഗതിയില്‍ ഭാവന കലര്‍ത്തി കിടുവാക്കി കേട്ടോ...
റിസ്: നന്ദി.
ഇസ്മായിലേ ബേണ്ടട്ടാ
സുള്‍ഫി: ഇപ്പ്രാവശ്യം ദക്ഷിണ ഒഴിവാക്കിയിരിക്കുന്നു.
ഒഴാക്കോ നന്റി
ഉമ്മുവേ വന്നത് തന്നെ ഒരു ക്വൊട്ടേഷനുമായിട്ടാല്ലേ.. ആദ്യമായതിനാല്‍ ക്ഷമിച്ചേക്കണു.
ഏറക്കാടോ: ലതിവിടന്ന് വാരിക്കൊണ്ട് പോയ്ക്കോ എന്തൊരു സുഗന്ധം.
സിബു നന്ദി ഒരു രസം അത്ര തന്നെ
വായാടീ വേണ്ട ഡോണ്ടൂ ഢോണ്ടൂ, തിരിച്ച് അറിവാകാത്ത ആ കൊച്ചുകുട്ടി പലതും പറയും അതൊക്കെ നമ്മള് ക്ഷമിക്കണം പറഞ്ഞ് തിരുത്തണം മനസ്സിലായാ എവടെ..!
എനിക്ക് മനസ്സിലായി പക്ഷെ എന്റെ മനസ്സു പറയുന്നു മനസ്സിലായില്ലെന്ന്..എന്താ ചെയ്യാ..
നല്ല എഴുത്ത്
ഗൗരവത്തില്‍ തുടങ്ങി ഒരു മന്ദഹാസത്ത്ഇല് എത്തിച്ചു താങ്കള്‍
:-)
പീയാടീ (പീഡി ആന്‍ഡ് വായാടി),
മനസ്സിലായത് മനസ്സിലായെന്നു പറയണം
മനസ്സിലാവാത്തത് മനസ്സിലായെന്നു പറഞ്ഞാല്‍
മനസ്സിലായതു കൂടി മനസ്സിലാവാതെ പോകും.
അങ്ങനെയാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മലയാള സിനിമയെ കോരിത്തരിപ്പിച്ച ആ വാക്ക് ഉടലെടുത്തത്.
ഇത്രയും ചരിത്രപ്രാധാന്യമുള്ള വാക്കുകളായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഒരു ചരിത്ര ഗവേഷകന് കൂടിയാണല്ലേ. എന്തായാലും തിരിച്ചു വരവ് കലക്കി.
ചിരിപ്പിച്ചു. തുടക്കം വായിച്ചപ്പോളൊരു ഇട്ടിക്കോര സ്റ്റൈല്‍.
കൊള്ളാം ചാണക പുരാണം കലക്കിയെല്ലൊ.....
hi pd. വീണ്ടും പോസ്റ്റിടാന്‍ ചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍ തേടി പഴയ താളിയോലകള്‍ പരിശോധിക്കുകയാണോ. ഇടക്കൊക്കെ ഒന്ന് പുറത്തിറങ്ങണേ.
അത് കലക്കി
ഇങ്ങിനെയാണല്ലേ ആ വാക്കുണ്ടായത്!
സുരേഷ് ഗോപീടെ ഭാഗ്യം.
ഹ ഹ ഹ ഹ .......പി ഡി....!!!
കൊള്ളാം
ഈ ക്രിയേറ്റിവിറ്റി കൊള്ളാമല്ലോ!!!
Post a Comment
ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ