വാസ്സൂന്റ്റെ കോഴിക്കൃഷി

Buzz It
രംഗം വാസുവിന്റ്റെ കോഴി ഫാം ഉമ്മറത്ത് തലക്ക് കയ്യും കൊടുത്തിരിക്കുന്ന വാസു.. മാലിയിലെ ജോലിയില്‍ നിന്ന് റിട്ടയറായതിന് ശേഷം കിട്ടിയ പൈസയില്‍ നിന്ന് നല്ലൊരു തുക മുടക്കി തുടങ്ങിയതാണ് അഞ്ഞൂറോളം പിടക്കോഴികളും നൂറോളം പൂവന്‍  കോഴികളും അവക്ക് പറ്റിയ ഷെഢ്ഢുമൊക്കെ ആയി, മുട്ടകച്ചവടം നല്ല ലാഭമുള്ള ബിസിനസ്സാന്ന് കേട്ടത് പ്രകാരമാണ് തുടങ്ങിയത് പക്ഷെ അഞ്ഞൂറ് പിടക്കോഴികളുണ്ടായിട്ടും ഇരുനൂറ് മുട്ടപോലും കിട്ടുന്നില്ല, കുറച്ച് ദിവസം ശ്രദ്ധിച്ചപ്പോ ള്‍ കാരണം മനസ്സിലായി, പൂവന്‍  കോഴികള്‍ വാസൂ കരുതിയ പോലെയത്ര ശുഷ്കാന്തി കാണിക്കുന്നില്ല ജോലിയില്‍. അയല്‍പക്കത്തുള്ള ടിന്റ്റുമോന്‍ ഉപദേശിച്ച പ്രകാരം പൂവന്‍ കോഴികള്‍ക്ക് തവിടില്‍ മുസ്ലി പവർ കലക്കി ചേർത്ത് കൊടുത്തിട്ടും കോപി ഫലം നാസ്തി. 
അങ്ങനെ വാസൂ കഠിനമായ ഒരു തീരുമാനത്തിലെത്തി അതായത് പെര്‍ഫോം ചെയ്യാത്ത പൂവന്‍ കോഴികളെ ഇറച്ചിയായി വില്ക്കുക പകരം പുതിയവയെ വാങ്ങുക.. പക്ഷെ അതിലും ഒരു പ്രശ്നം നൂറോളം കോഴികള്‍ക്കിടയില്‍ നിന്നും ജോലിയെടുക്കാത്തവയെ തിരിച്ചറിയുന്നതെങ്ങനെ...!
ഗൂഗിളാന്റിയുടെ സഹായത്തൊടേ വാസു അതിനും ഒരു ഉപായം കണ്ടെത്തി വ്യത്യസ്ഥ ശബ്ദങ്ങളുണ്ടാക്കുന്ന മണികള്‍ വാങ്ങി പൂവന്‍ കോഴികളുടെ കഴുത്തില്‍ കെട്ടി...!! അടുത്ത ദിവസം രാവിലെ ഉമ്മറത്ത് ചാരുകസേരയില്‍ കിടന്ന് വാസൂ തന്റ്റെ ലാപ്ടോപ്പില്‍ എക്സെല്‍ ഷീറ്റില്‍ ശബ്ദത്തെ ആസ്പദമാക്കി കോഴീസ് പെര്‍ഫൊമന്സ് ഡാറ്റ എന്റ്റര്‍ ചെയ്യുവാന്‍ തുടങ്ങി ഏകദേശം ഉച്ചയായപ്പോഴ് വാസുവിന് ഒരു കാര്യം മനസ്സിലായി കൂട്ടത്തില്‍ ആരോഗ്യവാനായതും അതിനാല്‍ കൂടുതല്‍ പെര്‍ഫോം ചെയ്യുമെന്ന് വാസു കരുതിയിരുന്ന കറുമ്പന്‍ കൊഴിയുടെ മണിനാദം മാത്രം കേള്‍ക്കുന്നില്ല അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന ചിന്തയാല്‍ പറമ്പിലിറങ്ങി നോക്കിയ വാസു കണ്ടത് മണികുലുക്കി പൂവന്‍ കോഴികള്‍ ചെല്ലുമ്പോള്‍ അവരില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന പിടക്കോഴികളേയും അവറ്റകളുടെ പുറകെ ഓടി കിതയ്ക്കുന്ന മറ്റ് പൂവന്‍ കോഴികളേയും എന്നാല്‍ കറുമ്പനാകട്ടെ മണി ചുണ്ടില്‍ പിടിച്ച് ശബ്ദമുണ്ടാക്കാതെ നടന്ന് ചെന്ന് ശ്രദ്ധിക്കാതെ നില്‍ക്കുന്ന പിടക്കോഴികളെ ഒന്നൊന്നായി പ്രാപിക്കുന്നു.
കറുമ്പന്റ്റെ ബുദ്ധിശക്തിയില്‍ സന്തുഷ്ടനായ വാസു കര്‍ഷക ശ്രീ മേളയില്‍ കറുമ്പനെ പ്രദര്‍ശിപ്പിച്ച് ജഡ്ജസ്സിന്റ്റെ അഭിനന്ദനങ്ങളും ഒപ്പം കറുമ്പന് നോ-ബെല്‍ പ്രൈസ്സും വാങ്ങി.

ഈ കഥ സൂക്ഷിച്ച് വായിച്ചാലൊരു കാര്യം നിങ്ങള്‍ക്ക് മനസ്സിലാകും കറുമ്പനൊരു നല്ല പൊളിറ്റീഷ്യനാകാനുള്ള എല്ലാ യോഗ്യതയും ഉണ്ട് എന്തെന്നാല്‍ ജനങ്ങള്‍ അറിയാതെ അവരെ ചൂഷണം ചെയ്യുകയും ഒപ്പം അതിന് പ്രതിഫലം വാങ്ങുകയും ചെയ്യുന്ന മറ്റാരുണ്ട് നമ്മുടെ നാട്ടില്‍..?

അപ്പോള്‍ എനിക്ക് പറയാനുള്ളത് എന്തെന്നാല്‍ തിരഞ്ഞെടുപ്പൊക്കെ വരണുണ്ട് നോക്കിയും കണ്ടും വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് കൊള്ളാം, മണിനാദം എപ്പോഴും കേട്ടുവെന്ന് വരില്ല..

36 അഭിപ്രായ(ങ്ങള്‍):

വാസു said...

ആരാണ്ണാ ഈ വാസു...ലവനൊരു പെഴയാണല്ലാ...കോഴികളുടെ ലത് പോലും കണ്ട്...ഛെ..ഛെ...അയ്യേ....

രവി said...

..
വായിക്കട്ട്..ഹ് മം..
..

നല്ലി said...

ആര്‍ക്കിട്ടോ എവിടെയോ , ഇല്ല ഞാനൊന്നും പറയുന്നില്ല :‌-)

നിവിന്‍ said...

പിടക്കോഴി മുട്ട ഇടാന്‍ പൂവന്‍ കോഴി വേണോ ? മുട്ട വിരിഞ്ഞു കോഴി കുഞ്ഞുണ്ടാകാന്‍ പോരെ ?

കരീം മാഷ്‌ said...

കറുമ്പന് നോ-ബെല്‍ ആവാര്‍ഡും വാങ്ങി.
അതു കലക്കി.

Anonymous said...

ഹഹ കിടു:
മണിനാദം എപ്പോഴും കേട്ടുവെന്ന് വരില്ല :)

രവി said...

..
കോഴി(കള്‍)“ക്കേത്” മണി കെട്ടും.. :p

രാഷ്ട്രീയക്കാരേക്കാള്‍ “നല്ല” കോഴികള്‍ ഇപ്പൊ ആരുണ്ട് എന്നത് ഈയടുത്ത കാലത്തെ പത്രവാര്‍ത്തകള്‍ വായിച്ചാ പോരെ..?:D:D

കറുമ്പന്മാരേക്കാള്‍ കേമത്തം കാണിക്കാന്‍ പോയിട്ട് പക്ഷെ നാട്ടുകാരുടെ പിടിയിലായിപ്പോയീ പാവങ്ങള്‍, അതീന്ന് മലക്കം മറിയാന്‍ എന്തെല്ലാം കാണിക്കുന്നു അവര്‍..
..

ഭായി said...

കോഴികൾ, ഉദാഹരണങൾക്ക് വേണ്ടി പോലും കോഴികളെ പ്രതിഷ്ഠിക്കുമെന്ന പഴമൊഴി എത്ര സത്യം !!!! :)

വഷളന്‍ ജേക്കെ ★ Wash Allen JK said...

യഥാ ഓണര്‍ തഥാ ചിക്കന്‍. കറുമ്പന് വാസൂന്റെ അതെ സ്വഭാവം. വാസൂ, അന്റെ DNA വല്ലോം കൈവിട്ടു പോയോ?

ponman said...

എന്നാലും എന്റെ പീഡി......ഇങ്ങളെ സമ്മതിച്ചിരിക്കുന്നു
കഥ കലക്കി .....പക്ഷേ പോണ പോക്കിന് വാസൂനിട്ടൊരു താങ്ങ് താങ്ങീ

ആളവന്‍താന്‍ said...

"ഒപ്പം കറുമ്പന് നോ-ബെല്‍ പ്രൈസ്സും വാങ്ങി"

ദദ്ദങ്ങട് കലക്കി....... ദേ വേറെ ഒരു ചിരിപ്പൊതി ഇവിടെ

ആദര്‍ശ് said...

വാക്കി ഫെര്ഫോമാത്ത കൊഴ്യല്ലേ വാസു ചിക്കന്‍ ബിരിയാണികളും മറ്റും ഒണ്ടാക്കി തിന്നാ അണ്ണാ?

പട്ടേപ്പാടം റാംജി said...

സംഗതി കലക്കി പീഡി.
എന്നാലും ലവന്മാരെ കണ്ടുപിടിക്കാനുള്ള സൂത്രം കൊള്ളാം.
അവസാനം കറുമ്പന് പ്രൈസ്‌ കൂടി ഒപ്പിച്ചെടുക്കാന്‍ ആയല്ലോ.

ഹംസ said...

അപ്പോള്‍ എനിക്ക് പറയാനുള്ളത് എന്തെന്നാല്‍ തിരഞ്ഞെടുപ്പൊക്കെ വരണുണ്ട് നോക്കിയും കണ്ടും വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് കൊള്ളാം, മണിനാദം എപ്പോഴും കേട്ടുവെന്ന് വരില്ല..

അദ്ദാണ് ... പഞ്ച് .!!

Vayady said...

കോഴിയും കൊള്ളാം, കോഴീടെ മുതലാളിയും കൊള്ളാം, അവരെകുറിച്ചെഴുതിയ പീഡിയും കൊള്ളാം. ചിരിപ്പിച്ചു. അവസാനത്തെ പഞ്ച് കലക്കി. :D

ഹാപ്പി ബാച്ചിലേഴ്സ് said...

ഹായ് pd ,
ആദ്യമായാണ് ഈ വഴി വരുന്നത്.
വാസൂന്റെ കോഴിക്കഥ വായിച്ചപ്പോ ചിരി നിര്‍ത്താന്‍ ബുദ്ധിമുട്ടി. ഒടുവില്‍ ഒരു പഞ്ചും.
സംഭവം വളരെ ഇഷ്ടപ്പെട്ടു. വളരെ ചുരുക്കി ഒരു ചെറിയ വലിയ കഥ..
അപ്പൊ വീണ്ടും സന്തിക്കും വരെ വണക്കം.
ഹാപ്പി ബാച്ചിലേര്‍സ്
ജയ് ഹിന്ദ്‌

siya said...

കലക്കി ട്ടോ ..കോഴികള്‍ എല്ലാം കൊള്ളാം .
ഗൂഗിളാന്റിയുടെ സഹായത്തൊടേ വാസു അതിനും ഒരു ഉപായം കണ്ടെത്തി വ്യത്യസ്ഥ ശബ്ദങ്ങളുണ്ടാക്കുന്ന മണികള്‍ വാങ്ങി പൂവന്‍ കോഴികളുടെ കഴുത്തില്‍ കെട്ടി...ഇത് അടിപൊളി

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

വെറും മണ്ടനാണെങ്കിലും മിണ്ടാണ്ട് പോണില്ല....

കഴിഞ്ഞ ഫെബ്രുവരി 30 ന് ഇവിടത്തെ ഗാർഡിയൻ പത്രത്തിൽ വന്നിരുന്ന വാർത്തയിൽ പറഞ്ഞിരുന്നത് ഇവിടത്തെ വൈറ്റ്ലഗോൺ പിടകളെല്ലാം നല്ല പെർഫോമൻസുള്ള കറമ്പൻ പൂവ്വന്മാരുടെ പിറകെയാണെന്നാണ്....

പിന്നെ ഈ വാർത്ത വെച്ച് നമ്മുടെ രാഷ്ട്രീയ തൊഴിലാളികൾക്കിട്ട് പണികൊടുത്തതും നന്നായിട്ടുണ്ട് കേട്ടൊ... ഗെഡീ

ചിലന്തി Nephila Clavata said...

സുവസുവും കോഴികളും...

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

മണി കിലുക്കാത്ത കോഴി ഇടത്തുടോ വലത്തൂടോ കൊത്തിചവിട്ടൂന്നത്???

എറക്കാടൻ / Erakkadan said...

ആര്‍ക്കിട്ടാ...മെല്ലെ പറഞ്ഞാല്‍ മതി ..ആരും കേള്‍ക്കില്ല

Mahesh V said...

നോ-ബെല്‍ പ്രൈസ്സും..........:)))

മൊത്തത്തില്‍ കലക്കി ...
ഒരു പുതുയുഗ കഥ ....

ആര്‍ബി said...

kidu..

athu thanne..

vimalrajkappil said...

സ്വാമിയെ ..ഞാനൊന്നും പറയുന്നില്ല

സ്വപ്നാടകന്‍ said...

ഗുണപാഠം കൊള്ളാം :)
നല്ല താങ്ങ് ..


വേറൊരു കോഴിക്കോമഡി ഒരു സൈറ്റീന്നു വായിച്ചിരുന്നു,(അഞ്ചാമത്തെ ഗേ കോഴി :))അതിന്റെ രൂപാന്തരണം ആകുമെന്നാ വായിച്ചു തുടങ്ങ്യപ്പോ ഓര്‍ത്തത്..ഇത് പക്ഷേ കലക്കി:)

Akbar said...

ഈ കറുമ്പന്‍ ആള് കൊള്ളാലോ പീ ഡി. ശരിക്കും ഞാനൊന്ന് ചിരിച്ചു കേട്ടോ.

കോഴി മുതലാളിയുടെ ബുദ്ധി സമ്മതിച്ചിരിക്കുന്നു. വാണിഭ മുതലാളിക്ക് ഇത് ബിസ്സിനസ്സാണെന്നു "അകപ്പെട്ടു പോകുന്ന പിടക്കോഴികള്‍ക്ക്" അറിയില്ലല്ലോ. ചിരിയും ഒപ്പം ഏറെ തലങ്ങളുള്ള ചിന്തകളിലേക്കും വായനക്കാരെ കൊണ്ട് പോകാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു.

നീട്ടി വലിച്ചു ബോറടിപ്പിക്കാതെ ഹാസ്യാത്മകമായി വിഷയം അവതരിപ്പിക്കാന്‍ കഴിഞ്ഞത് എഴുത്തിന്റെ എടുത്തു പറയാവുന്ന മേന്മയാണ്.

വരയും വരിയും : സിബു നൂറനാട് said...

ഈ കോഴികഥ കലക്കി ആശാനെ..

കണ്ണൂരാന്‍ / Kannooraan said...

കലക്കി മച്ചാ കലക്കി. കോഴികള്‍ വാഴട്ടെ.!

ചാണ്ടിക്കുഞ്ഞ് said...

കറമ്പന്‍ കോഴിയെ വെച്ച് രാഷ്ട്രീയക്കാരുടെ തൊലി ഉരിഞ്ഞ പീഡീസെ....ജാഗ്രതൈ...പിണങ്ങാറായി ഇത് വായിച്ചു കഴിഞ്ഞു....ചിലിയുടെ തലസ്ഥാനത്ത് (സാന്റിയാഗോ) നിന്ന് ക്വട്ടേഷന്‍ ഇറങ്ങിക്കഴിഞ്ഞു...

Sabu M H said...

That was a good one!

LeninKumar said...

kollaam kiduuu

Vayady said...

പീഡി, കുറേ നാളായി ഒരു വിവരവുമില്ലല്ലോ? പുതിയ പോസ്റ്റ് ഇടാറായില്ലേ?

രമേശ്‌അരൂര്‍ said...

ഞാന്‍ പീ ട്ടീ ..പീഡി അയഞ്ഞതു ...ഞങ്ങ അരൂക്കാരാ
കോഴിക്കച്ചോടം കേട്ടിട്ട് കൊള്ളാവുന്ന വെസനസ് ആണെന്ന് തോന്നണു കെട്ടാ..ഒന്ന് പൈറ്റി നോക്കിയാലാ ..?
ഈ കരേലെക്ക ഞങ്ങ ആദ്യവായി കച്ചോടത്തിനു വരികേ ണേ..അതിന്റ ഒരു പേടീം ഒണ്ടു പീ ഡീ ച്ചേട്ടാ ...അപ്പ നമ്മക്കിനി കൂട ക്കൂട കണാവല്ലാ...ഇപ്പ പോണേ ..

Abduljaleel (A J Farooqi) said...

ivide vannu chilathellam vayichu madngunnu.

ശ്രീ said...

ഇപ്പോ ഇവിടൊന്നുമില്ലേ?

Renjith said...

ഇതിപ്പോഴാണല്ലോ പീഡി കണ്ടത് .
എന്നാലും വാസു അണ്ണാ ഇങ്ങള് ഇത്തരക്കാരന്‍ ആയിരുന്നു അല്ലെ :))

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ