റോസ്മേരി

Buzz It
{PG 13 Rated Entry}

ഒരു പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിച്ച് കേട്ട് കാണുമല്ലോ പേരിലെ പ്രശ്നം കാരണം ഡൈവോഷ്സ്സായ ഒരു നിര്‍ഭാഗ്യവാന്റ്റെ കഥയിതാ:-
ഒരു ഡില്ലി ട്രിപ്പിനിടയില്‍ വച്ചാണ് എന്റ്റെ സൃഹൃത്ത് എനിക്ക് അയാളെ പരിചയപ്പെടുത്തിയത് വണ്‍ മിസ്റ്റര്‍ അരവിന്ദ് ലേലെ എന്‍റെ സൃഹൃത്തിന്റ്റെ സഹപ്രവര്‍ത്തകന്‍, കൈ നീട്ടി ഷേക്ക് ഹാന്ഡ് തന്നു കൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു 'ലേലേ'. 'ദേദേ' എന്ന് നാക്കിന് തുമ്പില്‍ വന്ന വികട സരസ്വതിയെ ഒരുവിധത്തില്‍ കണ്ട്രോള്‍ ചെയ്തുകൊണ്ട് ഞാന്‍ ആയാളോട്‌ കുശലം പറഞ്ഞ്‌ പിരിഞ്ഞു പിന്നീട് എന്റ്റെ സൃഹൃത്തിനോട് ഞാന്‍ പറഞ്ഞു ഒരു വല്ലാത്ത പേര് തന്നെ നിന്‍റെ കൂട്ടുകാരന്‍റെ.

അവന്‍ പറഞ്ഞ മറുപടി കേട്ടപ്പൊഴാണ് പേരിന്റ്റെ പ്രാധാന്യം എനിക്ക് മനസ്സിലായത് കാരണം നമ്മുടെ പാവം അരവിന്ദ് ലേലെ ഒരു ഗോവക്കാരിയെ പ്രേമിച്ച് വിവാഹം കഴിച്ചു പെണ്ണിന്റ്റെ പേര് റോസ്മേരി അവരുടെ വിവാഹത്തൊട് അനുബന്ധിച്ച് നടത്തിയ കല്യാണ വിരുന്നിടയില്‍ അവള്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു എന്തെന്നാല്‍ അവള്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ പലരും അടക്കി ചിരിക്കുന്നു ചില ആണുങ്ങള്‍ തന്നെ നോക്കി കുസൃതി ചിരിയും പാസ്സാക്കുന്നു എന്തിനെന്ന് മനസ്സിലായില്ല അന്നെത്ര ആലോചിച്ചിട്ടും റോസ്മേരിക്ക്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം കൂട്ടുകാരിയുടെ വീട്ടില്‍ പോയപ്പോള്‍ അവള്‍ പറഞ്ഞാണ്‌ എല്ലാരുടേയും ചിരിയുടെ പൊരുള്‍ റോസ്മേരിക്ക് മനസ്സിലായത് കാരണം മറ്റൊന്നുമായിരുന്നില്ല ഭര്‍ത്താവിന്റ്റെ പേര് തന്നെ, റോസ്മേരി എന്ന തന്‍റെ പേരിനൊടൊപ്പം ഭര്‍ത്താവ്‌ അരവിന്ദ് ലേലെയുടെ സര്‍ നെയിമും തമ്മില്‍ ചേരുമ്പോള്‍ ചേര്‍ക്കുമ്പോള്‍ ഒരു ഒന്നൊന്നര പൊരുത്തക്കേട്, തിരിച്ച് വീട്ടിലെത്തിയ അവളാദ്യം ചെയ്തത് ഡൈവോഷ്സിന് അപ്ലൈ ചെയ്യുക ആയിരുന്നുവത്രെ

ഷേക്ക് ഹാന്‍ഡ് തരുവാനായി വലതു കരം മുമ്പോട്ട് നീട്ടി റോസ് മേരി സ്വയം പരിചയപ്പെടുത്തുന്ന സീന്‍ ഒന്ന് ആലോചിച്ച് നോക്കൂ,

'ഹായ്, റോസ്മേരി ലേലേ'

लेले ലേലെ = എടുത്ത് കൊള്ളൂ,रोज् റോഝ്= ദിവസം/ദിവസേന, ढेढेദേദെ = തരൂ, मेरी മേരി = എന്റെ

59 അഭിപ്രായ(ങ്ങള്‍):

Anonymous said...

ente vakha thenga.........(0))

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:) പലരും ആശിച്ചു കാണും

കുട്ടന്‍ said...

പ്രേമിക്കുമ്പോ പേരൊന്നും നോക്കിയില്ലായിരുന്നോ....ഇത് കുറച്ചു കഷ്ടാണെ.....പാവം ലേലേ...

കൂതറHashimܓ said...

ഹിന്ദി അറിയാത്തവരെ മനപ്പൂര്‍വം കളിയാക്കാന്‍ ഇട്ട പോസ്റ്റ്,
ലേലേ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്ത ഞാന്‍ ഈ പോസ്റ്റ് വായിച്ചിട്ട് എന്തു കാര്യം..??
പിഡി അടക്കം മുകളില്‍ കമന്റിയ ഏതെങ്കിലും കൂതറകള്‍ക്ക് പറയാമായിരുന്നില്ലേ ആ വാക്കിന്റെ അര്‍ത്ഥം.. വായിച്ച ഞാനാ മണ്ടന്‍.. കൂതറ പോസ്റ്റ് .. :)

mukthar udarampoyil said...

അതെ,
ചീത്ത പേരില്‍ നിന്ന് രക്ഷപെടാന്‍ ഡൈവോഷ്‌സല്ലാതെ മറ്റെന്ത് വഴി?
പാവം Mr. അരവിന്ദ് ലേലെ.

പീ ഡീ..
ഈ പച്ചക്കളര്‍ മാറ്റി വെള്ളയാക്കിയാല്‍ കുറച്ചൂടെ
ചൊങ്കുണ്ടായിരുന്നു..
സൈഡ് ബാര്‍ പോലെ...

സുമേഷ് | Sumesh Menon said...

ഒരു പേരിലെന്തിരിക്കുന്നു?

ഇതൊക്കെയാണിരിക്കുന്നത് അല്ലെ?

കഷ്ടം..

(അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണേ...)

പട്ടേപ്പാടം റാംജി said...

ചീത്തപ്പേരായാല്‍ അങ്ങിനെ തന്നെ വേണം.
വലിയ കഷ്ടാണെ കാര്യം?

കൊലകൊമ്പന്‍ said...

കദം കുദാ ഹേ..
എനിക്ക് ഹിന്ദി അറിഞ്ഞു കൂടായെന്നു ഈ മറുതായോടു ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കടെയ് ..

പീടി .. ഈ പോസ്റ്റിന്റെ അര്‍ത്ഥം നാളെ ബസ്സില്‍ ചര്‍ച്ച ചെയ്യാം.. കാലത്തെ തന്നെ പീടി ഒരു ബസ്സിറക്ക് .. ഇനി ഇത് പറഞ്ഞു തന്നിട്ട് പോയാ മതി .. ആഹാ

ചാണ്ടിക്കുഞ്ഞ് said...

ഹ ഹ...ഭാവന കൊള്ളാം...ഒന്നുമില്ലാത്തിടത്ത് നിന്ന് ഒരു കഥ ഉണ്ടാക്കിയില്ലേ..
ഇതിനു സമാനമായ ഒരു കഥ ഞാന്‍ ഇടുന്നുണ്ട്, അടുത്ത് തന്നെ....

ഹംസ said...

ഹ ഹ ഹ.. പ്രവീണ്‍ വട്ടപറമ്പത്ത് പറഞ്ഞ പോലെ പലരും ആശിച്ചു കാണും..!!

sm sadique said...

എന്തര്‍ത്തമായാലും അത്ത്ര്‍ക്കങ്ങട് വേണ്ടായിരുന്നു ,റോസ്മേരി .

Renjith said...

കൊള്ളാം pd:)

vaayaadi said...

thanks for visiting my blog.

മൂരാച്ചി said...

ഇപ്പറഞ്ഞ റോസ്മേരി പി ഡി യെ പരിചയപ്പെടുമ്പോള്‍ "ലേലേ" എന്നു പറയുകയും, ഇതു തന്നെ തക്കം എന്നു മന്‍സ്സിലാക്കിയ പി ഡി "ദേദേ" എന്നു പ്രതികരിക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന സംഭവങ്ങളാണ് വിവാഹമോചനം വരെ എത്തിച്ചതെന്നു കിം‌വദന്തി.

കുമാരന്‍ | kumaran said...

പേരു മാറ്റിയാ പോരായിരുന്നോ..

Vayady said...

മൂരാച്ചി പറഞ്ഞു-"റോസ്മേരി പി ഡി യെ പരിചയപ്പെടുമ്പോള്‍ "ലേലേ" എന്നു പറയുകയും, ഇതു തന്നെ തക്കം എന്നു മന്‍സ്സിലാക്കിയ പി ഡി "ദേദേ" എന്നു പ്രതികരിക്കുകയും ചെയ്തു."

ഏയ്! ഒരിക്കലുമില്ല. പീഡി അത്തരക്കാരനൊന്നുമല്ല. എനിക്കറിയാം. ഹിന്ദിയറിയാത്ത ആര്‍ക്കും ഒരബദ്ധമൊക്കെ പറ്റും..അല്ലേ പീഡി?

Radhika Nair said...

ഹാഷിം പറഞ്ഞതുപോലെ ഹിന്ദി അറിയാന്‍ വയ്യാത്തതുകൊണ്ടുള്ള ഒരു ബുദ്ധിമുട്ടേ :)

സിനു said...

ഇത്ര ചിരിക്കാന്‍ മാത്രം എന്താണാവോ..ഈ ലേലേ യുടെ അര്‍ഥം
ഒന്നറിഞ്ഞിരുന്നെങ്കില്‍ എനിക്കും ഒന്ന് ചിരിക്കാമായിരുന്നു.
എഴുതിയ സ്ഥിതിക്ക് പി ഡിക്ക് അതിന്റെ അര്‍ത്ഥവും കൂടെ പറയാമായിരുന്നില്ലേ പി ഡീ...

jayanEvoor said...

തമാശ കൊള്ളാം!

(പക്ഷെ അതിന്റെ പേരിൽ ഡൈവോഴ്സ് ആയി എന്നു പറഞ്ഞത് ഗുണ്ട്! അവൾക്ക് റൊസ്മേരി അരവിന്ദ് എന്നങ്ങ് പെരു ഫിക്സ് ചെയ്തൂടായിരുന്നോ!! ഹി! ഹി!)

രഘുനാഥന്‍ said...

ഹായ്, റോസ്മേരി ലേലേ ഹ ഹ ഹ ഹ

എറക്കാടൻ / Erakkadan said...

ആ റോസ്മേരി ഇപ്പോൾ ഉണ്ടോ ആവോ..റോസ്മേരി എറക്കാടൻ നോ പ്രൊബ്ലം അല്ലേ പിഡി ?

Captain Haddock said...

ഹ..ഹ.ഹ...രണ്ടു ദിവസം മുന്പ് ഒരു സര്‍ദാര്‍ ഫ്രണ്ട് ഇത് പോലെ ഉള്ള, ഇതേ വാക്ക്‌ വരുന്ന ഒരു തമാശ പറഞ്ഞു തന്നിരുന്നു. ഒരു ചാറ്റ് ബിസിനന്‍സ്‌ കഥ.

വഷളന്‍ (Vashalan) said...

ബാപ്​രെ ബാപ്! പീഡീ, തൂ സരൂര്‍ ഏക്‌ ഐസാ ബദ്മാശ്‌ ഹോ.. താന്‍ അവളുടെ കല്യാണം മുടക്കിയ ശേഷം അവള്‍ പിന്നേം കെട്ടി. ഒരു "ഗന്ഗോപാദ്ധ്യായ പകടോ"-യെ...

ഇപ്പോള്‍ അവളുടെ പേര് "റോസ്മേരി പകടോ" എന്നാണ്.

Vayady said...

പീഡി-
പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറില്ലേ? പേരിലാണ്‌ എല്ലാം ഇരിക്കുന്നത്.

എനിക്ക് പണ്ട് ഒരു കല്യാണാലോചന വന്നിരുന്നു. ആള്‍ടെ പേര്‌ "ഉല്‍‌പലാക്ഷന്‍" എന്റെ കൊക്കിനു ജീവനുണ്ടെങ്കില്‍ ഞാനിയാളെ കെട്ടില്ലെന്ന് സമരം ചെയ്തു. ഭാഗ്യത്തിന് ജാതകം ചേര്‍ന്നില്ല. അല്ലായിരുന്നുവെങ്കില്‍ കൂട്ടുകാരെല്ലാവരും കൂടി എന്നെ കളിയാക്കി കൊന്നേനെ. ഒന്നാലോചിച്ച് നോക്കൂ.."വായാടി ഉല്‍‌പലാക്ഷന്‍" ശ്ശേ! ഒരു ഗ്ലാമറില്ലാത്ത പേര്‌. (ഈ ബ്ലോഗ് ലോകത്ത് 'ഉല്‍‌പലാക്ഷ"ന്മാരാരെങ്കിലും ഉണ്ടെങ്കില്‍ ഈ തത്തമ്മയോട് ക്ഷമിക്കണം.)

വഷളന്‍ (Vashalan) said...

സുന്ദരനായ ഉത്പലാക്ഷനെ (താമരക്കണ്ണന്‍!) കെട്ടാന്‍ യോഗമില്ല. ഉത്പലാക്ഷനെ പിടിക്കാത്ത വായാടി, വിരൂപാക്ഷന്റെ (നമ്മടെ ശിവന്‍)കല്യാണാലോചന വന്നിരുന്നെങ്കില്‍ എന്ത് ചെയ്യുമായിന്നു?

പിന്നെ, ഇപ്പൊ കെട്ടിയത് വായില്ലാക്കുന്നിലപ്പനെ ആണോ? വായാടിയുടെ വാചകമടി കേട്ട വായ്‌ തുറക്കാന്‍ വിധിയില്ലാത്ത യാരോ ഒരുവന്‍?

മൂരാച്ചി said...

ഒരു 'കാതില്ലാക്കുന്നിലപ്പനെ' ആയിരുന്നെങ്കില്‍ അങ്ങേര്‍ക്കു സ്വൈര്യമായി ജീവിക്കാമായിരുന്നു.

എന്നാലും റോസ്മേരി ഇനി എത്ര കെട്ടണം, മാനമായി ഒന്നു ജീവിക്കാന്‍? (പോസ്റ്റുമായി ബന്ധമില്ലാത്ത കമന്റിടരുതെന്ന് പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്.)

Vayady said...

ചതിച്ചോന്റെ ഈശ്വരാ!! ആ "ഉല്‍‌പലാക്ഷന്‍" വഷളന്റെ രൂപത്തില്‍ പ്രതികാരം ചെയ്യാനോ മറ്റോ ഇറങ്ങിയതാണോ? അല്ലെങ്കില്‍ വഷളനെന്തിനാ ഇത്ര രോഷം കൊള്ളുന്നത്? ദേ, ഇപ്പൊ മൂരാച്ചിയും.

എന്റെ പീഡി, എനിക്കീ സത്യങ്ങള്‍ ഒക്കെ വിളിച്ചു പറയാന്‍ പോണ്ട വല്ല കാര്യോണ്ടായിരുന്നോ? ഞാനൊരാഴ്ച മൗനവൃതമെടുത്താലോന്ന് ആലോചിക്കയാണ്‌. അക്‌ബര്‍ വരട്ടെ.. എന്നിട്ട് തീരുമാനമെടുക്കാം. എനിക്ക് ഈ ബൂലോകത്ത്‌ ആകെ അക്‌ബറിനെ മാത്രമേ വിശ്വാസമുള്ളു.

വഷളന്‍ (Vashalan) said...

ഇനിയും എന്തിനീ പരിഹാസശരങ്ങള്‍? ഉല്‍പ്പേട്ടന്റെ പൂര്‍വാശ്രമത്തിലെ പേരാണ് ഉല്‍പ്പലാക്ഷന്‍. അതിനിപ്പോള്‍ ഒരു പ്രസക്തിയും ഇല്ല. ഉല്‍പ്പേട്ടന്‍ ഇപ്പോള്‍ ഹിമാലയ സാനുക്കളില്‍ സ്വാമി കല്യാണശൂന്യാനന്ദ ശാരികവര്‍ജ്യപ്രബുദ്ധാനന്ദ നിന്തിരുവടികള്‍ ആയി മോക്ഷം തേടി അലയുകയാണ്. ഇത് പറയണമെന്ന് വിചാരിച്ചതല്ല. പിന്നെ ഉല്‍പ്പേട്ടനെ ഇനിയും പരിഹസിക്കുന്നത് കേട്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം.

ജീവിതത്തിന്റെ നിരര്‍‍ത്ഥകതയില്‍ പരിക്ഷീണനായി ഞാന്‍ ദേശാടനം ചെയ്ത വേളയില്‍ അങ്ങു ഹരിദ്വാരില്‍ വച്ച് ആ മഹാശയനെ നേരില്‍ക്കാണന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അന്ന് അദ്ദേഹം ഉപദേശിച്ചു "ഇനി ഒരിക്കലും ഗ്ലാമറില്ലാത്ത ഒരു നാമത്തിന്റെ പേരില്‍ ആരും കെട്ടാച്ചരക്കാവരുത്". ജഡതുല്യമായ അഗ്ലാമീകൃതമായ എന്റെ പഴയ പേരുപേക്ഷിച്ചു വഷളന്‍ എന്ന മാന്യമായ പേരിടാന്‍ എന്നെ ഉപദേശിച്ചശേഷം അദ്ദേഹം എങ്ങോ മറഞ്ഞു... അന്ന് ഞാന്‍ മനസ്സുകൊണ്ട് അദ്ദേഹത്തിന് വാക്ക് കൊടുത്തു... എന്നെങ്കിലും വായടിയുടെ ബ്ലോഗ്‌ കണ്ടാല്‍ ഒരു കമന്റിട്ടു പകരം വീട്ടുമെന്ന്. അതിപ്പോള്‍ ഇവിടെ ഇങ്ങനെ...

ഓ, വികാരത്തള്ളിച്ചയില്‍ മൂരാച്ചിയുടെ റൂള്‍ മറന്നു, ബ്ലോഗുമായി ബന്ധമുള്ള കമന്റേ ഇടാവൂ എന്ന്... ഇതാ പിടിച്ചോ...

പീഡീ, റോസ്മേരി രാവിലെ ചായ കുടിച്ചോ?

Akbar said...

എന്നെ വിശ്വാസമുണ്ടെന്ന് ലോകത്തില്‍ മനുഷ്യരാരും പറഞ്ഞിട്ടില്ല. ഒരു തത്തമ്മയെങ്കിലും പറഞ്ഞല്ലോ. ആരവിടെ ഈ തത്തമ്മയെ സ്വതന്ത്രയാക്കൂ.
ബ്ലോഗ്‌ മുത്തപ്പനായ pd യെ വിളിച്ചു ഞാന്‍ ആണയിടുന്നു. ഉല്‍പലാക്ഷന്റെ ആലോചന വായാടിയുടെ വെറും ഉല്‍പ്രേക്ഷ മാത്രമായിരുന്നു. ഉല്‍പലാക്ഷന്‍ ടെലിഫോണ്‍ വഴി ഒരു പെരുന്തിനെയാണ് നിക്കാഹ് കഴിച്ചത്. കുരുവിയുടെ പാട്ട് കേട്ട് എതിര്‍പാട്ട് പാടിയ ഉല്പലാക്ഷന്‍ പിന്നീടറിഞ്ഞു, പെരുന്തായിരുന്നു കുരുവിയുടെ ശബ്ദത്തില്‍ പാടിയതെന്ന്. അതോടെ ഉല്‍പലാക്ഷന്റെ പാസ്പോര്‍ട്ട് കീറി.
എന്നാല്‍ വയാടിയുടെ നിക്കാഹ് കോലാഹല മേട്ടില്‍ രാപ്പാടികളുടെ കുരവയോടെ മുന്‍ നിശ്ചയ പ്രകാരം നടന്നു. ഞാനായിരുന്നു ഒന്നാം സാക്ഷി. ദീര്‍ഘ സുമംഗലീ ഭവ.

പോസ്റ്റിനെപ്പറ്റി ഞാനൊന്നും പറയുന്നില്ല. പേര് വരുത്തി വെക്കുന്ന ഓരോ വിനകളെ.

Pd said...

തേങ്ങക്ക് നന്ദി കാന്താരി..
തന്നെ തന്നെ പ്രവീ.
പ്രേമത്തിന് കണ്ണില്ലല്ലോ കുട്ടാ
ഹിന്ദി ഇപ്പൊ ഇട്ടിട്ടുണ്ടെടോ കൂതറാസ് രാഷ്ട്രഭാഷ അറിയില്ലെന്നാരറിഞ്ഞു.
നന്ദി മുഖ്താറ് താങ്കള് പറഞ്ഞ മാറ്റങ്ങള് നടത്തിയിട്ടുണ്ട്.
അതേ സുമേഷ് പേരൊരു പൊല്ലാപ്പ് ആകാം
ഹഹ അതേയതെ റാംജി.
കൊമ്പാ ബസ്സ് ഇറക്കി വിവരിച്ച് തന്നല്ലോ സമാധാനായാ?
ചാണ്ടീസ് താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു
ഹഹ തന്നെ തന്നെ ഹംസാ
ലേലയുടെ സമയദോഷം സാദ്ദിഖ്ജീ
നന്ദി രെന്ജിത്ത്
നന്ദിയുണ്ട് അപരി വായാടി

Pd said...

നന്ദി കുമാരാ..
ഹിന്ദി പഠിക്കൂ സിനുവും രാധികയും ദോണ്ട് വിവറ്ത്തനം മുകളില്.
ജയോ "ഡൈവോഴ്സ് ആയി എന്നു പറഞ്ഞത് ഗുണ്ട്" ഹഹ ഒരു രസോക്കെ വേണ്ടേ മാഷേ?
രഘുനാഥന്‍ സാബ് ന ന
റോസ്മേരി എറക്കാടൻ - മീശ മുളക്കാത്ത ചെക്കന്റെ ആശ കണ്ടില്ലേ
ഒരു ചാറ്റ് ബിസിനന്‍സ്‌ കഥ ഇവിടെ പറയൂ ക്യാപ്റ്റോ

Pd said...

मे बद्'माश्.. न वषळा न हम् एक् सीधा सादा बोला बाला तन् ओर् मन् से शुद्द् सुन्दर् मानव् हूं

Pd said...

മൂരാച്ചി മൂരിയിട്ടു...ഒരു 'കാതില്ലാക്കുന്നിലപ്പനെ' ആയിരുന്നെങ്കില്‍ അങ്ങേര്‍ക്കു സ്വൈര്യമായി ജീവിക്കാമായിരുന്നു. ഒന്നും പറയണ്ട മൂരു അങ്ങേര് പാവം വിളിച്ച് പറഞ്ഞ പ്രകാരം ഞാന് കുറച്ച് ഇയറ് പ്ലഗ്ഗ് കൊറിയറ് വഴി അയച്ച് കൊടുത്തിട്ടുണ്ട്.. വായാടിയെ കെട്ടി എന്ന ഒറ്റ കുറ്റമേ അങ്ങേര് ചെയ്തുള്ളൂ, മുജ്ജന്മ പാപം അല്ലാതെന്താ പറയുക?

Vayady said...

**അക്‌ബര്‍‌‌‌-
ഈ വിഷമഘട്ടത്തില്‍ എന്നെ സഹായിച്ച എന്റെ സുഹൃത്തിന് ഒരായിരം നന്ദി...
പിന്നെ മൗനവ്രതത്തിന്റെ കാര്യത്തിലും എന്നെ സഹായിച്ചല്ലോ "അങ്ങിനെ വല്ല നല്ല കാര്യവും ചിന്തിക്കൂ. രണ്ടാഴ്ചത്തേക്കെങ്കിലും ഭൂലോകത്ത് ഇത്തിരി മനസ്സമാധാനം കിട്ടട്ടെ വായാടി" എന്നും പറഞ്ഞ്.. ഇതെനിക്ക് അത്രയിഷ്ടായില്ലെങ്കിലും, അക്‌ബര്‍ പറഞ്ഞതു കൊണ്ട് മാത്രം ഞാന്‍ ഈ കടുത്ത തീരുമാനം എടുക്കാന്‍ തന്നെ തീരുമാനിച്ചു. സ്ഥലം, തിയതി എന്നിവ പിന്നെ അറിയിക്കുന്നതാണ്‌.

**പീഡി-
ആ പുതിയ Vaayaadiക്കിട്ട "അപരി വായാടി" എന്ന പേര്‌ എനിക്ക്‌ നല്ല ഇഷ്‌ടായി!! (വേറൊരു 'വായാടി' വന്നതില്‍ ഇത്തിരി കുശുമ്പും ഉണ്ടെന്ന് കൂട്ടിക്കോള്ളൂ :) )

വഷളന്‍ (Vashalan) said...

"मे बद्'माश्.. न वषळा न हम् एक् सीधा सादा बोला बाला तन् ओर् मन् से शुद्द् सुन्दर् मानव् हूं"

പീഡീ, എന്തുവാഡേയ് ഇത്? में भी हुं, हैं हो ही ही... പിടിച്ചു നിക്കണ്ടേ?....

pinky said...

ഞാന്‍ ആദ്യമായാണ് പിഡിയുടെ ബ്ലോഗ്‌ വായിയ്ക്കുന്നത് ,നല്ല പോസ്റ്റ്‌ ...ഇനിയും വരാം ..

Vayady said...

പി ഡി,
കൊറിയറ് വഴി അയച്ചു തന്ന ഇയര്‍ പ്ലഗ്ഗ് ഇന്നലെ ഇവിടെ കിട്ടി. താങ്ക്‌സ് പറയാന്‍ പറഞ്ഞിട്ടുണ്ട്!!! അടുത്ത ഒരാഴ്ച്ച ഞാന്‍ "മൗനവ്രത"മായതിനാല്‍ അതിനടുത്തയാഴ്ച്ച മുതല്‍ ഉപയോഗിച്ചു തുടങ്ങാമെന്നും പറഞ്ഞു. :)

വഷളന്‍ (Vashalan) said...

वायाडी, मौनवृत? मगर क्यों?

मुछे कोयी समछ नहीं आता। वायाडी और मौनवृत ऐसे अछा combination हें, ज़रूर അലുവാ और പോത്തിറച്ചി के तरह।
मुछे माफ़ करना, ये पीडी साब सिर्फ हिंदी में बात करते हैं; इसलिए हम भी बहुत कोशिश करता हूँ।

മൂരാച്ചി said...

ഇനി ഹിന്ദി പഠിച്ചിട്ടേ ഞാന്‍ ഇങ്ങോട്ടുള്ളൂ.

തപാല്‍ വഴി ഹിന്ദി പഠിപ്പിക്കുന്ന വല്ല സ്ഥലവും അറിയുമോ വഷളാ?

Vayady said...

പിന്നെ കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല പീഡി/വഷളന്‍/മൂരാച്ചി. ഞാന്‍ മൗനവ്രതത്തിലായിരിക്കുമ്പോള്‍ അറിയും എന്റെ വില!!

ഏകതാര said...

പീഡി ,
ഒരു കുടുംബം കലക്കിയപ്പ സമാധാനമായല്ലോ അല്ലെ?

വഷളന്‍ (Vashalan) said...

*** മൂരാച്ചി : തപാല്‍ വഴി ഹിന്ദി പഠിപ്പിക്കുന്ന വല്ല സ്ഥലവും അറിയുമോ വഷളാ?
തപ്പല്‍ പഠിപ്പിക്കുന്ന ഒരു സ്ഥലവും എനിക്കറിഞ്ഞൂടാ. വല്ല പോക്കറ്റടിക്കാരനോടു പോയി ചോദിക്ക്... പിന്നെ ഇതിന്റെ ഉത്തരം എന്താ പറയാന്‍ പോകുന്നതെന്നെനിക്കറിയാം. "അതുകൊണ്ടല്ലേ വഷളനോട് ചോദിച്ചത്" എന്ന്? ആ പരിപ്പ് ഇവിടെ വേവില്ല എന്റെ മൂരീ.

മൂരാച്ചി said...

വഷളന്‍, ആ വൃത്തികെട്ട കണ്ണട എടുത്തു മാറ്റീട്ട് വായിച്ചു നോക്കൂ. അപ്പോള്‍ പിടികിട്ടും, ഞാന്‍ എഴുതിയത് "തപാല്‍" എന്നാണെന്ന്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ POST.

ഞാന്‍ നീന്തലും, സൈക്കിളും, ഡ്രൈവിംഗും ഒക്കെ പഠിച്ചത് തപാല്‍ വഴിയാ. പിന്നല്ലേ ഈ ഹിന്ദി!

ഓപ്പറേഷന്‍ ചെയ്തു കോങ്കണ്ണ് മാറ്റാന്‍ താല്പര്യമുണ്ടെങ്കില്‍ പീ ഡീ ക്ക് നല്ലൊരു കണ്ണു ഡോക്ടറെ പരിചയമുണ്ടെന്നു പറയുന്നതു കേട്ടു.

വഷളന്‍ (Vashalan) said...

എന്താ പറഞ്ഞെ? തുപ്പലോ?

വെള്ളത്തിലാശാന്‍ said...

പണ്ട് മാത്യു വിനും ക്രിസ്ടീനക്കും കുഞ്ഞു ഉണ്ടായപ്പോ മാക്രി എന്ന പേരിനെ ചൊല്ലി രണ്ടു പേരും അടിച്ചു പിരിഞ്ഞത് ഓര്‍മ്മ വരുന്നു.. :)

തെച്ചിക്കോടന്‍ said...

പേരിലെ ഗുലുമാല് അസ്സലായി, എന്നിട്ട് ആരെങ്കിലും ലേലിയോ റോസ്മേരിയെ !

Pd said...

@ ഏകതാര..യ്യൊ നുമ്മ ഒന്നും കലക്കിയില്ല കേട്ടോ ജസ്റ്റ് ഇബടെ റിപ്പോര്‍ട്ട് ചെയ്തു എന്ന് മാത്രം..
ആശാനെ 'മാക്രി' കലക്കി ഹഹഹ
@തെച്ചിക്കോടന്‍ : താല്പര്യം ഉണ്ടോ അവോ.. ;)

Pd said...

എന്താ ഇവിടെ ഒരു ബഹളം ഇവിടാരും ച്യാദിക്കാനും പറയാനുമില്ല എന്നായോ ങ്ഹേ...
ആര്‍ക്കാ ഹിന്ദി പഠിക്കേണ്ടത്.. നല്ല സമയം നോക്കി ദക്ഷിണയുമായി വരൂ. വഷളാ ഇനി മുതല് നൊം സംസ്കൃതത്തില് കമ്മെന്റ്റുവാനാ തീരുമാനിച്ചിരിക്കുന്നത് എന്താ അഭിപ്രായം?? വായാടിയെ ഓടിച്ചപ്പോ നിങ്ങള് രണ്ടാള്ക്കും സമാധാനമായല്ലൊ പാവം സപ്പൊര്‍ട്ടിനു വിളിച്ച് അക്ബറും പാരയായി അവസാനം.. ആശാന്റ്റെ കുത്സിത കരങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് എനിക്ക് കിട്ടിയ റിപ്പോര്‍ട്ട്.

Anonymous said...

enthaa pd ith,comments yuddamo?

Pd said...

വെറുതെ തമാശ കാന്താരി സോറി ഉണ്ടെട്ടാ

mazhamekhangal said...

premathinu kannillallo!!!

ബിലാത്തിപട്ടണം / Bilatthipattanam said...

ഇതാരിത് ഹാസ്യത്തിന്റെ തമ്പുരാനൊ ?

ഭായി said...

ഈ റോസ് മേരി ഇപ്പോൾ എവിടെയുണ്ട്? പുനർ വിവാഹം എന്തെങ്കിലും ആയോ? ഇല്ലെങ്കിൽ...

ഐ ആം ദി നോ പ്രോബ്ലം :-)

Akbar said...

ഭായി said...
""ഈ റോസ് മേരി ഇപ്പോൾ എവിടെയുണ്ട്? ഐ ആം ദി നോ പ്രോബ്ലം :-)""

റോസ്മേരി ആപ് ലേലോ ഭായി
ഹംകോ ഹിന്ദി മാലൂം നഹി.

ഏകതാര said...

ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

വഷളന്‍ (Vashalan) said...

മച്ചൂ, എന്റെ ഹൃദയംഗമമായ വിഷു ആശംസകള്‍.

Vayady said...

ഒന്നും പറയണ്ട ന്റെ പീഡി, അയച്ചുകൊടുത്ത ഇയര്‍പ്ലഗ് കിട്ടിയതിനു ശേഷം അദ്ദേഹ"മിപ്പോള്‍ പീഡിയുടെ ആരാധകനാണ്‌! അതില്‍ വല്ല കൂടോത്രവും വെച്ചിട്ടുണ്ടോ എന്തോ? പീഡിയായതു കൊണ്ട് ഒന്നും പറയാന്‍ പറ്റില്ല!! :D

SULFI said...

പി ഡി.
നല്ല പോസ്റ്റ്‌. പോസ്ടിനെക്കാള്‍ ഇഷ്ട്ടപ്പെട്ടത്‌. അതിനു ശേഷം വന്ന കമെന്‍റ് മഹാമഹവും.
അതിനോടനുബന്ധിച്ചുണ്ടായ കമെന്റു കലഹവും, ലാത്തിച്ചാര്‍ജും.
ഇതില്‍ ബൂലോകത്തിനു കിട്ടിയ ഏക നേട്ടം. വായാടിയുടെ മൌന വ്രതവും.

എല്ലാം കൂടെ ഇഷ്ടപ്പെട്ടു എനിക്ക്.

പാക്കരന്‍ said...

ഇഷ്ടായി :)

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ