ഹോം സ്റ്റോറീസ്

Buzz It
നാല്മണി നേരം പൊണ്ടാട്ടി തന്ന ചായ കുടിച്ചതിന് ശേഷം സമയം കളയാനായി മകന്‍ കാണാതെ ഒളിപ്പിച്ച് വച്ചിരുന്ന ക്രൈം വാരികേടെ പുതിയ ലക്കം വായിച്ച് രോമാഞ്ച  കഞ്ചൂകം അണിഞോണ്ട് ഇരിക്കുകയായിരുന്നു ഞാന്‍, പെട്ടെന്നാണ് തലയില് എന്തൊ കനമുള്ള സാധനം കൊണ്ട് ഒരു അടി വീണത് ...ഠിങ്ങ്...
ഥോഢീ ദേര്‍ കേലിയെ പവര്‍കട്ട് ഫോള്ളോവെഡ് ബൈ സ്റ്റാര്‍സ് ദെന്‍ സം വാല്‍നക്ഷത്രംസ്, ധൂമകേതൂസ്‌ എക്സറ്റ്റാ എക്സറ്റ്റാ... അതുക്കപ്പുറം നക്ചിത്തരം,ഫൈനലി എഗൈന്‍ സായംകാല സൂര്യന്‍. 

പുറകോട്ട് തിരിഞ്ഞ് എന്റ്റെ വീട്ടില്‍ കയറി എന്നെ തല്ലിയതാര് എന്ന് നോക്കി, പ്രതിക്ഷ തെറ്റിയില്ല പൊണ്ടാട്ടി തന്നെ സമാധാനായി വേറെ ആരുമല്ലല്ലോ എന്നാലും എന്തിനാണാവൊ ഈ തലോടല്‍ എന്നറിയണല്ലൊ അതിനുള്ള ഹ്യൂമന്‍ റൈറ്റ് ഒരു ഭര്‍ത്താവായ എനിക്കുമുണ്ടല്ലൊ പക്ഷേ അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ചൊദിക്കണൊ വേണ്ടയോ എന്നൊരു കണ്‍ഫ്യൂഷണ്‍ അത്രക്ക് സുന്ദരം കൂടാതെ കയ്യില്‍ ചട്ടുകവും! അധികം ആലോചിക്കേണ്ടി വന്നില്ല അവള്‍ തന്നെ കണ്‍ഫ്യൂഷണ്‍ തീര്‍ത്ത്‌ തന്നു ഒരു തുണ്ട് പേപ്പര്‍ എന്റെ മുഖത്തിന് നേരെ കാണിച്ച്‌ ഒരു ചോദ്യം 

ഇത്‌ നിങ്ങളുടേ പോക്കെറ്റീന്ന് കിട്ടിയതാ ആരാ ഈ മൊണിക്ക? അവളുടേ നമ്പര്‍ എഴുതിയ ഈ പേപ്പര്‍ എങ്ങനെ നിങ്ങളുടേ പോക്കെററില്‍ വന്നു??

കുറച്ച് നേരത്തേക്ക് പാഠപുസ്തകങ്ങള്ക്കിടയില്‍ നിന്ന് നീല പുസ്തകം പിടിക്കപ്പെട്ട കൌമാരക്കാരന്റ്റെ കണ്ഡീഷനില്‍ ആയിപ്പൊയ ഞാന്‍ പെട്ടെന്ന് സമനില വീണ്ടെടുത്ത് പറഞ്ഞു
ഇതിനാ എന്നെ തല്ലിയത് കാര്യം അറിയാതെ ചാടിക്കയറ്റം നിനക്കിത്തിരി കൂടുന്നുണ്ട്, കഴിഞ്ഞ ആഴ്ച്ച ഞാന്‍ ബോസ്സിന്റ്റെ ഒപ്പം ബാംഗ്ലൂര്‍ക്ക് പോയത് നിനക്ക് ഓര്‍മ്മയില്ലേ??

അപ്പോ നിങ്ങളുടെ കൂടെ ഇവളും ഉണ്ടായിരുന്നുവോ?

നീ എന്നെ പറയാന്‍ സമ്മതിക്കില്ലേ, മീറ്റിങ്ങ് കഴിഞപ്പോള്‍ അയാളെന്നെയും കൂട്ടി കുതിര പന്തയത്തിന് പോയിരുന്നു അതിലയാള്‍ ബെറ്റ് വച്ച കുതിരേടെ പേരും ടിക്കെറ്റിന്റ്റെ നമ്പറുമാണത് അല്ലാണ്ടെ നീ കരുതണ പോലെ കണ്ട പെണ്ണുങ്ങളുടെ നമ്പറൊന്നുമല്ല.

സോറി ചേട്ടാ, പെട്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചു പോയതാ ക്ഷമിക്ക്‌ സ്നേഹം കൂടിട്ടാ ഞാന്‍ ഇങ്ങനെ ഒക്കെ പെരുമാറണെ ഞാന്‍ പോയി ഒരു കപ്പ്‌ കാപ്പി ഉണ്ടാക്കി വരാം എന്റെ പൊന്നിന്.

നീ ഇങ്ങനെ സ്നേഹിച്ചാല്‍ ഞാന്‍ അധികം നാള് ഉണ്ടാകില്ല എന്ന് മനസില്‍ ഓര്‍ത്ത്‌ അവള്‍ കൊണ്ടുവന്ന സ്നേഹം കൂട്ടിയ കാപ്പി കുടിച്ച്‌ തലയില്‍ പൊങ്ങിയ മാവേലിത്തപ്പനെ തടവി ഇരുന്നു.

സീന്‍2: ലൊക്കേഷന്‍: ഹോം, ദിവസം: ഞായര്‍, സമയം: പതിനൊന്ന് മണി മോണിങ്ങ്.

ഞാന്‍ ഉമ്മറത്ത്‌ ചാരുകസേരയില്‍ കിടന്ന് കഴിഞ്ഞ ദിവസം കണ്ട ഹിന്ദി സിനിമയുടെ പ്രധാന ഭാഗങ്ങള്‍ മനസ്സിലേക്ക് പിന്നെയും പിന്നേയും വിളിച്ച് വരുത്തി മനസ്സില്‍ ലാര്‍ജ്ജ് സൈസ് ലഡ്ഡുകള്‍ പൊട്ടിച്ച്‌ പരിസരം മറന്ന് കിടക്കുമ്പോള്‍ ഫോണ്‍ ചിലച്ചു 'ഹലോ' പൊണ്ടാട്ടി അറ്റെന്ഢ് ചെയ്യണുണ്ട് സമാധാനായി ഞാനടുത്ത ലഡ്ഡുവിലേക്ക് കടന്നു പെട്ടെന്നാണ് അത് സംഭവിച്ചത് തലയില്‍ രണ്ട്‌ അടി ഠിം ഠിം ടമാര്‍....., മോശം പറയരുതല്ലോ ഇപ്പ്രാവശ്യം പവര്‍കട്ട് കുറച്ച് അധികം നേരം നീണ്ടു നിന്നു, പിന്നീട് നക്ഷത്രങ്ങളുടെ പെരുമഴക്കാലം പ്രന്ജ്ഞ ബഹിരാകാശ ഗമനം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ കയ്യില് ഫ്രൈപാനുമായി നില്ക്കണ വാമഭാഗത്തോട് ദയനീയമായി ഞാന്‍ ചോദിച്ചു ഇതിപ്പോ എന്തിനാ?

അവളാദ്യം തുള്ളി പിന്നെ അരുളി 
ബാംഗ്ലൂരീന്ന് നിങ്ങളുടെ കുതിര ഇപ്പൊള്‍ ഫോണ്‍ വിളിച്ചിരുന്നു

28 അഭിപ്രായ(ങ്ങള്‍):

പുസ്തകപുഴു said...

ഗുണ പാഠം : കുതിരയോട് മൊബൈലില്‍ മാത്രമേ ഇനി
വിളിക്കാവൂ എന്ന് പറയുക .

Akbar said...

അപ്പൊ രണ്ടാമത്തെ അടി വെറുതെ ആയില്ല. ഇങ്ങിനെ പോയാല്‍ ഭാര്യക്ക് ഇനിയും സ്നേഹം കൂടാനാണ് സാദ്ധ്യത. അതല്ലേ കയ്യിലിരിപ്പ്.
ബൈ ദി ബൈ. എഴുത്ത് സൂപര്‍ ആണ് കേട്ടോ. നര്‍മ്മം, അവതരണം എല്ലാം.

ഒഴാക്കന്‍. said...

അപ്പൊ ആ കുതിരയാ അല്ലെ ക്ലിന്റന്‍ പണ്ടു തുണിപൊക്കി നോക്കിയ മോണിക്ക കുതിര

അരുണ്‍ കരിമുട്ടം said...

അപ്പോ അവള്‌ കുതിരയായിരുന്നോ??
:))

രഘുനാഥന്‍ said...

ഹി ഹി...

സുഹൃത്തെ ..ഇക്കണക്കിനു താങ്കളുടെ തലയില്‍ നല്ല തഴമ്പ് കാണുമല്ലോ...
കഥ രസിപ്പിച്ചു...

ചാണ്ടിച്ചൻ said...

ഞാനും ഇവിടെ വന്നൊന്നു നെരങ്ങി...ഒരു കാര്യം മനസ്സിലായി...
നമ്മളെ രണ്ടിനേം ഒരു നുകത്തില്‍ പൂട്ടാം...

ചാണ്ടിച്ചൻ said...

ഫോളോ ചെയ്യാനുള്ള ബട്ടന്‍ ലഭ്യമല്ലാത്തത് കൊണ്ട് ബ്ലോഗ്ഗറിലെ ഓപ്ഷന്‍ എടുത്തു ഫോളോ ചെയ്യുന്നു...

വിജിത... said...

വീട്ടില്‍ എന്നും തിരുവോണം ആണല്ലേ.....

Anil cheleri kumaran said...

ഈ കുതിരകളെ മേയ്ക്കാന്‍ പെടുന്നൊരു പാടേ..

Pd said...

@പുസ്തകപുഴു: അതെ അതെ ഇനിപ്പൊ അതാണ് പ്ളാന്.
@അക്ബര്ഃ നന്ദി ജനാബ്,
ഒഴാക്കാന്‍ ;) ലവള് തന്നെ?? ഇതിലേ വന്നതിന് നന്ദി ഇനിയും വരിക
@ അരുണ്‍: അതേ അതേ ഒരു ഒന്ന് ഒന്നര കുതിര തന്നെ ഉസ്താദ്‌
@ രഘുനാഥ്:ഹെല്മേറ്റ് ഒരെണ്ണം വെണമൊ ആസാനെ??

Pd said...

@ചാണ്ടിക്കുഞ്ഞ്: ഹഹ.. അതു കലക്കി 'നൈസ് റ്റു മീറ്റ് യൂ മൈ പാര്‍ട്ണര്‍, എനിക്കും ഫൊള്ലോവേര്‍സ് ഉണ്ടാകും എന്നു തോന്നിയില്ല സോ ഗാഡ് ജറ്റ് ആഡിയില്ലായിരുന്നു ദാ ഇപ്പോ ചെയ്തിട്ടുണ്ട്‌ താങ്ക്സ് മാന്‍
@ വിജിത: അതേ അതേ എന്നും എക്കാലത്തും സുഭിക്ഷം, ഇതിലെ വന്നതിനു നന്റി ഇനിയും വരിക മടിക്കാതെ.
@കുമാരന്‍: ഒന്നും പറയണ്ട കുമാരന്‍ സാറേ എന്തെല്ലാം സഹിച്ചാലാ ഒന്ന് ജീവിച്ച്‌ പോവുക

Unknown said...

നന്നായിട്ടുണ്ട്...

നന്ദന said...

അപ്പൊ!! എന്നെ ഒരു കുതിരയാക്കി അല്ലെ? കശ്മലൻ, നന്നായിട്ടുണ്ട് ട്ടോ!!

എറക്കാടൻ / Erakkadan said...

അതാണോ തലക്കു പിന്നിലേ പാട്‌ ..അന്നു ഒലക്കകൊണ്ട്‌ അടിച്ചു എന്നുപറഞ്ഞ.....ആ....മനസ്സിലായി..ഇനി ഞാനൊന്നും ഇത്‌ ആരോടും പറയിണില്ല്യേ

ശ്രീ said...

ഇത് കേട്ടിട്ടുണ്ട്. എന്നാലും രസകരമായി എഴുതിയിട്ടുണ്ട് മാഷേ. :)

അഭി said...

അപ്പോള്‍ വീട്ടില്‍ എന്നും പവര്‍കുട്ടും നക്ഷത്രങ്ങളുടെ പെരുമാഴകാലവും ആണല്ലേ ?

chithrakaran:ചിത്രകാരന്‍ said...

ഈ കുതിരകളുണ്ടാക്കുന്ന പുകിലെയ് !!!

മൂരാച്ചി said...

തല മറന്നെണ്ണ തേച്ച
കുതിരക്കാരന്റെ തലയില്‍ ഉരുളി കൊണ്ടടി...

Pd said...

@ കെ.പി.എസ്: വെറുതെ ടൈം പാസ്സ് അത്ര തന്നെ, ഇതിലേ വന്നതിന് നന്ദി ഇനിയും വരിക
@ നന്ദന: ഇപ്പ്രാവശ്യത്തെക്ക് ഒന്നു ക്ഷമി ;)
@ എറക്കാടാ എന്റെ കൈക്ക്‌ പണി ഉണ്ടാക്കല്ലെ ;)
@ ശ്രീ ചേട്ടോ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ ;)
@ അഭി: ഹാ അങ്ങനെ തട്ടീം മുട്ടീം ഒക്കെ പൊണു.
@ ചിത്രകാരന്‍: ഒന്നും പറയണ്ടാന്നെ
@ മൂരാച്ചി: എന്തൊരു പേരു ആസാനെ, എന്നെ ഉരുളിക്ക് അടി കൊള്ളിക്കാനുള്ള പ്രോഗ്രാം ആണല്ലേ

വല്യമ്മായി said...

നല്ല കഥ :)

മൂരാച്ചി said...

ശ്...ശ്... ദേ ഇങ്ങോട്ടു നോക്കിയേ....

ആ നമ്പര്‍ ഇപ്പൊഴും കയ്യിലുണ്ടോ?

Pd said...

നമ്പറുമായി ഇറങ്ങിയെക്കുവാ അല്ലെ മൂരാച്ചി, ആ വെള്ളം അങ്ങ് വാങ്ങിയേക്ക് മച്ചാനെ

M.R.Anilan -എം. ആര്‍.അനിലന്‍ said...

നല്ല ഹാസ്യം! തുടരുക പോരും പോരാട്ടവും...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പോസ്റ്റുകള്‍ ഓരോന്നായി വായിക്കുന്നു. ശരിക്കും ചിരിപ്പിച്ചു.. :)

Radhika Nair said...

കുതിര എന്നുമുതലാണ് ഫോണ്‍ ചെയ്യാന്‍ തുടങ്ങിയത്
കൊള്ളാം :)

കൊലകൊമ്പന്‍ said...

കൊള്ളാം പീഡിയേയ് !
പീടിക്ക് വേണ്ടി ഞാന്‍ ഒരു ത്യാഗം ചെയ്യാന്‍ പോണു
ഇനിയിപ്പോ വീട്ടില്‍ അറിഞ്ഞ സ്ഥിതിക്ക് ആ കുതിരയുടെ നമ്പര്‍ ഇങ്ങു തന്നേര്..

നമുക്ക് പിടിയാനയും കുതിരയും ഒക്കെ ഒരുപോലാ !!

Vayady said...

"തലയില്‍ രണ്ട്‌ അടി ഠിം ഠിം ടമാര്‍....., മോശം പറയരുതല്ലോ ഇപ്പ്രാവശ്യം പവര്‍കട്ട് കുറച്ച് അധികം നേരം നീണ്ടു നിന്നു"

അതുശരി, ഇപ്പോ എല്ലാ പുരിഞ്ചു!.... അതിനുശേഷം വട്ടായല്ലേ!!!!

Sulfikar Manalvayal said...

നമ്മുടെ പാര്‍ടി ആണല്ലേ. എന്നാലിത് നേരത്തെ പറയേണ്ടേ....
നമ്മള്കൊരു പരസ്പര ധാരണയില്‍ എത്താം . ഒരു പാട് കാലം ഒരു കുതിരയെ തന്നെ മയ്കുമ്പോള്‍ ഒരു "ബാര്‍ട്ടര്‍ സംവിധാനം"
pd യുടെ കയ്യിലുള്ള കുതിരകളുടെ നമ്പര്‍ എനിക്കും തന്നെ എന്റെ കയ്യിലുള്ളത് pd ക്കും തരാം. ന്താ പോരെ.

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ