സ്കോളര്‍ഷിപ്പ് പരീക്ഷ

Buzz It
വൈകുന്നേരം ഭാര്യക്ക്‌ ഒപ്പമിരുന്ന് സീരിയല്‍ കണ്ട് അത്യാവശ്യം മനസ്സ്‌ വിഷമിപ്പിച്ച് ആ പേരിലൊരു  പെഗ്ഗുമടിച്ച് കോലായിലെ ചാരു കസേരയില്‍ കിടക്കുമ്പോളതാ സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതാന്‍ പോയ ഫസ്റ്റ് പ്രൊഡക്ഷന്‍ കയറി വരുന്നു, മുഖഭാവം കണ്ടപ്പോള്‍ എന്തോ ഒരു പന്തി കേട്‌ കടുന്നല് കുത്തിയ പോലെ എന്ന് വേണമെങ്കില്‍ പറയാം
എന്താടാ പറ്റിയെ പരീക്ഷ ടഫ് ആയിരുന്നോ?
ഒന്നുമില്ല..
അവന്‌ പ്രശ്നം ഒന്നുമില്ലെങ്കില്‍ എനിക്കെന്ത് പ്രശ്നം എന്ന് മനസ്സില്‍ വിചാരിച്ച്‌ ഞാനടുത്ത ബ്ലോഗ് എഴുതുവാനുള്ള ഒരു തീം മനസ്സില്‍ ആലൊചിച്ചുരുട്ടി.
അങ്ങനെ ബ്ലോഗും അതിലൂടെ കിട്ടാന്‍ പോണ മറുപടികളും ഓര്‍ത്ത്‌ കിടക്കുമ്പോള്‍ അകത്ത് നിന്ന് ഭാര്യയുടെ വിളി വന്നു
'ദേ നിങ്ങള്‍ ഒന്നിങ്ങോട്ട്‌ വന്നേ'' ശബ്ദത്തിലൊരു മയക്കുറവ്
എന്താ ഇപ്പോ പുതിയ സംഭവം? ലവള് പിന്നെയും വിളിച്ചോ എന്ന് ഓര്‍ത്ത്‌ തലയും തടവി ഞാന്‍ അകത്തേക്ക് ചെന്നു,
എന്തിനാ വിളിച്ചേ?
നിങ്ങള്‍ നാളെ മോന്റ്റെ സ്കൂള്‍ വരെ പോകണം
വാട്ട്, ഞാന്‍ ഇനീം സ്കൂളില്‍ പൊകണമെന്നൊ?
നിങ്ങളേം കൂട്ടി ഇനി സ്കൂളില്‍ ചെന്നാ മതീന്നാ പുന്നാര മോനോട്‌ പറഞ്ഞ് വിട്ടേക്കണെ.
സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതുവാന്‍ പരീക്ഷ സെന്റ്ററില് പോയ ഇവന്‍ സ്വന്തം സ്കൂളില്‍ എന്ത്‌ എടങ്ങേറ് ഉണ്ടാക്കി 'എന്താടാ പ്രശ്നം'
അങ്ങനെ ഒന്നുമില്ല അച്ഛാ ടീച്ചര്‍ക്ക് അച്ഛനെ കാണണമെന്ന്..
ഹൌ സ്വീറ്റ്,   ഓയ് കുഢിയാ... ചോക്ളേറ്റ് ദി ബോംബ്........
വേണ്ടാ നിങ്ങള്‍ അധികം സ്വപ്നം കാണണ്ട, പറഞ്ഞ് കൊടുക്കെടാ നീ ഉണ്ടാക്കിയ കുരുത്തക്കേട്‌.
അവന്‍ സൈലെന്റ് ... പീബിയില്‍ നിന്ന് പുറത്താക്കിയ പോലെ..
നീ പറയണുണ്ടൊ അതോ ഞാന്‍ പറയിപ്പിക്കണൊ? അമ്മയുടെ ഭീക്ഷണി
സ്കോളര്‍ഷിപ്പ്‌ പരീക്ഷക്ക് സുവോളജി പേപ്പര്‍ ഉണ്ടായിരുന്നു..
അതിന് ഞാന്‍ എന്തിനാ സ്കൂളില്‍ വരേണ്ടത്‌,അമ്മേ കൊണ്ടായാ പോരെ?
അതിലൊരു ചോദ്യം ആറ് പക്ഷികളുടേ കാലിന്റെ പടം കൊടുത്തേക്കണു ശരീരമില്ല പാദമില്ല ആ പടം നോക്കി പക്ഷികളെ തിരിച്ചറിഞ്ഞ് അവയുടെ പേരെഴുതാന്‍..അച്ഛന്‍ തന്നെ പറയ് ജസ്റ്റ് കാലിന്റ്റെ പടം നോക്കീട്ട് എങ്ങനെ പക്ഷികളെ തിരിച്ചറീയുവാന്‍ പറ്റും, അച്ഛന്‌ പറ്റുമോ?
ആലോചിച്ചപ്പോ ചെക്കന്റ്റെ ചോദ്യം കറക്റ്റ്, രംഭ ഷക്കീലാ തൂടങ്ങിയ കിളികളുടേ കാല്‍ ആണെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു, എന്നാലും അവന്‍ വെല്ലുവിളിച്ചതല്ലേ സോ പറഞ്ഞു 'ക്വൊസ്റ്റിന്‍ പേപ്പര്‍ കാണട്ടെ'
ചെറുക്കനു അനക്കമില്ല....
നിന്നോട്‌ അല്ലേ ക്വൊസ്റ്റിന്‍ പേപ്പര്‍ കാണിക്കാന്‍ പറഞ്ഞേ??..
അതിനു ക്വൊസ്റ്റിന്‍ പേപ്പര്‍ അവന്റെ കയ്യില്‍ ഉണ്ടായിട്ട് വേണ്ടെ? അമ്മയുടെ അശരീരി
പിന്നെ? എന്താടാ ഉണ്ടായേ?
ഞാന്‍ കുറേ ശ്രമിച്ചു അച്ഛാ പക്ഷേ പറ്റിയില്ല പക്ഷികളെ തിരിച്ചറിയുവാന്‍  ആ ഒരു ക്വൊസ്റ്റിന്‍ കാരണം സ്കോളര്‍ഷിപ്പ്‌ നഷ്ടമാകുമല്ലൊ എന്നോര്‍ത്ത് ഇരിക്കുമ്പോ എക്സാമിനര്‍ വന്നെന്റ്റെ തലക്കിട്ട് കീഴൂക്കീട്ട് ചോദിച്ചു 'എന്താടാ പടം നോക്കി സ്വപ്നം കാണുകയാ', എനിക്ക് സഹിച്ചില്ല ഞാനാ ക്വൊസ്റ്റിന്‍ പേപ്പറും ആന്സ്വെര്‍ ഷീറ്റും എല്ലാം എടുത്ത് എറിഞ്ഞു. മനപ്പൂര്‍വം അല്ല അച്ഛാ അറിയാണ്ടെ പറ്റിപ്പോയതാ എന്നെ തല്ലല്ലേ പ്ളീസ്.
തലക്കിട്ടൊന്ന് കൊടുക്കുവാന്‍ തോന്നിയാദ്യാം പിന്നെ അവന്റെ സൈഡീന്നു ആലോചിച്ചപ്പോള്‍ വേണ്ട വച്ചു തന്നേമല്ല ഇപ്പോഴത്തെ കൂട്ടികള്‍ വളരെ അഡ്വാന്സ്സാ വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണൊ 'മകന്‍ അച്ഛനെ തല്ലീന്ന്'.
അപ്പോഴേക്കും ഭാര്യയുടെ ശബ്ദം പിന്നെയും ' നിങ്ങള്‍ എന്താ ആലൊചിക്കണെ മുഴുവന്‍ കഥയും ചോദിക്ക് ചെക്കനോട്...
ങ്ങേ കഴിഞ്ഞില്ലേ, എന്നിട്ട്‌ എന്താടാ ഉണ്ടായേ??
അയാളെന്നെ ചൂരലിന് അടിച്ചു എന്നിട്ട്‌ ചോദിച്ചു 'ഏതാ നിന്റെ സ്കൂള്‍, എന്താ നിന്റെ പേര്‌?'
എനിക്ക് സഹിച്ചില്ല അച്ഛാ ഞാന്‍ മുട്ടുവരെ പാന്റ്സ് താഴ്ത്തി കാണിച്ചിട്ട് പറഞ്ഞു  
'എന്റെ കാല്‍ നോക്കീട്ട് ഇങ്ങേര് തന്നെ പറയ്''

18 അഭിപ്രായ(ങ്ങള്‍):

Naseef U Areacode said...

ഹ ഹാ..
ക്ലൈമാക്സ് ഉഗ്രനായി കേട്ടൊ പിടി...

കൂതറHashimܓ said...

ഒരു ‘ ടിന്റു മോന്‍ ’ സ്മെല്ല് ഫീല്‍ ചെയ്യുന്നു...

Radhika Nair said...

Pd,
ഇത് മുന്‍പ് എവിടയോ കേട്ടിട്ടുള്ളതാണോ എന്ന വര്‍ണ്ണ്യത്തിലാശങ്ക :)

Vayady said...

"മത്തന്‍‌ കുത്തിയിട്ടാല്‍‌, കുമ്പളമുണ്ടാവില്ല"...Pd..:)

Vayady said...

അയ്യോ! ഒരു കാര്യം പറയാന്‍‌ മറന്നു..നര്‍‌മ്മരസം തുളുമ്പുന്ന പോസ്റ്റ്‌. കലക്കി.

മൂരാച്ചി said...

"ഹൌ സ്വീറ്റ്, ഓയ് കുഢിയാ... ചോക്ളേറ്റ് ദി ബോംബ്........"


അല്ല PD, മോന്‍ പഠിക്കുന്ന സ്കൂളിന്റെ പേരെന്തെന്നാ പറഞ്ഞത്?

ചാണ്ടിച്ചൻ said...

പീഡീസ്....അടിപൊളി..
പക്ഷെ ഒരു സംശയം...മുട്ട് വരെ പാന്റ്സ് താഴ്ത്തിയാല്‍ കാലല്ലല്ലോ കാണാ ചേട്ടോ....വാലല്ലേ...

ശ്രീ said...

നല്ല മറുപടി തന്നെ

എറക്കാടൻ / Erakkadan said...

പറഞ്ഞപോലെ ഒരു ടിന്റു സ്മെൽ അടിക്കുന്നു

Pd said...

** ചാണ്ടിച്ചായനെ കൊണ്ട് തോറ്റു എപ്പൊഴും സംശയാ.....:)

Pd said...

@നസീഫ്: നന്ദി ഇവിടെ വന്നതിലും കമ്മെന്റ്റീതിലും, ഇനിയും വരിക.
@ഹാഷിം: എന്റ്റെ ഒന്ന് ഒന്നര ദിവസത്തെ അദ്ധ്വാനമാണല്ലൊ ഹാഷിമെ ഒന്നര മിനറ്റ് കൊണ്ട് കൂതറയാക്കീത്, ടിന്റ്റുമോന് പുതുശ്ശ്, ലിറ്റില്‍ ജോണിയാണ് വില്ലന്‍, ഈ ലിന്ക് ഒന്ന് നോക്കിക്കൊ. http://i122.photobucket.com/albums/o277/psnair/schlr-exam.jpg

@രാധിക: നന്ദി വരവിലും കമ്മെന്റ്റിലും, കേട്ടിട്ടുണ്ടാകും കുറച്ച് പഴേതാ ദേണ്ടാ മുകളിലെ ലിന്ക് നൊക്കികൊ
@വായാടി: തന്നെ തന്നെ, ഈയിടെ ആയി ഇത്തിരി മറവി അല്ലേ :)
@മൂരാച്ചി: അയ്യെടാ പൂതി മനസ്സിലിരിക്കട്ടെ.
@ഏറക്കാടന്: ഇജ്ജും ആ ലിന്കുമ്മേ ഒന്ന് തൂങ്ങിയേ

കൂതറHashimܓ said...

.. :)

Akbar said...

പിള്ളാരുടെ ഓരോ കാര്യങ്ങളെ. ഹാസ്യം നന്നായി ആസ്വദിച്ചു

"ഇപ്പോഴത്തെ കൂട്ടികള്‍ വളരെ അഡ്വാന്സ്സാ വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണൊ 'മകന്‍ അച്ഛനെ തല്ലീന്ന്"'.

അതേതായാലും നന്നായി.പയ്യന്‍റെ കയ്യിലിരിപ്പ് വെച്ച് ഒന്ന് കിട്ടിയേനെ

അരുണ്‍ കരിമുട്ടം said...

അത് താനല്ലിയോ ഇതെന്ന് വര്‍ണ്യത്തില്‍ ആശങ്ക :)

Rejeesh Sanathanan said...

സംഭവം നേരത്തെ കേട്ടിട്ടുണ്ട്......പക്ഷേ ഈ പൊലിപ്പിച്ച് എഴുത്ത് അസ്സലായി..........

കണ്ണനുണ്ണി said...

പിള്ളേരടെ ഒക്കെ ഒരു പ്രതികരണ ശേഷിയെ ..
നിക്ക് വയ്യ

കൊലകൊമ്പന്‍ said...

ചെറിയൊരു ഉല്‍പ്രേക്ഷ എനിക്കും തോന്നി..
പക്ഷെ അവതരണം കലക്കി

anju minesh said...

hi hi nalla mon!!

Post a Comment

ഹാ മിണ്ടാന്റെ പോകല്ലേന്നേ, വെറുതെ കമ്മെന്റൂന്നേ